മലയാള സിനിമ ചരിത്രം -ഭാഗം 1

0
1000

1

1928 നവംബര്‍ ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്‍കി. മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്‍. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്‍ ആയിരുന്നു. ജെ.സി ദാനിയേല്‍ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയും ഇതു തന്നെ.

വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ 1928 പ്രദര്‍ശിപ്പിച്ചു. മലയാള സിനിമയിലെ ആദ്യ നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത് പി.കെ റോസിയും നായകന്‍ ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ച ത് ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്‍ ജോണ്‍സണും. കൂടാതെ കമലം, മാസ്റ്റര്‍ സുന്ദരരാജ്, (ഡാനിയേലിന്റെ മകന്‍). പി.കെ പരമേശ്വരന്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.

മലയാള സിനിമയിലെ ആദ്യത്തെ ബാല നടന്‍ സുന്ദര്‍ രാജ് ആയിരുന്നു. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം.
ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തില്‍ കളരിപ്പയറ്റ് രംഗങ്ങള്‍ ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകര്‍ രോഷാകുലരായി. കല്ലേറില്‍ സ്‌ക്രീന്‍ കീറി. പ്രദര്‍ശനം നിലച്ചു.ചിത്രം പരാജയമായിരുന്നു. ശേഷ ജീവിതം കടബാധ്യതകലാല്‍ മുങ്ങിയ ഡാനിയേല്‍ ക്യാമറയും ഉപകരണങ്ങളും വില്‍ക്കുകയും ശേഷ ജീവിതം ദന്ത ചികിത്സകനായി തുടരുകയും 1975ല്‍ എഴുപത്തഞ്ചാം വയസില്‍ അന്തരിക്കുകയും ചെയ്തു.

വാല്‍കഷ്ണം

ജെ.സി ഡാനിയേലിന്റെ ജീവിതം സംവിധായകന്‍ കമല്‍ സിനിമയാക്കുന്നു. ‘സെല്ലുലോയ് ഡ് ‘ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഡാനിയേല്‍ ആയി പൃഥ്വിരാജ് വേഷമിടുന്നു.