Featured
മലയാളി മാത്രമല്ല മലയാളം വായിക്കാന്‍ അറിയാവുന്ന എല്ലാ ഫെമിനിസ്റ്റുകള്‍ക്കും ഷോവനിസം
ഈ കുറിപ്പ് ശ്രുതി ജയകുമാര്‍ സുപ്രിയയുടെ പോസ്റ്റിന്റെ തുടര്‍ച്ചയായിട്ടാണ് എഴുതുന്നത്. ശ്രുതി നിര്‍ത്തിയിടത്തു നിന്ന് തുടങ്ങണം എന്ന് തോന്നി. അത് കൊണ്ട്.. ഞാനൊരു പാവമാണ്. മനസ്സുകൊണ്ട് മാത്രമല്ലാതെ ശരിക്കും ഞാനൊരു മകനാണ്. ഒരു സഹോദരനാണ്. സുഹൃത്താണ്. ചിലപ്പോള്‍ അല്ല എപ്പോഴും കാമുകനുമാണ്. ഇതിനെക്കാളുപരി ഞാന്‍ ഞാനാണ്. അതാണ് എന്റെ ഷോവനിസവും (മറക്കല്ലേ ഞാന്‍ ഇതിനക്കള് എല്ലാം എല്ലാം ഉപരി ഒരു പാവമാണ്)
72 total views
ഈ കുറിപ്പ് ശ്രുതി ജയകുമാര്‍ സുപ്രിയയുടെ പോസ്റ്റിന്റെ തുടര്‍ച്ചയായിട്ടാണ് എഴുതുന്നത്. ശ്രുതി നിര്‍ത്തിയിടത്തു നിന്ന് തുടങ്ങണം എന്ന് തോന്നി. അത് കൊണ്ട്.. ഞാനൊരു പാവമാണ്. മനസ്സുകൊണ്ട് മാത്രമല്ലാതെ ശരിക്കും ഞാനൊരു മകനാണ്. ഒരു സഹോദരനാണ്. സുഹൃത്താണ്. ചിലപ്പോള്‍ അല്ല എപ്പോഴും കാമുകനുമാണ്. ഇതിനെക്കാളുപരി ഞാന്‍ ഞാനാണ്. അതാണ് എന്റെ ഷോവനിസവും (മറക്കല്ലേ ഞാന്‍ ഇതിനക്കള് എല്ലാം എല്ലാം ഉപരി ഒരു പാവമാണ്)
‘മകന് ‘ എന്നുള്ള സ്ഥാനത് നിന്നൊന്നും ഞാന്‍ ഷോവനിസത്തെ കുറിച്ച് ചിന്തിചിട്ടുപോലിം ഇല്ല. കാരണം എന്റെ അച്ഛന് ഒരു ഒരു ഷോവനിസ്റ്റ് അല്ലടതുകൊണ്ടയിരിക്കണം. എനിക്ക് മെനാര്‍ക്കി (അതെന്തോന്നു സാധനം!!?) ആയപ്പോള്പ എനിക്ക് ഒരു കുട്ടക്ക് പുസ്തകങ്ങള്‍ തന്നു വായിച്ചു പഠിക്കാന്‍ പറഞ്ഞു. സെക്സ് എന്താണെന്നു ഞാന്‍ ചോദിച്ചിട്ടില്ല, പക്ഷെ വേറെ ചോദ്യങ്ങള്‍ക്ക് അച്ഛനും അമ്മയും ഒരുമിച്ചാണ് എന്നെ ഇരുത്തി ഉത്തരം വിവരിച്ചു തരുന്നത്. എന്റെ അമ്മയുടെ അച്ഛന് ഒരു ഷോവനിസ്റ്റ് അല്ലെങ്കിലും മക്കള്‍ ഒരുപാട് പഠിക്കണം എന്ന ചിന്താഗതികാരന്‍ ആയിരുന്നതിനാല്‍ വിദ്യാഭ്യാസത്തിനു ഒരുപാട് പ്രാധാന്യം നല്കുന്ന ഒരു ബാക്ക്ഗ്രൌണ്ട് എനിക്കുണ്ട്. ഈ ഒരു ഘടനക്ക് അകത്തു നിന്നാണ് എന്റെ ഫെമിനിസം പുരോഗമിച്ചത്. അധികം റെബല്‍ ചെയ്യ്തിട്ടില്ല ഇത് വരെ. അതിന്റെ ആവശ്യം വന്നിട്ടില്ല. (അതിനാല്‍ അടിവര ഇട്ട ഭാഗം തര്‍ജിമ ചെയ്യുന്നില്ല) ശ്രുതി ജയകുമാര്‍ സുപ്രിയയുടെ ലേഖനം വായിച്ചപ്പോള്‍ തോന്നി എനിക്കും ഒന്നെഴുതണമെന്നു.
