Featured
മലയാളികള്‍ അഥവാ അസ്സല് ഞരമ്പ് രോഗികള്‍
ഈ ലേഖനത്തിന്റെ ശീര്‍ഷകം എന്റെ ഒരു മറുനാടന്‍ മലയാളി സുഹൃത്തിന്റെ സംഭാവനയാണ്.അവരുടെ അഭിപ്രായത്തില്‍ 70% മലയാളി പുരുഷന്മാര് ഞരമ്പ് രോഗികളും,സ്ത്രികള്‍ സുരക്ഷിതമായ ഒരവസ്സാരം കിട്ടിയാല്‍ സദാചാരവിരുദ്ധമായി പ്രവൃത്തിക്കുന്ന വേശ്യകള്‍ക്ക് സമാനവുമാണത്രേ! പുറമേ മാന്യാമാരും,മാന്യകളുമായി നടക്കുന്ന മലയാളി സ്ത്രിപുരുഷന്മാരാണ് പോലും ഇന്ത്യയിലെ തന്നെ ഏറ്റവും കാപട്യമുള്ള ജനവിഭാഗം! കേരളത്തില്‍ തന്നെ ജീവിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് എനിക്ക് അവരെ പൂര്‍ണ്ണമായും അംഗികരിക്കാനാവില്ല. പക്ഷെ അടിസ്ഥാനപരമായി മലയാളിയായ അവര്‍ പോലും ഇങ്ങനെ ചിന്തിക്കുന്നതിന്റെ കാരണം എന്തായിരിക്കാം? ദീര്‍ഘകാലത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷവും, എന്റെയും സുഹൃത്തുകളുടെയും അനുഭവങ്ങളില്‍ നിന്നും കണ്ടെത്തിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.ഇത് ദയവു ചെയ്തു ഒരു സ്വയം വിലയിരുത്തലായി മാത്രം കാണുക. ബഹുഭുരിപക്ഷം വരുന്ന ശരാശരി മലയാളികളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.എല്ലാവരെയും അടച്ചു അക്ഷേപിക്കുന്നതല്ല…
90 total views

ഈ ലേഖനത്തിന്റെ ശീര്‍ഷകം എന്റെ ഒരു മറുനാടന്‍ മലയാളി സുഹൃത്തിന്റെ സംഭാവനയാണ്.അവരുടെ അഭിപ്രായത്തില്‍ 70% മലയാളി പുരുഷന്മാര് ഞരമ്പ് രോഗികളും,സ്ത്രികള്‍ സുരക്ഷിതമായ ഒരവസ്സാരം കിട്ടിയാല്‍ സദാചാരവിരുദ്ധമായി പ്രവൃത്തിക്കുന്ന വേശ്യകള്‍ക്ക് സമാനവുമാണത്രേ! പുറമേ മാന്യാമാരും,മാന്യകളുമായി നടക്കുന്ന മലയാളി സ്ത്രിപുരുഷന്മാരാണ് പോലും ഇന്ത്യയിലെ തന്നെ ഏറ്റവും കാപട്യമുള്ള ജനവിഭാഗം! കേരളത്തില്‍ തന്നെ ജീവിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് എനിക്ക് അവരെ പൂര്‍ണ്ണമായും അംഗികരിക്കാനാവില്ല. പക്ഷെ അടിസ്ഥാനപരമായി മലയാളിയായ അവര്‍ പോലും ഇങ്ങനെ ചിന്തിക്കുന്നതിന്റെ കാരണം എന്തായിരിക്കാം? ദീര്‍ഘകാലത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷവും, എന്റെയും സുഹൃത്തുകളുടെയും അനുഭവങ്ങളില്‍ നിന്നും കണ്ടെത്തിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.ഇത് ദയവു ചെയ്തു ഒരു സ്വയം വിലയിരുത്തലായി മാത്രം കാണുക. ബഹുഭുരിപക്ഷം വരുന്ന ശരാശരി മലയാളികളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.എല്ലാവരെയും അടച്ചു അക്ഷേപിക്കുന്നതല്ല…
അത്യാഗ്രഹം, പൊങ്ങച്ചം, അസൂയ, ദുരഭിമാനം, കപട സദാചാരം, പരിഹാസം, സാഡിസം.. ഇത്രയും ഒത്തു ചേര്‍ന്നാല്‍ ഒരു ശരാശരി മലയാളി ആയി. ഒന്ന് വെച്ചാല്‍ പത്തു കിട്ടും എന്ന് വിളിച്ചു കൂവുന്നിടത്തു ശ്രദ്ധിച്ചാല്‍ കാണാം ആ കൂവുന്നവനും,ചുറ്റൊടും കൂടി നില്‍ക്കുന്നവരും മലയാളികളായിരിക്കും എന്ന്.ഇതെങ്ങനെ സംഭവിക്കുന്നു?ഇത്രയും വിദ്യാസമ്പന്നരായ ജനങ്ങള്‍ എങ്ങനെ ഇത്തരം കാപട്യങ്ങളില്‍ ചെന്ന് ചാടുന്നു?ഉത്തരം ഒന്നേ ഉള്ളു അത്യാഗ്രഹം.ഏറ്റവും എളുപ്പത്തില്‍ കൈ നനയാതെ മീന്‍ പിടിക്കുക എന്ന ലക്ഷ്യമാണ് അധിക ആളുകള്‍ക്കുമുള്ളത്.വെറുതെ ഇരുന്നു പണം സാമ്പത്തിക്കുക എന്ന ദിവാസ്വപ്നം പലരും കാണുന്നു.അങ്ങനെ ഉള്ള ഭുരിപക്ഷമാണ് ഇത്തരം ചതി കുഴികളില്‍ ചെന്ന് ചാടുന്നത്.
അടുത്തതായി പറയാനുള്ളത് മലയാളികളുടെ വിശ്വവിഖ്യാതമായ പൊങ്ങച്ചമാണ്.ഞാനൊരു മലയാളി ആണ് എന്ന് ഊറ്റംകൊള്ളുകയും ബാക്കി ഉള്ളവരെ പരിഹസിക്കുകയും ചെയ്യുന്ന ശരാശരി മലയാളി എന്ത് കണ്ടിട്ടാണ് ഇങ്ങനെ അഹംകരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സത്യത്തില്‍ മറ്റുള്ളവരെകാള്‍ കൂടുതലായി നമ്മുക്കെന്താനുള്ളത്? കുറവുകള്‍ അല്ലാതെ.ബാക്കി ഉള്ള സംസ്ഥാനങ്ങള്‍ ക്രമേണ വിദ്യാഭ്യാസ വളര്‍ച്ച നേടുന്നതിനൊപ്പം അവരുടെ അടിസ്ഥാന സൗകര്യ വികസനവും ഒപ്പം കൊണ്ട് പോകുന്നു.എന്നാല്‍ ഇവിടെയോ. പത്തു വര്‍ഷം മുമ്പ് ഉള്ളതിനെകാല് പരിതാപകരമായ റോഡുകളും, പാലങ്ങളും.മാലിന്യ കൂമ്പരമില്ലാത്ത ഒറ്റ നഗരം പോലും ഇന്ന് കേരളത്തില്‍ ഇല്ല. യാതൊരു ഉളുപ്പുമില്ലാതെ കാറുകളില്‍ നിന്നും, ബൈകുകളില്‍ നിന്നും മാലിന്യ സഞ്ചികള്‍ വലിച്ചെറിയുന്നത് നമ്മള് ‘വിദ്യസമ്പന്നര്ക്ക്’ ശീലമായിരിക്കുന്നു.കറുത്ത തോടുകളും, പുഴകളും ഏതൊരു ചെറു പട്ടണങ്ങളിലെയും സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. അതെ സമയം സ്വന്തം വീട് കഴിയാവുന്നതിന്റെ പരമാവതി വൃത്തിയായി സുക്ഷികാനും മലയാളികള്‍ സമയം കണ്ടെത്തുന്നുണ്ട്.
