മലയാള സീരിയലുകളുടെ പിതാമഹന്‍: മധുമോഹന്‍

  358

  maxresdefault

  മലയാളി വീട്ടമ്മമാര്‍ ഒരുകാലത്ത് 6 മണിക്ക് ശേഷം ടിവിയുടെ മുന്നില്‍ നിന്നും ഒരു നിമിഷത്തേക്ക് പോലും മാറി നില്‍ക്കില്ലയായിരുന്നു. അത്രയ്ക്ക് ആയിരുന്നു ഒരു കാലത്ത് സീരിയലുകള്‍ നമ്മുടെ വീട്ടിലെ സ്ത്രീകളില്‍ ഉണ്ടാക്കിയ ഇഫക്റ്റ്. ഇന്നും കഥയ്ക്ക് വലിയ മാറ്റാം ഒന്നും ഇല്ലെങ്കിലും പഴയ ആ ഒരു നേരത്തെ പറഞ്ഞ ഇഫക്റ്റ് ഇപ്പോള്‍ ഇല്ല..അന്ന് മലയാളി വനിതകളെ ടിവിയുടെ മുന്നിലേക്ക് ആകര്‍ഷിച്ച ടിവിയുടെ മുന്നില്‍ പിടിച്ചിരുത്തിയ ഒരു പുരുഷന്‍ ഉണ്ട്..സാക്ഷാല്‍ മധുമോഹന്‍..! അദ്ദേഹത്തെ പറ്റി ചോദിച്ചാല്‍ നിങ്ങളുടെ അമ്മമാര്‍ക്ക് പറയാന്‍ നൂറു നാവായിരിക്കും…

  മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ ‘മാനസി’യിലൂടെ മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തിയാണ് മധുമോഹന്‍. ഒരു കാലത്ത് മധുമോഹന്‍ സീരിയല്കളുടെ ബഹളമായിരുന്നു. ഏത് സീരിയല്‍ എടുത്താലും മധുമോഹന്‍ തന്നെ പ്രധാന താരം..!

  ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത മാനസ, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മെഗാസീരിയല്‍ എന്താണെന്ന് മനസിലാക്കി കൊടുത്തത്. ഇവയ്ക്കു പുറമേ രണ്ട് സ്വകാര്യ ചാനലുകളിലായി മൂന്ന് സീരിയലുകള്‍ കൂടി ചെയ്തു. ഉദ്യോഗസ്ഥ, എം.ടി കഥകള്‍, കൃഷ്ണകൃപാസാഗരം എന്നിവയായിരുന്നു അത്.

  പക്ഷെ പിന്നീട് വിവിധ കാരണങ്ങള്‍ കാരണം അദ്ദേഹം സീരിയല്‍ രംഗം വിട്ടു. ചെന്നൈയിലിരുന്നിട്ട് മലയാളം ചാനലിനു വേണ്ടി സ്ഥിരമായി സീരിയല്‍ ചെയ്യുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ട് മൂലം സീരിയലുകളെ അദ്ദേഹം ഉപേക്ഷിച്ചു എന്ന് പറയുന്നതാകും ശരി.

  മലയാളത്തില്‍ നായകനായി 2640, തമിഴില്‍ 1590, ഹിന്ദിയില്‍ 26. എല്ലാ ഭാഷകളിലുമായി 2540 എപ്പിസോഡുകള്‍ സംവിധാനം ചെയ്തു. ഹിന്ദിയില്‍ ഒരു സീരിയല്‍ നിര്‍മ്മിച്ചതുള്‍പ്പടെ 3139 സീരിയല്‍ എപ്പിസോഡുകള്‍ നിര്‍മ്മിച്ചു. ഇതോടൊപ്പം ആറ് മലയാള സിനിമകളിലും, 22 തമിഴ് സിനിമകളിലും ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചു.

  ഇപ്പോള്‍ അദ്ദേഹം ചെന്നൈയില്‍ താമസിക്കുന്നു. തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രി എം.ജി ആറിന്റെ വളര്‍ത്തുമകള്‍ ഗീതയാണ് മധുമോഹന്റെ ഭാര്യ. എം. ജി.ആര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ഡയറക്ടറും കറസ്‌പ്പോണ്ടന്റുമായിയാണ് ഇപ്പോള്‍ അദ്ദേഹം ജോലി നോക്കുന്നത്.