മലയാള സിനിമയിലെ രാഷ്ട്രീയക്കാരുടെ മക്കള്‍

  188

  Asian-elephant-trained-to-swim-2

  രാഷ്ട്രീയക്കാരുടെ മക്കള്‍ മലയാള സിനിമയോട് എന്നും ആഭിമുഖ്യം കാണിക്കാറുണ്ട്. രാഷ്ട്രീയത്തില്‍ അഭിനയം പയറ്റി തെളിഞ്ഞവരുടെ മക്കള്‍ ആയത് കൊണ്ടാണ് അതെന്ന് നമുക്ക് ഊഹിക്കാം. നടന്മാരായും തിരക്കഥാകൃത്തുക്കളായും സംവിധായകരായും ഇങ്ങനെ രാഷ്ട്രീയ സന്തതികള്‍ മലയാള സിനിമയില്‍ തിളങ്ങുന്നുണ്ട്. ഇത്തരം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചിലരെ നമുക്കൊന്ന് പരിചയപ്പെടാം

  1. ശ്യാമപ്രസാദ് (സംവിധായകന്‍ )- ബിജെപി നേതാവ് ഓ രാജഗോപാലിന്റെ മകന്‍

  ശ്യാമപ്രസാദിന് രാഷ്ട്രീയം ഒരിക്കലും ആകര്‍ഷകമായിരുന്നില്ല, അച്ഛന്‍ മുന്‍ കേന്ദ്രമന്ത്രി വരെ ആയിരുന്നിട്ടും കൂടി. ഈ വര്‍ഷങ്ങളില്‍ അച്ഛനും തന്റെ കുടുംബവും സാമ്പത്തികമായി ഒട്ടേറെ വിഷമിക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നാണ് രാഷ്ട്രീയത്തോടുള്ള അലര്‍ജിക്ക് കാരണമായി ശ്യാമപ്രസാദ് പറയുന്നത്. തനിക്ക്‌ ഫ്രീയായി സഞ്ചരിക്കുവാന്‍ ആണ് ആഗ്രഹമെന്നാണ് ഈ ബിജെപി നേതാവിന്റെ മകന്‍ പറയുന്നത്.

  2. അനൂപ്‌ രമേശ്‌ (സംവിധായകന്‍ )- തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയുടെ മകന്‍

  തന്റെ ആദ്യ ചിത്രമായ ക്രോക്കോടൈല്‍ ലവ് സ്റ്റോറിയുടെ പണിപ്പുരയിലാണ് സംവിധായകന്‍ അനൂപ് രമേശ്. താന്‍ ഒരു സംവിധായകന്‍ ആവാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത് മുതല്‍ അമ്മ ചന്ദ്രികയും അച്ഛനും നല്ല പിന്തുണ ആണ് നല്‍കുന്നത് എന്നാണ് മകന്‍ പറയുന്നത്. രാഷ്ട്രീയം ഇഷ്ടപ്പെടാത്ത ഈ മകന്‍ സംവിധായകനായി ജീവിക്കുന്നതാണ് നാം കാണുന്നത്.

  3. അരുണ്‍ ലാല്‍ (തിരക്കഥാകൃത്ത്)- സി പി ഐ നേതാവ് പി രാമചന്ദ്രന്‍ നായരുടെ മകന്‍

  രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക്‌ അച്ഛനമ്മമാരുടെ വഴിയെ രാഷ്ട്രീയത്തില്‍ ഇറങ്ങുവാനാണ് ആഗ്രഹാമെന്കില്‍ അരുണ്‍ ലാലിന് സിനിമയാണ് ഇഷ്ടം. അത്ഭുതകരം എന്ന് പറയാം മകന്റെ ഈ ആഗ്രഹം സഫലീകരിക്കുവാന്‍ എന്നും കൂട്ടിനുള്ളത് അച്ഛന്‍ തന്നെയാണ്. ജയസൂര്യയുടെ അടുത്ത ചിത്രം താങ്ക്യുവിന്റെ തിരക്കഥാകൃത്ത് ആണ് അരുണ്‍ ലാല്‍ .

  4. ആസിഫ്‌ അലി (നടന്‍ )- മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി ഷൌക്കത്ത് അലിയുടെ മകന്‍

  പഠനകാലത്ത് താനെന്നും വീട്ടില്‍ നിന്നും അകലെ ആയിരുന്നു എന്ന് ആസിഫ്‌ അലി ഓര്‍ക്കുന്നു. ഹോസ്റ്റലുകളില്‍ ആയിരുന്നു താമസം. അത് കൊണ്ടായിരിക്കാം താന്‍ രാഷ്ട്രീയത്തില്‍ ഇല്ലാത്തതു എന്നും ഈ നടന്‍ പറയുന്നു. തന്റെ മാതാപിതാക്കള്‍ താനൊരു എഞ്ചിനീയറോ എംബിഎ ഗ്രാഡ്വേറ്റോ ആയി കാണുവാനാണ് ആഗ്രഹിച്ചിരുന്നത് എന്ന് ആസിഫ്‌ ഓര്‍ക്കുന്നു. തന്റെ ആദ്യ ചിത്രം ഇറങ്ങിയതിന് ശേഷം പോസ്റ്ററുകള്‍ കണ്ടാണ് വീട്ടുകാര്‍ സംഗതി അറിഞ്ഞതെന്നും ആസിഫ്‌ അലി ഓര്‍ക്കുന്നു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും തന്റെ വിജയം കണ്ടു മാതാപിതാക്കള്‍ ഇപ്പോള്‍ സന്തോഷിക്കുകയാണന്ന് നടന്‍ പറയുന്നു.

  5. ബിനിഷ് കോടിയേരി (നടന്‍ )- പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍

  അച്ഛന്‍ എന്നും തനിക്ക്‌ പിന്തുണ നല്‍കിയിരുന്നു എന്ന് ബിനിഷ് പറയുന്നു. സിനിമ ഒരു ഹോബിയാക്കി നിര്‍ത്തി മറ്റൊരു ജോലിയാണ് അച്ഛന് തല്പര്യമെന്കിലും അച്ഛന്‍ ഒരിക്കലും അത് പറയാതെ തനിക്ക്‌ പിന്തുണ നല്‍കുകയായിരുന്നു. ദുബായില്‍ ജോലിയുമുള്ള ഈ നടന്‍ ഇപ്പോള്‍ മലയാളത്തില്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ്.

  Advertisements