ഇനി പറയാന്‍ ഉള്ളത് മലയാളികളുടെ അസൂയയെ പറ്റിയാണ്.അടുത്ത കാലത്തായി വളരെ പ്രചാരമാര്‍ജിച്ച ഒരു പഴഞ്ചൊല്ലാണ് ‘ഒരു മലയാളിക്ക് മറ്റൊരു മലയാളി നന്നാവുന്നത് കണ്ടൂടാ‘.ഇത്രയും കാലത്തെ അനുഭവങ്ങളില്‍ നിന്നും എനിക്കും ഇത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്.മറ്റുള്ളവരുടെ കാര്യങ്ങളില്‍,പ്രത്യേകിച്ചും സ്വകാര്യങ്ങളില്‍ പോലും എത്തി നോക്കുക എന്ന ശരാശരി മലയാളികളുടെ ഞരമ്പ് രോഗത്തിന്റെ ബാക്കി പത്രമാണ് ഇത്.ഒരാള്‍ ഒരു ബിസിനസ് തുടങ്ങി നന്നായി എന്ന് കണ്ടാല്‍ ഉടന്‍ തന്നെ യാതൊരു മുന്പരിച്ചയമില്ലെങ്കിലും അതിലേക്കു എടുത്തു ചാടുക,എന്നിട്ട് പരസ്പരം കുതികാല് വെട്ടുക,ഇത്തരം കാര്യങ്ങള്‍ ഇവിടെ പതിവായിരിക്കുന്നു.ഞാന്‍ ഓര്‍ക്കുന്നു മുമ്പ് ഒരിക്കല്‍ വളരെ വിജയകരമായി നടന്നു വന്നിരുന്ന വാനില കൃഷിയില്‍ ആവശ്യത്തിലേറെ ആളുകള്‍ കാല് വെച്ച് ആ കൃഷിയുടെ ഭാവി തന്നെ നശിപ്പിച്ചത്.സിനിമയില്‍ അടക്കം ഇത് തന്നെയാണ് സംഭവിക്കുന്നത്.ഏതെങ്കിലും കാലത്ത് ഒരു ചവറ് വിജയിച്ചാല്‍ പിന്നെ വരി വരിയായി അത് പോലുള്ള കച്ചറകള്‍ ഇറങ്ങുകയായി.നല്ല അനുകരണങ്ങള്‍ ഒരു പരുതി വരെ നല്ലത് തന്നെ.പക്ഷെ ഇത് അനുകരണത്തെകാളുപരി ഒരാള്‍ അത് വെച്ച് നന്നായില്ലേ ഇനി എത്രയും വേഗം എനിക്കും അങ്ങനെ രക്ഷപെടനം എന്നുള്ള അത്യാഗ്രഹവും,വെപ്രാളവും,അസൂയയും കൂടിച്ചേര്‍ന്നുള്ള ഒരു വികാരമായെ കാണാനാവു.
ഒരു ശരാശരി മലയാളിയുടെ മാനസികമായി ഏറ്റവും വേട്ടയാടുന്ന കാര്യമാണ് അടുത്തതായി പറയാനുള്ളത്.മറ്റൊന്നുമല്ല ദുരഭിമാനം.മറ്റുള്ളവര്‍ തന്നെ പറ്റി എന്ത് കരുതുന്നു,താന്‍ ചെയ്യുന്ന കാര്യങ്ങളെ ബാക്കി ഉള്ളവര്‍ പുച്ചിച്ചു തള്ളുമോ,സമൂഹത്തിന്റെ സാമ്പത്തിക നിലവാരത്തിലും താഴ്ന്നാല്‍ തന്നെ എല്ലാരും അവഗണിക്കുമോ എന്നൊക്കെ ഉള്ള ആദിയില്‍ നിന്നാണ് ഇത് ഉടലെടുക്കുന്നത്.തന്റെ അയല്‍വാസി,അല്ലെങ്കില്‍ സുഹൃത്ത് ഒരു കാര്‍ വാങ്ങി,ഇനി ഞാന്‍ വാങ്ങിയില്ലെങ്കില്‍ അതൊരു കുറവല്ലേ എന്ന് കരുതി കൊള്ള പലിശയ്ക്ക് കടം വാങ്ങി ആഡംബരം ജീവിതം നയിച്ച് ഒടുവില്‍ അത് തിരിച്ചടയ്ക്കാനാവാതെ നില്‍ക്കകള്ളിയില്ലാതെ ജീവിതം വരെ അവസാനിപ്പിക്കുന്ന എത്രയോ മലയാളികള്‍ ഇന്ന് ഇവിടെ ഉണ്ട്.