മലിംഗ തകര്‍ത്ത റൈലിയുടെ മൂക്കിന്റെ പാലം; വീഡിയോ

263

ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ലസിത് മലിംഗയുടെ ബൌണ്‍സര്‍ കൊണ്ട് ദക്ഷിണാഫ്രിക്കന്‍ താരം റൈലി റുസ്സോയ്ക്ക് ഒരിക്കല്‍ പരിക്കേട്ടിരുന്നു. 2012ല്‍ നടന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിനിടയിലാണ് 141 കിലോമീറ്റര്‍/മണിക്കൂര്‍ വന്ന പന്ത് റൈലിയുടെ മുഖത് കൊണ്ട് പരിക്കേറ്റത്.

ബാറ്റ് കൊണ്ട് പന്ത് പ്രതിരോധിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും പന്ത് ഹെല്‍മറ്റും മറികടന്നു മൂക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ചോര വരാന്‍ തുടങ്ങിയ മൂക്കുമായി റൈലി ഗ്രൌണ്ടിലേക്ക് വീണു. അപ്പോള്‍ ആദ്യം സഹായത്തിനു ഓടി എത്തിയതും മലിംഗ തന്നെയായിരുന്നു. പിന്നീട് കളം വിട്ട റൈലിക്ക് ആ പരിക്ക് നല്‍കിയ സമ്മാനം എന്ന് പറയുന്നത് മൂക്കത്ത് മൂന്ന് സ്റ്റിച്ചാണ്..!

മലിംഗ തകര്‍ത്ത റൈലിയുടെ മൂക്കിന്റെ പാലം ഒന്ന് കണ്ടു നോക്കു..