ബിരുദ പഠനം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി അന്യ നാട്ടില്‍ ദൂരെ ഒന്നും അല്ല മദ്രാസ് (സോറി ചെന്നൈ) പോയി ..എന്റെ കൈയില്‍ മലയാളം തന്നെ കഷ്ടി പിഷ്ടി ആണ് ..തമിഴ് എന്ന് കേട്ടാല്‍ എനിക്ക് പണ്ടേ ദേഷ്യം ആയിരുന്നു ..വേറെ ഒന്നും അല്ല അവന്മാര്‍ കുളിക്കില്ല എന്നൊക്കെ കേട്ടിട്ട് ആ ഭാഷ തന്നെ വെറുത്തു പോയി …ഒരു പത്ര പരസ്യം കണ്ടു അപേക്ഷ അയച്ചു ..വിളിച്ചു അഭിമുഖത്തിനു …പോയേക്കാം കിട്ടിയാല്‍ ഊട്ടി , ഇല്ലെങ്കില്‍ ചട്ടി (ജഗതി പറഞ്ഞ ഡയലോഗ് ഓര്മ )

അഭിമുഖത്തിനുള്ള സ്ഥലം അങ്ങനെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ പറ്റിയില്ല , സ്ഥലത്തിന് അടുത്ത് ചെന്ന് ഒരു ആളോട് ചോദിച്ചു അണ്ണാ ഇന്ത അഡ്രസ് തെരിയുമാ ? തെരിയാത് ഇത് ഞാന്‍ പഠിച്ചു വച്ച തമിഴ് ആണ് …ഉത്തരം കേട്ടാല്‍ എങ്ങനെ എങ്കിലും സ്ഥലം കണ്ടു പിടിക്കാം എന്നാ വിശ്വാസം ഉണ്ടായിരുന്നു …പോട്ടെ അടുത്ത ആള് വരുമ്പോള്‍ ചോദിക്കാം ഇംഗ്ലീഷില്‍ …അണ്ണാ ദിസ് അഡ്രസ് പ്ലീസ് …രക്ഷപ്പെട്ടു പുള്ളിക്ക് എന്റെ ഇംഗ്ലീഷ് കുറേശ്ശെ മനസിലായി…ഒരു ദീര്‍ഖ ശ്വാസം വിട്ടു പുള്ളി പറഞ്ഞു തുടങ്ങി …പ്ലീസ് ഗോ ദിസ് വേ, തെന്‍ ടേണ്‍ റൈറ്റ് തെരെ യു കാന്‍ സീ എ ബില്‍ഡിംഗ് ദാറ്റ് ബില്‍ഡിംഗ് ഈസ് നോട ദി ബില്‍ഡിംഗ് , ദി നെക്സ്റ്റ് ബില്‍ഡിംഗ് ഈസ് ദി ബില്‍ഡിംഗ് (ഇതിപ്പോ പിടിച്ചതിലും വല്യത് അളയില്‍ എന്നാ പോലെ ആയി ) ഏതാണ്ട് കാര്യം പിടി കിട്ടി …ഒടുവില്‍ കെട്ടിടത്തിന്റെ അടിയില്‍ ചെന്ന് പെട്ടു….

അവിടെ നിറയെ സ്ഥാപനങ്ങള്‍ എങ്ങനെ കണ്ടു പിടിക്കും …മൊബൈല്‍ ഫോണ്‍ എടുത്തു അവരെ വിളിച്ചു …ഒരു പെണ്ണ് ആണ് ഫോണ്‍ എടുത്തത് ..അതാണെങ്കില്‍ ഒടുക്കത്തെ ഇംഗ്ലീഷ് …(ജനിച്ചത് ലണ്ടനില്‍ വളര്‌നത് അമേരിക്കയില്‍ കെട്ടിച്ചത് കാനഡയില്‍ എന്ന പോലെ അതിന്റെ കാച്ച് ) ഒരു കിളി നാദം കേട്ടപ്പോള്‍ ഒന്ന് കണ്ടാല്‍ കൊല്ലം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാകാതിരുന്നില്ല …പക്ഷെ അവര്‍ പറഞ്ഞ സ്ഥലം ഞാന്‍ നോക്കിയിട്ട് കണ്ടില്ല …രണ്ടും കല്പിച്ചു ഞാന്‍ രണ്ടാമത് വിളിച്ചു …മാടം ഐ കാന്റ് സീ യു …ഐ ആം അണ്ടര്‍ സ്ടാണ്ടിംഗ് (ഞാന്‍ ഉദേശിച്ചത് അവര്‍ക്ക് മനസിലായില്ല കഷ്ടം പുവര്‍ ഗേള്‍ ഞാന്‍ താഴെ നില്‍ക്കുന്നു , എനിക്ക് കാണാന്‍ മേല) പിന്നേം വിളിച്ചു മിസ് അണ്ടര്‍ സ്ടണ്ടിംഗ് മാടം , ഐ ആം അണ്ടര്‍ സ്ടാണ്ടിംഗ് …ഇപ്പോള്‍ എന്തൊക്കെയോ ആ മദാമ്മക്ക് തെളിഞ്ഞു തുടങ്ങി …അത് പറഞ്ഞ വിവരണം മനസ്സില്‍ ആയില്ല എങ്കിലും എനിക്ക് പുടി കിട്ടി …കണ്ടു പുടിച്ചു സ്ഥലം ..