ഇത്തരകാരെ ചൂഷണം ചെയ്യാന്‍ വേണ്ടി ആയിര കണക്കിന് വട്ടി പലിശക്കാരെ നമ്മുടെ നാട്ടിലെ ഏതു കോണിലും കാണാം.ഇന്ത്യയിലെ തന്നെ വളരെ ചെറിയ ജനവിഭാഗം മാത്രം അതിവസിക്കുന്ന ഈ കൊച്ചു കേരളത്തിലാണ് രാജ്യത്തിന്റെ 90% വട്ടി പലിശകാര് നിലനില്‍ക്കുന്നത് എന്നത് ലജ്ജാകരമായ വസ്തുതയാണ്.ഇപ്പോള്‍ വളരെ പ്രചാരത്തില്‍ ഉള്ള ഒരു പരസ്യം ഞാന്‍ കാണാനിടയായി.ഒരു കുറിയുടെ പരസ്യമാണ് അത്.അതിലെ ശീര്‍ഷകം ഇങ്ങനെ പോകുന്നു ‘സമ്പന്നനായി ജനിക്കാതിരുന്നത് നിങ്ങളുടെ കുറ്റമല്ല എന്നാല്‍ സമ്പന്നനാകാതെ മരിക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമാണ്’.അതിനാല്‍ പണകാരനാകാന് പ്രസ്തുത കുറിയില്‍ ചേരുക പോലും.വളരെ ദയനീയമായ ഒരു പരസ്യം.നമ്മുടെ നാട്ടുകാരെ ഇത്തരകാര് എത്ര മനോഹരമായാണ് ചൂഷണം ചെയ്യുന്നത്.അതില്‍ വേറൊരു തമാശ ആ ശീര്‍ഷകം പോലും വേറെ ആരോ ഏതോ അവസ്സരത്തില്‍ പറഞ്ഞ ഒരു വാക്യമാണ്.ഇവര്‍ ഇത് വഴി എന്താണ് പ്രചരിപ്പിക്കുന്നത്.സമ്പന്നന് ആകുക എന്നതാണോ ഒരാളുടെ ജീവിത ലക്ഷ്യം?മലയാളികള്‍ ഇത്തരത്തില്‍ അധപതിച്ചു എന്നാല്ലേ ഇത്തരം പരസ്യങ്ങള്‍ നമ്മുക്ക് തരുന്ന സന്ദേശം…
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് മലയാളികളുടെ കപട സദാചാരം.അടുത്തകാലത്തായി കണ്ടു വരുന്ന സദാചാര ആക്രമണങ്ങളും,കൊലപാതകങ്ങളും ഒരു വിഭാഗം ആളുകളുടെ അടക്കി പിടിച്ചിരിക്കുന്ന ലൈംഗിക ആസക്തി ആണെന്ന് വേണം കരുതാന്‍.തനിക്ക് കിട്ടാത്ത സൗഭാഗ്യം ആര്‍ക്കും കിട്ടരുത് എന്നാ വൃത്തികെട്ട മനോഭാവമാണ് ഇതില്‍ നിന്നൊക്കെ കാണാന്‍ സാധിക്കുക.ജീവിതത്തില്‍ ഇന്നേ വരെ ഒരു സ്ത്രി പോലും തിരിഞ്ഞു പോലും നോകാത്ത ജനവിഭാഗത്തിന് താങ്കളുടെ ഉള്ളിലുള്ള വികാരങ്ങള്‍ കണ്ണുകടിയായി പുറത്തേക്കു വരുന്നത് ഈ സംഭാവങ്ങളിലോക്കെ കാണാം.ചെറുപ്പകാരായ യുവതിയുവാക്കള്‍ ഒരുമ്മിച്ചു പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപെട്ടാല്‍ ഇത്തരം വിരൂപര്‍ ചുറ്റുംകൂടുകയായി.കൂടെ ഉള്ളത് അമ്മയാണെങ്കിലും,പെങ്ങളാണെങ്കിലും,ഭാര്യയാണെങ്കിലും ഇത്തരക്കാര്‍ വെറുതെ വിടില്ല.എന്നാല്‍ രസകരമായ മറ്റൊരു വസ്തുത ഇത്തരം മാന്യന്മാര് തന്നെ ഇരുട്ടിയാല്‍ വേശ്യാലയങ്ങളില്‍ ഒളിച്ചും,പതുങ്ങിയും ചെല്ലുന്നതും കാണാം.