ഗോവിന്ദ ചാമിക്കെതിരെ പ്രതികരിക്കാനും,പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനും,പ്രൊഫൈല്‍ പിക് മാറ്റിക്കൊണ്ട് സപ്പോര്‍ട്ട് ചെയ്യാനും മലയാളികള്‍ കാണിക്കുന്ന ആവേശം ഒന്ന് വേറെ തന്നെ .അത് ഷറപ്പോവയായാലും,പാക്കിസ്ഥായാലും മലയാളികള്‍ക്ക് പുത്തരിയല്ല. ഈയടുത്തു കാലങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവാക്കും ‘സദാചാരം’ തന്നെയായിരിക്കും.എന്തിന് ,’സദാചാരപോലീസ് ‘(ഈ വാക്കിനോട് യോജിപ്പില്ല ) ചമഞ്ഞു ഷഹീദ് ബാവയെന്ന ഒരു ചെറുപ്പക്കാരനെ അതി ക്രൂരമായി കൊലപ്പെടുത്തിയ നാടാണ് നമ്മുടെ കൊച്ചു കേരളം. എന്നാല്‍ സദാചാര വാദികളെന്നു പേര് കേട്ട ഈ മലയാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ സരിതയുടെ നഗ്‌ന വീഡിയോക്ക് വേണ്ടി ക്യൂ നില്ക്കുന്നു. കിട്ടാത്തവര്‍ ഫേസ്ബുക്കില്‍ പരസ്യമായി അവരുടെ ഫോണ്‍ നമ്പര്‍ പോലും അപ്‌ഡേറ്റ് ചെയ്യുന്നു. എന്തിന്, മാധ്യമങ്ങള്‍ പോലും ഒരു നാണവും കൂടാതെ അത് ആഘോഷിക്കുന്നു. ഒരാള്‍ പോലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല.
സരിത ഒരു സ്ത്രീയല്ലേ ? എന്ത് കൊണ്ട് സരിതയ്ക്ക് മാത്രം സ്ത്രീയെന്ന പരിഗണന കൊടുക്കുന്നില്ല ? ഇത്ര പരസ്യമായി ഒരു സ്ത്രീയുടെ നഗ്‌നത ആസ്വദിക്കുകയും അത് കൈമാറുകയും ചെയ്തിട്ടും എന്ത് കൊണ്ട് ആരും പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല?സ്ത്രീകളെ കുറിച്ച് പറഞ്ഞാല്‍ എന്തിനും ഏതിനും ചാടിയിറങ്ങുന്ന സ്ത്രീ പ്രസ്ഥാനങ്ങള്‍ എവിടെപ്പോയി. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് പറഞ്ഞപ്പോള്‍ അതിനെതിരെ ചാടിയിറങ്ങിയ മഹിളകള്‍ എന്തെ ഇത് കണ്ടില്ല.
നാളെ മറ്റൊരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ക്കു വേണ്ടിയും ഈ സാദാചാര വാദികള്‍ തെരുവിലിറങ്ങും. അവള്‍ക്കു വേണ്ടി ഒരുപാട് സ്റ്റാറ്റസുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും അപ്പോഴും അവരുടെയൊക്കെ മനസ്സ് പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യം കിട്ടിയില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുകയായിരിക്കും.