.ഒടുവില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു സന്തോഷത്തോടെ നന്ദി ഒക്കെ പറഞ്ഞു കഴിഞ്ഞു ഇറങ്ങാന്‍ പോയപ്പോള്‍ ബോര്‍ഡില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു …മലയാളി ആണല്ലേ ..അതെ എങ്ങനെ മനസ്സില്‍ ആയി …അല്ല പതിനഞ്ചു മിനിറ്റ് കൊണ്ട് നീ ഇവിടെ ഇരിക്കുന്നവരെ കുറെ മലയാളം പഠിപ്പിച്ചു ..പക്ഷെ നീ ഒന്നും അവരില്‍ നിന്ന് പഠിച്ചതും ഇല്ല …മലയാളികള്‍ പഠിപ്പിക്കാന്‍ മിടുക്കന്മാര്‍ ആണ് പാഠം പഠിപ്പിക്കാന്‍ , പക്ഷെ നമ്മള്‍ ആരില്‍ നിന്നും ഒന്നും പഠിക്കില്ല

You May Also Like

ഇന്‍ഡക്ഷന്‍ ട്രെയിനിംഗ്

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപ്പാര്‍ക്കിലെ ഒരു കമ്പനിയിലെ ജോലിക്ക് ചേര്‍ന്ന ആദ്യത്തെ ദിവസം. കമ്പനി ലോകത്തെ നമ്പര്‍ വണ്‍ കണ്‍സല്‍റ്റിന്‍ഗ് കമ്പനിയാണ്. ന്യൂജോയിന്‍സീനെ എല്ലാം ഒരു ഹാളിലേക്ക് കൊണ്ട് പോയി.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.

ലോകത്തിലെ അപകടകാരികളായ രാഷ്ട്രീയക്കാര്‍; വീഡിയോ വൈറല്‍ ആകുന്നു !

ഈ ഇലക്ഷന്‍ കാലത്ത് നിരവധി ആക്ഷേപ ഹാസ്യ വീഡിയോകള്‍ നിങ്ങള്‍ കണ്ടു കാണും. ഇതും അത് പോലെ ഒന്നാണ്. അനിമല്‍ പ്ലാനെറ്റിലെയും ഡിസ്കവറി ചാനലിലും പ്രക്ഷേപണം ചെയ്യുന്ന ലോകത്തിലെ അപകടകാരികളായ മൃഗങ്ങളെ പറ്റിയുള്ള ടിവി ഷോകളെ അനുകരിച്ചാണ് ഈ ആക്ഷേപ ഹാസ്യം തയ്യാരകിയിരിക്കുന്നത്. ഇവിടെ മൃഗങ്ങള്‍ക്ക് പകരം രാഷ്ട്രീയക്കാരാണെന്ന് മാത്രം.

ബ്ലോഗര്‍കോം വനത്തിലെ പുലികള്‍

ബൂലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ‘നിത്യഹരിത ബ്ലോഗര്‍ കോം’ വനങ്ങളില്‍ സുലഭമായി കാണാറുള്ള ഒരു അത്ഭുത പ്രതിഭാസമാണ് ‘ബ്ലോഗ്ഗര്‍ ജീവികള്‍’ കൂടുതല്‍ മഴ ലഭിക്കുന്ന നിത്യ ഹരിത ‘ ബ്ലോഗര്‍കോം’ വനങ്ങളില്‍ മാത്രമല്ല ഊഷര കാലാവസ്ഥയില്‍ വളരുന്ന ‘വേര്‍ഡ് പ്രസ് ‘ വിഭാഗത്തില്‍ പെട്ട കണ്ടല്‍ക്കാടുകളിലും ഈ ജീവികളുടെ സാന്നിധ്യമുണ്ട്. പുലികളെപ്പോലെ ഗര്‍ജ്ജിക്കാനുള്ള കഴിവാണ് ബ്ലോഗ്ഗര്‍ ജീവികളുടെ പ്രത്യേകത. കൂടുതല്‍ ഗാംഭീര്യത്തോടെ ഗര്‍ജ്ജിക്കുന്ന ബ്ലോഗ്ഗര്‍ ജീവികള്‍ ‘പുലിയന്‍ ബ്ലോഗ്ഗര്‍ ജീവികള്‍’ എന്ന അപര നാമത്തിലും അറിയപ്പെടാറുണ്ട്.

പാത്തൂന്റെ പാസ്‌ – നര്‍മ്മകഥ

ആ പ്രദേശത്തെ ഏക ഷോപ്പിംഗ്‌ കോംപ്ളക്സ് ഇത് മാത്രമായതിനാല്‍ ഒരു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥാവകാശം അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്