Narmam
മല്ലന് ചാക്കോ ചേട്ടന്
ഞാന്‍ ഇവിടെ പറയുന്ന കഥ, കഥ ഒന്നുമല്ലാട്ടോ ശരിക്കും സംഭവിച്ചതാ, പക്ഷെ ആള്‍ക്കാരുടെ പേര് ഞാന്‍ ഇച്ചിരി മാറ്റി. അല്ലെങ്കില്‍ എനിക്ക് ഇനി നാട്ടിലോട്ടു പോവാന്‍ പറ്റില്ല. അത് കൊണ്ടാണ് അല്ലാതെ പേടി കൊണ്ടല്ലാട്ടോ.. സത്യം.
സംഭവം നടക്കുന്നത് എന്റെ കുട്ടിക്കാലത്താണ്, കുട്ടി എന്ന് പറയുമ്പം തീരെ കുട്ടി ഒന്നും അല്ലാട്ടോ. ഒരു പത്ത് പതിനഞ്ചു വയസു പ്രായം കാണും. സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു കുറച്ചു പേര്. അതില്‍ പ്രധാനി ആയിരുന്നു നമ്മുടെ ചാക്കോ ചേട്ടനും. ചാക്കോ ചേട്ടനെ എല്ലാവര് വിളിക്കുന്നത് മല്ലന് ചാക്കോ എന്നാണ്, പേര് പോലെ തന്നെ ആറടി പൊക്കവും അതിനൊത്ത വണ്ണവും, എന്തിനേറെ പറയുന്നു ഞങ്ങളുടെ നാട്ടിലെ കളരി, കരാട്ടെ ഗുരുവും കൂടി ആണ് പോരെ പൂരം. അങ്ങനെ ചാക്കോ ചേട്ടന് ആരെയും പേടി ഇല്ലാതെ ഞങ്ങളുടെ നാട്ടിലൂടെ നെഞ്ഞും വിരിച്ചു നടക്കുവാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഞങ്ങളുടെ ജാക്കി ചാന് ആരുന്നു ചാക്കോ ചേട്ടന്.
അങ്ങനെ ഇരിക്കെ ആണ് ഞങ്ങളുടെ നാട്ടുകാരനായ ചന്ദ്രന് ചേട്ടന്റെ മകളുടെ കല്യാണം .അന്ന് എല്ലാ ഗ്രാമ പ്രധേസങ്ങളിലേം പോലെ ഞങ്ങളുടെ നാട്ടിലും ,കല്ല്യനങ്ങല്ക് തലേ ദിവസവേ പോയി സഹായത്തിനു എന്ന പേരില്‍ സൊറ പറഞ്ഞിരുന്നു ,രാത്രിമുഴുവന്‍ ചീട്ടു കളിയും ആയി ഇരിക്കുന്ന പതിവുണ്ട് ..കൂടെ പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലേലും ശാപ്പാടിന്റെ കാര്യത്തിനായി ഞങ്ങളും തലേന്നേ പോകും .ഈ ചന്ദ്രന് ചേട്ടന്റെ വീട് എന്ന് പറയുന്നത് ഒരു പുഴ കടന്നു പോകണം ,ഒരു പഴയ പാലം ഉണ്ട് എങ്കിലും ചുറ്റും കാടാണ്.എന്തിനേറെ പറയണം മൊത്തത്തില്‍ ഒരു ഭീകരാന്തരീക്ഷം .ഈ കാരണം കൊണ്ട് തന്നെ ഞാന്‍ ഇരുട്ടുന്നതിനു മുന്‍പ് തന്നെ കല്യാണ വീട്ടിലോട്ടു വെച്ച് പിടിച്ചു. അവിടെ നേരത്തെ പറഞ്ഞെല്പിച്ച പോലെഎന്റെ പ്രിയ ചങ്ങാതി എന്തോ പോയ അണ്ണാനെപോലെ നില്കുന്നു .
എന്ത് പറ്റിട,?എവിടെ ഒരു മറുപടിം ഇല്ല .അവന്റെ നില്പ് കണ്ടാല്‍ പത്തു വര്‍ഷം പ്രേമിച്ച പെണ്ണ് വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയത് പോലെ ഉണ്ട് .അവസാനം അവന് ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞു ,വേറൊന്നുമല്ല അവനോടു വേഗം വീട്ടിലോട്ടു ചെല്ലാന്‍ അമ്മ പറഞ്ഞയച്ചിരിക്കുന്നു .പിന്നെ യാണ് അവന്റെ സത്യന് ലുകിനു കാരണം പിടികിട്ടിയത് .പുഴ കടന്നു തന്നെ പോകണം .അവന് ദയനീയം ആയി എന്നെ നോക്കി .ഞാന്‍ തല തിരിച്ചു.
