മലയാളികള്‍ അറിയാന്‍, മലയാളിയെ അറിയാന്‍..!!!

0
252

New-folder
ലോകത്ത് എവിടെ ചെന്നാലും അവിടെ ഒരു മലയാളി കാണും. മലയാളി ഇല്ലാത്ത നാടുണ്ടോ??? അതാണ് നാം മലയാളികള്‍, എവിടെയും ചെന്ന് എന്തും ചെയ്ത്കളയും, അങ്ങനെ ഉള്ള നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്…

തുടക്കം മമ്മുക്കയും ലാലേട്ടനും, ഇവര്‍ ഇല്ലാതെ എന്ത് മലയാളി ??? ഇവരെ കുറിച്ച് പറയാതെ മലയാളിക്ക് ഒരു ദിവസമുണ്ടോ ???പിന്നെ വരുന്നത് കല്യാണത്തിന് പെണ്ണിന്റെ ശരീരത്തില്‍ വാരികോരി ഇടുന്ന പൊന്നിന്റെ കണക്ക്. ഒരു കല്യാണത്തിന് ചെന്നാല്‍ ആദ്യം മലയാളി നോക്കുന്നത് പെണ്ണിന്റെ സ്വര്‍ണ്ണത്തിന്റെ കണക്കാണ്, പിന്നെ സദ്യ കൊടുക്കുന്ന സ്ഥലവും.

 

പിന്നെ വരുന്നത് കപ്പയും മീന്‍കറിയും, പിന്നെ ബിവറേജിലെ ശാന്തമായ ക്യു. ഇനി മലയാളിയുടെ മാസ്റ്റര്‍ ക്ലാസ്സ്, സിനിമ പോസ്റ്റര്‍ എവിടെ കണ്ടാലും മലയാളിക്ക് മുത്രമൊഴിക്കണം..!!!

ഫുട്‌ബോള്‍, സിനിമ നടന്‍ ജയന്‍, ശക്തരില്‍ ശക്തന്‍ ഡിങ്കന്‍, തുടങ്ങി മലയാളിയുടെ ഇഷ്ടങ്ങള്‍ അനവധി നിരവധിയാണ് ..ഒന്ന് കണ്ടുനോക്കൂ…