ഈ പറയുന്ന ജനവിഭാഗം നമ്മുടെ നാട്ടില്‍ വളരെ ചെറിയ ഒരു ശതമാണമേ ഇപ്പോള്‍ ഉള്ളു എന്ന് നമ്മുക്ക് സമാധാനിക്കാം.പക്ഷെ ഇത്തരം കപട സദാചാര ചിന്തകള്‍ ഒരു ചെറിയ അളവില്‍ എല്ലാ ശരാശരി മലയാളികളിലുമുണ്ട് എന്നതാണ് വസ്തുത.മോഹന്‍ലാല്‍ സിനിമയില്‍ സ്ത്രികളുടെ കൂടെ ഇഴുകിച്ചേര്‍ന്നു അഭിനയിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്ന മാന്യന്മാര്,വീണു കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പോലും നീല ചിത്രങ്ങള്‍ ഒളിച്ചു കാണുന്ന രസകരമായ പ്രതിഭാസം ഇവിടെ കാണുവാന്‍ സാധിക്കും.പണ്ടൊരു സാഹിത്യകാരന് പറഞ്ഞത് പോലെ മൊബൈലും,ഇന്റര്‍നെറ്റും ഇത്രയേറെ ദുരുപയോഗം ചെയ്ത ഒരു ജനവിഭാഗം ലോകത്തില്‍ തന്നെ ഉണ്ടാവില്ല…
അടുത്തതായി ചര്‍ച്ച ചെയ്യാനുള്ളത് മലയാളികളുടെ മാനസിക വൈകല്യതെയാണ്.മറ്റൊന്ന്മല്ല പരിഹാസം. പരിഹാസതിനായി ഒരു കല തന്നെ നമ്മള് വികസിപ്പിച്ചിരിക്കുന്നു. അതിനു നമ്മള് നല്കിയ പേര് ഇംഗ്ലീഷ്കാര് ശബ്ദ അനുകരണത്തിന് നല്കിയ പദം മിമിക്രി. ‘അനുകരനകലയാണ്’ പോലും മിമിക്രി.ശരിയാണ് ഇത് ഇവിടെ പ്രചാരത്തില്‍ വന്ന ആദ്യകാലങ്ങളില്‍ ശരിക്കും ഒരു ശബ്ധനുകരണം മാത്രമായിരുന്നു അത്.എന്നാല്‍ ഇന്ന് ഇതിന്റെ അവസ്ഥയെന്താണ്. അനുകരണ കല എന്ന് പറഞ്ഞു നടക്കുന്ന ഈ കോലാഹലം വെറും നാലാംകിട പരിഹാസമായി മാറിയിരിക്കുന്നു. മദ്യം, അടി, വിവാഹ പൂര്‍വ ഗര്‍ഭം ഇത്രയുമുണ്ടെങ്കില്‍ മലയാളിക്ക് കോമഡി ആയി. സമൂഹത്തില്‍ പേരെടുത്ത പ്രശസ്തരെ എത്ര ആഭാസകരമായാണ് ഇന്ന് ഇത്തരകാര് അനുകരിക്കുന്നത്.അനുകരണം എന്നതിലുപരി അവരെ കരിവാരിതേക്കല്‍ ആകുന്നു. അതിനെകാള്‍ സങ്കടകരമായ കാര്യം ഇതൊക്കെ കണ്ടു ആര്‍ത്തു അട്ടഹസിക്കുന്ന പൊതു ജനങ്ങളെയാണ്. മറ്റുള്ളവരെ കളിയാകുന്നത് എത്ര താല്പര്യത്തോടെയാണ് ആളുകള്‍ ആസ്വദിക്കുന്നത്…
ഏറ്റവും ഒടുവിലായി എനിക്ക് പറയാനുള്ളത് മലയാളികളുടെ സാടിസത്തെ കുറിച്ചാണ്.’ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചെലായിരിക്കും‘ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് അടിവരയിടുന്നതാണ് മലയാളികളുടെ ഇന്നത്തെ പ്രവൃത്തികള്‍.പത്രങ്ങളും,ദ്രിശ്യമാധ്യംങ്ങളും മലയാളിയുടെ ഈ മാനസിക വൈകല്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്.