മലയാളിയെ കുടിപ്പിച്ച് കിടത്താന്‍ ആഗോള ബിയര്‍ ബ്രാന്‍ഡുകള്‍…

  0
  414

  beer-in-kerala

  ബിയര്‍ ഒരു സമ്പൂര്‍ണ്ണ മദ്യമല്ല എന്ന നയം സ്വീകരിച്ചിരിക്കുന്നമാലയാളി, മദ്യത്തിന്റെ ഗണത്തില്‍ ബിയറിനെ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യപ്പെടാത്തിടത്തോളം കാലം വന്‍കിട ബിയര്‍ നിര്‍മ്മാതാക്കള്‍ക്ക് കൊയ്ത്ത് കാലമാണ്. അതിനാല്‍ തന്നെ മദ്യ നിരോടനം പ്രഖ്യാപിച്ചിരിക്കുന്ന കേരളത്തിലെ വിപണി ലക്‌ഷ്യം വെച്ചുകൊണ്ട് പുതിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ ഇറക്കുവാനാണ് പുതിയ ശ്രമങ്ങള്‍.

  യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ മദ്യനയ പ്രകാരം ഏകദേശം അഞ്ഞൂറോളം ബിയര്‍ പാര്‍ലറുകള്‍(മദ്യശാലകള്‍) സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ തുറക്കാനാണ് സാധ്യത. പ്രതിദിനം ഒന്നര ലക്ഷത്തോളം ബിയറുകള്‍, ഇപ്പോള്‍ തുറന്നിരിക്കുന്ന 1500ഓളം ഔട്ട്‌ലെറ്റുകള്‍ വഴി, നമ്മുടെ കുടിയന്മാര്‍ വാങ്ങിക്കുടിക്കുന്നു.ഇത്രയും വലിയൊരു ഉപഭോഗം ഇപ്പോള്‍ ഉള്ളസ്ഥിതിക്ക് ഇനിയും ബിയര്‍ പാര്‍ലറുകള്‍ സര്‍ക്കാന്‍ തുറക്കാന്‍ ഉദ്ദേശിച്ചാല്‍ മലയാളികളായ ആവശ്യക്കാര്‍ ഇനിയും കൂടുമെന്നത് ഉറപ്പ്. ഈ ആവശ്യം മുന്നില്‍ കണ്ടാണ്‌ ആഗോള മദ്യകമ്പനികളില്‍ പ്രമുഖരായ 18 ഓളം നിര്‍മ്മാതാക്കള്‍ കേരളത്തെ മാത്രം ലക്‌ഷ്യം വെച്ച് പുതിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിക്കുന്നത്.

  വിവിധ രീത്കളിലുള്ള ആകര്‍ഷണങ്ങള്‍ ഒരുക്കിയാണ് മദ്യത്തിന്റെ വിപണനം ഇവര്‍ ലക്‌ഷ്യം വെക്കുന്നത്. പ്രീമിയം, സ്ട്രോങ്ങ്‌, എക്സ്ട്ര പ്രീമിയം എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ പെടുന്നവ ഇനിമുതല്‍ ലഭ്യമാകും. എന്തായാലും കുടിക്കാന്‍ കുടിയന്മാര്‍ കേരളത്തില്‍ ഉള്ളിടത്തോളം കാലം, മദ്യം ഇനിയും നിര്‍ലോഭം ലഭിക്കും എന്നതില്‍ തെല്ലും സംശയം വേണ്ട..