മലയാളി നെഞ്ചിലേറ്റിയ സിനിമകള്‍ അഥവാ മലയാളത്തെ പിടിച്ചുയര്‍ത്തിയ സിനിമകള്‍

545

new

ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളാണ് മലയാളത്തില്‍ ഇതുവരെ പുറത്തു ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മലയാള സിനിമയെ ഇഷ്ടപെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഓരോ പ്രേക്ഷകനും ഇതില്‍ എതിര്‍ അഭിപ്രായങ്ങള്‍ കാണും. എങ്കിലും നിങ്ങളുടെ എല്ലാവരുടെ ലിസ്റ്റിലും ചുവടെ പറയുന്നതില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരു ചിത്രം എങ്കിലും ഉണ്ടാവും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു…

ചെമ്മീന്‍

NEW 6

രാമു കാര്യാട്ട് എന്ന സംവിധായക പ്രതിഭയുടെ അനശ്വരചിത്രമായിരുന്നു 1965 ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍. മധുവും ഷീലയും പ്രണയത്തിന്റ കടല്‍ത്തീരങ്ങളില്‍ പാടിനടന്ന മാനസമൈന പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളിയുടെ മനസ്സില്‍ പാറിനടക്കുന്നു.

തൂവാനത്തുമ്പികള്‍

NEW 1

1987 ല്‍ ഇറങ്ങിയ ഈ പത്മരാജന്‍ ചിത്രത്തിന് വിശേഷണങ്ങള്‍ വേണ്ട. മോഹന്‍ലാലും സുമലതയും അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ അഭിരമിക്കാത്ത മലയാളി കൗമാരമുണ്ടാവില്ല ഈ തലമുറയില്‍.

ഒരു വടക്കന്‍ വീരഗാഥ

NEW 5

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വടക്കന്‍ വീരഗാഥ നിറഞ്ഞ ബോക്‌സോഫീസ് ഹിറ്റും കൂടിയായിരുന്നു. ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെട്ട ഡയലോഗുകളിലൂടെ എം ടി എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത മച്ചുനന്‍ ചന്തു നമുക്കിടയില്‍ ജീവിക്കുന്നു.

പെരുവഴിയമ്പലം

NEW 3

1979ല്‍പത്മരാജന്‍ സംവിധാനം ചെയ്ത സാമൂഹ്യപ്രസ്‌കതമായ പെരുവഴിയമ്പലം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മണിച്ചിത്ര ത്താഴ്

NEW 7

മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്ന് എന്നതിനൊപ്പം തന്നെ മനോഹരമായ ചിത്രം എന്നുകൂടി പേരുകേട്ടു മണിച്ചിത്രത്താഴ്. ശോഭനയുടെ നാഗവല്ലിയെപ്പോലെ മലയാളത്തില്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട നായികാവേഷമുണ്ടാകില്ല.

സന്ദേശം

NEW 2

1991ല്‍  പുറത്തിറങ്ങിയ സാമൂഹ്യപ്രസക്തമായ തമാശകളിലൂടെ കടുത്ത രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് സന്ദേശം. ഇന്നും പ്രസക്തമായ കഥാ സന്ദര്‍ഭങ്ങളില്‍ ജയറാമും ശ്രീനിവാസനും മത്സരിച്ച് അഭിനയിച്ചു.

വാനപ്രസ്ഥം

കഥകളിനടന്റെ വേദനകളും വികാരങ്ങളും അതിമനോഹരമായി വരച്ചുകാട്ടിയ ഷാജി എന്‍ കരുണ്‍ ചിത്രമായിരുന്നു വാനപ്രസ്ഥം. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടിക്കൊടുത്തു.

NEW 4