മലയാളികള്‍ എന്ത് കൊണ്ട് ആഹാരം കൈ കൊണ്ട് കുഴച്ച് ഉരുട്ടി കഴിക്കുന്നു ?

269

maxresdefault

എന്തിനും ഏതിനും വിദേശികളെ അനുകരിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യമാണ്. അത് അവര്‍ക്ക് ഒരു രസമാണ്, ചിലര്‍ക്ക് ഒരു ഹോബിയും. വിദേശികള്‍ ചെയ്യുന്ന പോലെ ചെയ്താലേ നമ്മളെയും ലോകം ശ്രദ്ധിക്കുകയുള്ളൂ, അംഗീകരിക്കുകയുള്ളൂ എന്നൊക്കെയുള്ള ധാരണകളാണ് നമ്മളെ നയിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം..പക്ഷെ എല്ലാത്തിലും മലയാളികളെ അങ്ങനെ അടച്ച് ആക്ഷേപിക്കാന്‍ കഴിയില്ല. കാരണം..മലയാളി ലോകത്തിന്റെ എവിടെ ചെന്നാലും ഭക്ഷണം വലത് കൈ കൊണ്ട് കുഴച്ച് ഉരുട്ടി അതിന്‍റെ സ്വാധ് പൂര്‍ണമായും അറിഞ്ഞേ കഴിക്കുകയുള്ളൂ..മലയാളിക്ക് സ്പൂണും ഫോര്‍ക്കും ഒന്നും വേണ്ട..മലയാളിയുടെ ഈ ഭക്ഷണ രീതിയുടെ രഹസ്യം എന്ത് എന്ന് മലയാളികളായ നമ്മളില്‍ എത്ര പേര്‍ക്ക് കൃത്യമായി അറിയാം?

അതായത് കൈ നേരിട്ട് ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വയറു മാത്രമല്ല നിറയുന്നത്. മനസ്സും നിറയും. കൈ കൊണ്ട് നേരിട്ട് ഭക്ഷണം കഴിക്കുന്നത് വഴി നമ്മുടെ മനസ്സും ശരീരവും നിറയുമെന്നു പുരാണങ്ങള്‍ പറയുന്നു. കേരളത്തിന്റെ തനതായ വഴ ഇലയില്‍ വിളമ്പുന്ന സദ്യ വലുത് കൈ കൊണ്ട് കുഴച്ച് ഉരുട്ടി കഴിച്ചാല്‍ അത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും എന്ന് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു.

നമ്മുടെ കൈയ്യും കാലും എന്ന് പറയുന്നത് പഞ്ച ഭൂതങ്ങളുടെ സംഗമ സ്ഥാനമാണ്. അതായത് അഗ്നി,വായു,ജലം, ഭൂമി, ആകാശം എന്നിവ മനുഷ്യനുമായി ഒത്ത് ചേരുന്നത് നമ്മുടെ കൈകളിലും കാലുകളിലൂടെയുമാണ്. നമ്മുടെ 5 വിരലുകള്‍ 5 ഭൂതങ്ങളെ ഓര്‍മിപ്പിക്കുന്നു. ഇവയുമായുള്ള മനുഷ്യന്റെ ഒത്ത് ചേരല്‍ ആണ് ഭക്ഷണം കൈ കൊണ്ട് നേരിട്ട് കഴിക്കുമ്പോള്‍ ഉണ്ടാകുന്നത്.

അതുകൊണ്ട് തന്നെ നമ്മള്‍ മലയാളികള്‍ ആഹാരം കൈ കൊണ്ട് കുഴച്ച് ഉരുട്ടി കഴിക്കുന്നത് കണ്ടു ഏതെങ്കിലും വിദേശി പുച്ഛം പ്രകടിപ്പിച്ചാല്‍ അവരെ നോക്കി നമ്മള്‍ തിരിച്ചു പുച്ചിക്കണം..