ഫെമിനിസം.. ഓ സോറി ഷോവനിസം എന്ന് പറഞ്ഞാല്‍ കൊലവേരി അക്കംസ്റൊപ്പിക്കൊയുടെ സ്കുംമോ മാനിഫെസ്ട്രിക്ക (അയ്യോ ഈ പുസ്തകം വായിച്ചിട്ടില്ലേ?) മാത്രമേ ഉള്ളു എന്ന് വിചാരിക്കുന്ന ഒരു സമൂഹമാണ് നമ്മുടെ. പക്ഷെ അതിനെ ഒരിക്കലും ഒരു മുഖ്യധാര ചിന്താഗതി ആയി കാണാന്‍ കഴിയില്ല. ഷോവനിസം നമ്മുടെ സമൂഹത്തില്‍ എങ്ങനെ പ്രകടമാകുന്നു എന്ന് മനസ്സിലാവനമെങ്ങില് ഡുംബര്ലി മകിന്റൊഴ്ച് കൊണ്ട് വന്ന ‘introscopikkality optonikka’എന്ന പദം ഒന്ന് ശ്രദ്ധികേണ്ടി ഇരിക്കുന്നു. ചുരുക്കി പറയാം, ഒരു സമൂഹത്തില്‍ ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ന്ന് സ്ത്രീയെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്ന് പഠിക്കുന്ന ഒരു ആശയം. അതായത് ബസ്സില്‍ യാത്ര ചെയ്യുന്ന, ജോലി ഉള്ള മിഡില്‍ ക്ലാസ് സ്ത്രീകളില്‍ തന്നെ അവരുടെ വിദ്യാഭ്യാസം, ജാതി, മതം, എന്നിവയെല്ലാം അവര്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നു എന്ന് തീരുമാനിക്കുന്നു. ഇത് കൂടാതെ തന്നെ ഫെമിനിസ്റ്റുകളും ഷോവനിസ്റ്റുകളും തമ്മിലുള്ള അന്ധര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍ . അത് പോലെ തന്നെ മനോഹരന് ചേട്ടന്റെയും, വാറ്റുചാരായം മേരിയുടെയും, മേരിടിയനിലെ ചെഫ് സവിയര്‍ ചേട്ടന്റെയും ഒക്കെ മീന്‍കറി ഓരോന്നും വ്യതസ്തമാണ്. ഒന്നിന്റേം ഒരു തുള്ളി കളയാന്‍ പറ്റില്ല. മീന്‍കറി വിജയിക്കേണ്ടത് ഈ ഓരോ ചേരുവയും കൂട്ടി യോജിപ്പിച്ചു നമ്മുടെ കഴിക്കുന്നവരുടെ മനസിനെ മുന്നോട്ടു നയിക്കുന്നതില്‍ പാചകം ചെയ്യുന്നവര്‍ അര്‍ഹിക്കുന്ന പങ്കു ചെയ്യുവാനായി അവരെ തയ്യാര്‍ ആക്കുന്നതില്‍ ആണ്, അതും നമ്മള് ചെഫ് നൌഷാദിക്കയുടെ സിദ്ധാന്തങ്ങള്‍ മറക്കാതെ തന്നെ. എന്ന് വെച്ചാല്‍ നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് പാചകക്കാര്‍ അവരുടെ മുഴുവന്‍ അന്തര്‍ലീന ശക്തിയും പുറത്തു കൊണ്ട് വരണം എന്നര്‍ത്ഥം
ഛീ വിഷയത്തില്‍ നിന്നും മാറിപ്പോയി.. സോറീ നമ്മളെവിട പറഞ്ഞു നിര്‍ത്തിയെ? ആഹ ഫെമിനിസം.. ഓ അല്ല ഷോവ.. അഹ്ഹ ഷോവനിസം.