ഗുജറാത്ത് ഭൂകമ്പം മരണം ഒരു ലക്ഷം,പതിനേഴുകാരിയെ അമ്പതയാഞ്ചുപേര്ക്ക് കൈമാറി…എന്നാ തരത്തിലുള്ള ശീര്‍ഷകങ്ങള്‍ ഇന്ന് ഇതു പത്രത്തിന്റെയും മുഖമുദ്രയാണ്.അവര്‍ അതിനു ന്യായികരിക്കുന്നത് മാര്‍ക്കറ്റിംഗ് എന്ന് പറഞ്ഞാണ്.ഇങ്ങനത്തെ കാര്യങ്ങള്‍ കേട്ടാലാണ് മലയാളികള്‍ക്ക് ആവേശം കൂടുക എന്നത് അവര്‍ക്ക് നല്ലവണമാറിയാം.ഇതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ കുറച്ചു കാലമായി കാണുന്ന പുതിയ ഒരു പ്രതിഭാസമാണ് അപകടമെഖലയിലെ മൊബൈല്‍ ഫോട്ടോ എടുക്കല്‍.റോഡില്‍ ആരെങ്കിലും അപകടത്തില്‍ പെട്ടാല്‍ അത് ഉടനെ ഫോട്ടോ എടുത്തു സുഹൃത്തുകളെയും,നാട്ടുകാരെയും കാണിച്ചു ചാരിതാര്ത്യമാടയുന്ന ലക്ഷകണക്കിന് മലയാളികളെ ഇവിടെ കാണാനാകും.എന്നാല്‍ ആ കിടക്കുന്ന മനുഷ്യനെ രക്ഷികാനുള്ള മനസ്സ് ആര്‍ക്കും ഉണ്ടാകില്ലതാനും.ഞാന്‍ ഈ ലേഖനത്തിന് ശീര്‍ഷകമായി ഇങ്ങനെ ഒരു വാക്യം കൊടുത്തത് തന്നെ ഇത്തരകരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.ഒരു പക്ഷെ സാധാരണ ഒരു ശീര്‍ഷകം നല്കിയാല് ഇത് ആരും ശ്രദ്ധിചെന്ന് തന്നെ വരില്ല.ഈ ലേഖനത്തിന് വേണ്ടി ഇത്തരം ശീര്‍ഷകം കൊടുക്കേണ്ടി വന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു…
ഇനി എങ്കിലും ഏതെങ്കിലും ഒരു തമിഴന് രജനികാന്തിന്റെ കട്ട് ഔട്ടില്‍ പാലഭിഷേകം നടത്തുന്നതിനെ പരിഹസിക്കുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കുക.നമ്മള് എത്രത്തോളം യോഗ്യരാണ്.ഇത് എഴുതുന്ന ഞാന്‍ വളരെ മാന്യന് എന്നൊന്നും അവകാശപെടുന്നില്ല.പക്ഷെ ഇത്തരം സ്വഭാവവൈകല്യങ്ങള്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടെത്തുകയും അതോരോന്നായി മാറ്റി എടുക്കാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയ്കാന്‍ ഞാന്‍ ഇതെഴുതുന്നത്.ഇതില്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗികാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും പരമ സത്യമാണ്.മുകളില്‍ പറയുന്ന പല കാര്യങ്ങളും ഇന്ത്യയിലെ ബാക്കി ഉള്ള ജനങ്ങളും ചെയ്യുന്നുണ്ടായിരിക്കാം.പക്ഷെ വിദ്യാഭ്യാസമായി ഇത്രയേറെ പുരോഗമിച്ച നമ്മുടെ ആളുകള്‍ ഇത് പോലെ അധപതിക്കുന്നത് വിദ്യ എന്നാ മഹത്തായ സമ്പത്തിന് കളങ്കമാകും.
91 total views, 1 views today