സാഹിത്യ ചര്‍ച്ചകളും , ശ്രുതി ഒരുക്കിയ എം ടീ കൃതികളെ ആസ്പദമാക്കിയുള്ള കലാവിരുന്നും ചേര്‍ന്ന് ഉത്സവമായി മാറിയ ഡറം ഗാലാ തീയേറ്ററിലെ സന്ധ്യയില്‍ ബൂലോകം പ്രതിനിധികളായ ഡോക്ടര്‍ ജയിംസ് െ്രെബറ്റും ഡോക്ടര്‍ അരുണ്‍ കൈമളും ചേര്‍ന്ന് ജ്ഞാനപീഠം ജേതാവ് ശ്രീ എം ടീ വാസുദേവന്‍ നായര്‍ക്കു ബൂലോകം സുവര്ണ്ണമുദ്രാ പുരസ്കാരം സമര്‍പ്പിച്ചു . സാഹിത്യം തൊഴിലായി സ്വീകരിക്കാത്തവരും ലോകവ്യാപകമായി വിവിധ തുറകളില്‍ ജോലി ചെയ്യുന്നവരുമായ പ്രൊഫഷണലുകള്‍ ആണ് ഇന്ന് പ്രധാനമായും മലയാള സാഹിത്യത്തിനെ വായനയിലൂടെയും എഴുത്തിലൂടെയും പരിപോഷിപ്പിക്കുന്നതെന്നു ശ്രീ എം ടീ ചൂണ്ടിക്കാട്ടി . തന്റെ ആദ്യകാല സാഹിത്യ അനുഭവങ്ങളെയും ഗൃഹാതുരത്വം തുളുമ്പുന്ന വാക്കുകളില്‍ അദ്ദേഹം അനുസ്മരിച്ചു.
സുവര്ണ്ണമുദ്രാ പുരസ്കാരം സ്വീകരിച്ച ശേഷം ബൂലോകം പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ബൂലോകത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വാത്സല്യപൂര്‍വ്വം ചോദിച്ചറിഞ്ഞു.
ഈ എഴുത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള നവീന സങ്കേതങ്ങളെപ്പറ്റിയും മലയാളഭാഷയില്‍ അവയുടെ ഉപയോഗങ്ങളെപ്പറ്റിയും ബൂലോകം പ്രവര്‍ത്തകര്‍ വിവരിച്ചു . ബൂലോകം വെബ്സൈറ്റ് താളുകളുടെ പ്രിന്റ് നോക്കിക്കണ്ട് ഇഎഴുത്തിനെ വിലയിരുത്തിയ അദ്ദേഹം , സോഷ്യല്‍ മീഡിയയില്‍ സാഹിത്യത്തിന്റെ സ്ഥാനം , മള്‍ട്ടി പ്ലാറ്റ്ഫോം ഓണ്‍ലൈന്‍ സാഹിത്യ കൃതികളുടെ ആവിര്‍ഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൌതുകപൂര്‍വ്വം ചോദിച്ചറിഞ്ഞ.
മലയാള ഭാഷയുടെ വളര്‍ച്ചക്കായി നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് ബൂലോകം നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നു പ്രശംസിച്ച അദ്ദേഹം ഈ എഴുത്ത് വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നു ഉപദേശിക്കുകയുമുണ്ടായി. എഡിറ്റര്‍ എന്നനിലയില്‍ ഉള്ള തന്റെ ദീര്‍ഘകാല പ്രവര്‍ത്തനം അനുസ്മരിച്ച അദ്ദേഹം ഒരു എഡിറ്ററുടെ ജോലി വളരെ ബോറിംഗ് ആണെങ്കിലും അപൂര്‍വമായി ലഭിക്കുന്ന നല്ല കൃതികളുടെ വായനയാണ് ആ ജോലിയുടെ യഥാര്‍ത്ഥ പ്രതിഫലം എന്നും ഉപദേശിച്ചു . ഈ എഴുത്തിനെ വളര്‍ത്താനുള്ള ബൂലോകത്തിന്റെ ശ്രമങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു.