ഒട്ടുമിക്ക മലയാളികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി..! മനുഷ്യനെ വെറുപ്പിക്കുന്ന ഈ അസുഖത്തെ എങ്ങനെയൊക്കെ നേരിടാം എന്ന് ദിവസവും മലയാളി റിസര്‍ച്ച് നടത്തി വരുന്നു.
ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ചിലര്‍ക്ക് വയറു വേദന..അങ്ങനെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ പലതാണ്. ഇങ്ങനെ നമ്മളെ വലയ്ക്കുന്ന ഈ അസുഖത്തെ എങ്ങനെ നേരിടാം? ചില മുന്‍കരുതലുകള്‍ എടുത്താല്‍ അസിഡിറ്റി നമ്മുക്ക് തടയാം …
1. മുളക് അധികം ഉപയോഗിക്കാതിരിക്കുക.
2. അച്ചാറ്, വിനാഗിരി എന്നിവ ഉപേക്ഷിക്കുക.
3. ദിവസം ഒരു കപ്പ് പാല് കുടിയ്ക്കുക.
4. ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് കുറയ്ക്കുക.
5. അത്താഴം ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കുക.
6. കാബേജ്, കാരറ്റ്, ബീന്‍സ്, മത്തന്‍ എന്നിവയെല്ലാം അസിഡിറ്റിയെ അകറ്റാന്‍ കഴിവുള്ള പച്ചക്കറികളാണ്.
ഇത്രെയുമൊക്കെ കൃത്യമായി ചെയ്യാന്‍ പറ്റിയാല്‍ ഒരുപരിധി വരെ ഗ്യാസ് നിങ്ങളില്‍ നിന്നും അകന്നു നില്ക്കും..ഉറപ്പ്..!