മലയാള ഭാഷയിലേക്ക് ഒരു പുതിയ അഥിതി : “ഘര്‍ വാപ്പസി”

0
277

Untitled-1

മലയാളികളുടെ ഇടയിലേക്ക് ഈ അടുത്ത കാലത്ത് കടന്നു വന്ന ഒരു വാക്കാണ്‌ ഘര്‍ വാപ്പസി.! മതപരിവര്‍ത്തനമായിട്ട് ബന്ധപ്പെട്ടാണ് ഈ വാക്ക് മലയാളികള്‍ കേട്ട് തുടങ്ങിയത്.

ചില മതസംഘടനകളും പ്രവര്‍ത്തകരും ചേര്‍ന്ന് കൊണ്ട് വന്ന ഒരു പേരും ചില വിവാദങ്ങളില്‍ നിന്നുമാണ് ഘര്‍ വാപ്പസിയുടെ തുടക്കം. മാധ്യമപ്രവര്‍ത്തകര്‍ ഒരുപാട് ചര്‍ച്ച ചെയ്തും പത്രങ്ങളും ബാര്‍ബര്‍ ഷാപ്പുകളും കടവരാന്തകളും ഈ വിഷയത്തെ കീറി മുറിച്ചും ഒക്കെ ഘര്‍ വാപ്പസിയെ മലയാളിയുടെ സ്വന്തം വാപ്പാസിയാക്കി മാറ്റി.

ഇവിടെയാണ് യഥാര്‍ഥ മലയാളി കടന്നു വരുന്നത്. എന്തിനും ഏതിനും ഒരു നര്‍മ്മ വശം കണ്ടെത്തുന്ന മലയാളി ഘര്‍ വാപ്പസിയെയും വിവാദങ്ങളുടെ പടുകുഴുയില്‍ നിന്നും എടുത്ത് ഉയര്‍ത്തി. നമ്മള്‍ ഇവിടെ നര്‍മ്മം കലര്‍ത്തി, പടക്കം പൊട്ടിച്ചു. എങ്ങനെയെന്നല്ലേ ?

“ഡാഡി ഞാന്‍ നാളെ വൈകിട്ട് ഘര്‍ വാപ്പാസി”. “സാര്‍, നാളെ എനിക്ക് കുറച്ചു നേരത്തെ ഘര്‍ വാപ്പസി”. തുടങ്ങി മലയാളികള്‍ കിട്ടുന്ന ചാന്‍സില്‍ ഒക്കെ ഘര്‍ വപ്പസിയെ കയറി പിടിച്ചു. ഹിന്ദി ഭാഷയില്‍ ഘര്‍ എന്ന് പറഞ്ഞാല്‍ വീട്. വപ്പാസി എന്ന് പറഞ്ഞാല്‍ തിരിച്ചു പോക്ക്. അപ്പോള്‍ ഘര്‍ വപ്പാസി എന്ന് പറയുമ്പോള്‍ വീട്ടിലേക്ക് തിരിച്ചു പോകുന്ന പരിപാടി. ഇപ്പോള്‍ പിടികിട്ടിയില്ലേ മലയാളികളുടെ ഘര്‍ വപ്പാസി ഗുട്ടന്‍സ്.!

പല പ്രശസ്ത സിനിമ ഡയലോഗും വേണ്ടയിടത്തും വേണ്ടാത്തയിടത്തും ഒക്കെ ഉപയോഗിക്കുന്ന മലയാളികളുടെ നിഘണ്ടുവിലേക്ക് അങ്ങനെ ഒരു വാക്ക് കൂടി ആയിരിക്കുന്നു.

അങ്ങനെ ഘര്‍ വാപ്പാസിയും മലയാളികള്‍ മലയാളികരിച്ചു.!