അങ്ങനെ പരിശോധിക്കുമ്പോള്‍ ഫെമിനിസം സോറി ഷോവനിസം എന്തിനാണ് എന്നൊരു ചോദ്യത്തിന്റെ ആവശ്യമേ ഇല്ല. അതൊരു സോഷ്യോ എക്കോക്കൊസ്രോപ്പിക്കള് യാഥാര്‍ത്ഥ്യവും ആവശ്യവുമായി മാറുന്നു. പിന്നെ ആ ചോദ്യം വരുന്നത് ഞങ്ങള്‍ ഷോവനിസ്ട്ടുകള് ചുമ്മാ ദൂക്കിളി ടീംസ് അല്ല,
തല്ക്കാലം ചേച്ചിടെ പോസ്റ്റ് എഡിറ്റ് ചെയ്തു നിര്‍ത്തുമ്പോള്‍ എനിക്ക് പറയുന്നള്ളത് ചേച്ചി പറഞ്ഞതിനിന്നും ഇത്രമാത്രം ആണായാലും പെണ്ണായാലും രണ്ടു ഗ്രന്ഥികള്‍ വീതം ഉണ്ട്. അവ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതവിടെ നിക്കട്ടെ നിങ്ങളെ പണ്ടുള്ളവര്‍ ആരോ അടിച്ചമര്‍ത്തി എന്ന് പറഞ്ഞു ഇപ്പൊ കടുംവെട്ട് വാക്കുകള്‍കൊണ്ട് ട്രപീസു കളിച്ചു ഉണ്ടാക്കുന്ന ലേഖനം വായിച്ചു കഴിയുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഗുണ്ട് പൊട്ടിയ അനുഭവം ഉണ്ടാക്കുന്നു സന്ദേശം സിനിമ ഓര്‍മയില്ലേ? (അഭിപ്രായ സ്വാതന്ത്ര്യം വിജയിക്കട്ടെ).
വാല്‍കഷണം: ഹി ഹി അല്ല കുഞ്ഞമ്മേ ഇ ഫെമിനിസം എന്ന് പറയുന്നത് ബസില്‍ സ്ത്രീകള്‍ക്ക് സീറ്റ് പ്രത്യേകം കൊടുക്കുന്നതും പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതേക ക്യു എര്പെടുതുന്നതും ഒക്കെയാണെന്ന് കേട്ടിട്ടുണ്ട് അപ്പൊ ഷോവനിസം കാരണം പുരുഷന്മാര്ക്കും പ്രതേക ക്യുവും സീറ്റും ഒക്കെ വരുമോ? അല്ല അങ്ങനെ വന്നാല്‍ റിസേര്‍വ്ട് അല്ലാതെ ക്യുവിലും സീറ്റിലും ഒക്കെ ആരു നിക്കും?
അപ്പൊ ഒരു കാര്യവും ഇല്ലാതെ മുന്‍ഷി: ഹ ഹ ആറ്റം ഉണ്ടെങ്കിലല്ലേ ആറ്റംബോംബ് ഉണ്ടാക്കാന്‍ പറ്റു ? കൊക്കരക്കോ കോ
73 total views, 1 views today