കല്യാണ വീട്ടില്‍ വന്നിട്ട് ശാപ്പാട് അടിക്കാതെ പോകാനോ.ഇല്ലേ ഇല്ല .അപ്പോള്‍ അവന് പോകറ്റില്‍ നിന്ന് കൈകൂലി പോലെ ഒരു സാധനം എടുത്തു കാണിച്ചു .രണ്ടു ബീഡി .ജോണി വാകെര്‍ കാണിച്ചു വിളിക്കുന്ന പോലെ അവന് എന്നോട് പറഞ്ഞു .എന്റെ കൂടെ വരുവാണെങ്കില്‍ നമുക്ക് ഇത് വലിക്കാം ആരും കണിയെല്ല.മനസില്ല മനസോടെ ഞാനും അവന്റെ പുറകെ ഇറങ്ങി .അപ്പോഴേക്കും നേരം ഇരുട്ടി .ഞങ്ങള്‍ ബീടിക് തീ കൊളുത്തി .വേഗത്തില്‍ നടക്കുവാണ് .അപ്പോഴതാ ആ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്,ആരോ ഞങ്ങളുടെ പുറകെ വരുന്നുണ്ട് ..എടാ അച്ഛന് ആയിരിക്കും .
ഞാന്‍ ബീഡി വലിച്ചത് കണ്ടാല്എനിക്ക് അടി കിട്ടും. അവന് കരച്ചിലിന്റെ വക്കത് എത്തി .എന്ത് വന്നാലും ഇല്ല ഞങ്ങള്‍ ഓടാന്‍ തീരുമാനിച്ചു .നൂറെ നൂറില്‍ ഓടുമ്പോഴും ഒരു കാര്യം ഞങ്ങള്ക് മനസിലായി പുറകിലുള്ള ആളു ഞങ്ങളെ വിടാനുള്ള ഉദ്ധേശം ഇല്ല .ഞങ്ങളുടെ അടുത്തെത്താറായി. എങ്ങനെയോ ഞങ്ങള്‍ ഒരു പാറയുടെ മറവില്‍ ഒളിച്ചു. ആ രൂപം ഞങ്ങള്‍ ഒളിച്ച പാറയുടെ അടുതെത്തി നിന്നു .അപ്പോഴാണ് ഞങ്ങള്ക് ആളെ മനസിലായത് നമ്മുടെ ചാക്കോ ചേട്ടന് .പാവം പേടിച്ചിട്ടു ആരെ എങ്കിലും കൂട്ട് കിട്ടുവോ എന്നറിയാന്‍ ആയി ഓടിയതാണ് .അപ്പോഴതാ ബീഡി വലിച്ചത് കൊണ്ടാണോ എന്നറിയില്ല .എനിക്ക് നല്ല ഒരു ചുമ വന്നു ..ആകുന്ന ശ്രമിച്ചു പിടിച്ചു നിര്‍ത്താന്‍ ….എവിടെ ,ഞാന്‍ പറയുന്ന കേള്കുന്ന സ്വഭാവം പണ്ടേ ഇല്ലാത്തതു കൊണ്ട് ..നല്ല ഉച്ചത്തില്‍ ഒരു കാച്ച് കാച്ചിയതും നമ്മുടെ ചാക്കോചേട്ടന് ഒരു ഓട്ടവും വഴി സൈഡില്‍ ഉള്ള കല്ലില്‍ തട്ടി ഒരു കയ്യാലയ്ക്കു താഴോട്ട് വീഴുന്നതും മങ്ങിയ വെളിച്ചതില്‍ ഞങ്ങള്‍ കണ്ടു ഞങ്ങളുടെ ദൈര്യകൂടുതല് കൊണ്ട് ഞങ്ങള്‍ കൈയ്യലക്ക് താഴോട്ട് നോക്കിയില്ല നേരെ വീട്ടിലോട്ടു വെച്ച് പിടിച്ചു .
രണ്ടു ദിവസത്തിന് ശേഷം ഞാന്‍ അടുത്ത കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ കൈയേല് ഒരു കെട്ടും ആയി ഇരുന്നു .ചാക്കോ ചേട്ടന് കഥ പറയുവാന്‍ ..ഒടിയന്റെ (പ്രേതത്തിന്റെ മറ്റൊരു വായ്മൊഴി പേര് ) കഥ ..എന്നോടും പറഞ്ഞു ആ പുഴയുടെ ഇക്കരയുള്ള ഒടിയന് ചാക്കോ ചേട്ടനെ പിടിക്കാന്‍ ഓടിച്ച കഥ ഇത് വരെ ഞങ്ങള്‍ ആ ഒടിയന് ഞങ്ങളായിരുന്നു എന്ന് ചാക്കോ ചേട്ടനോട് പറഞ്ഞിട്ടില്ല ..
192 total views, 3 views today