Narmam
മല്ലൂസ്, വെറുതെ അത്യാഗ്രഹിയാവാതെ…
എന്തൂട്ടാ അച്ചായാ രാവിലെ ലാപ്പിന് മുമ്പില്‍ അന്തംവിട്ടിരിക്ക്ണ്? ഈലോകത്ത് സൂപ്പറായോ? എവടംവരെയെത്തി?
എവടെ എത്താന്‍.. ഈലോകം തല കീഴായ് മറിഞ്ഞിരിക്കുന്നു. പാതാളത്തിലുള്ളവര്‍ മുകളിലെത്തി.. വര്‍ഷത്തില്‍ വിസിറ്റിന് പോലും വരാത്ത മാവേലിമാരാ ചന്ദീരന്‍ കുഞ്ഞിനെ പോലെ മുകളില്‍.
109 total views, 1 views today

എന്തൂട്ടാ അച്ചായാ രാവിലെ ലാപ്പിന് മുമ്പില്‍ അന്തംവിട്ടിരിക്ക്ണ്? ഈലോകത്ത് സൂപ്പറായോ? എവടംവരെയെത്തി?
എവടെ എത്താന്‍.. ഈലോകം തല കീഴായ് മറിഞ്ഞിരിക്കുന്നു. പാതാളത്തിലുള്ളവര്‍ മുകളിലെത്തി.. വര്‍ഷത്തില്‍ വിസിറ്റിന് പോലും വരാത്ത മാവേലിമാരാ ചന്ദീരന്‍ കുഞ്ഞിനെ പോലെ മുകളില്‍.
അയ്യോ, എന്താ അച്ചായ ഇത്, രണ്ട് ദിവസം മുമ്പ് ഗ്രാഫില്‍ നാലുണ്ടായിരുന്നത് ഇന്ന് പോയിന്റ് രണ്ടില്‍! ഇന്ത്യ റോകറ്റ് വിട്ടത് പോലെ താഴോട്ടായല്ലൊ പോക്ക്!! കഷ്ടം, ട്യൂഷനു വന്ന കൊച്ചുകളോടൊക്കെ പറഞ്ഞു വോട്ട് ചെയ്യിപ്പിച്ചിട്ടാ അന്ന് നാലിലെത്തിയിരുന്നത്. ഇനി വല്ലവരും അസാധുവാക്കിയോ? പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ലൊട്ട് വോട്ട് സ്വീകരിക്കില്ലെന്നുണ്ടോ? ഹൊ! എന്റ മറിമായമേ എന്തെല്ലാം വാഗ്ദാനങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്, ഇരുപത്തയ്യായിരൊം കണ്ടു, കേക്കും ഐസ്ക്രീമും..!!
എടീ, നീ ഒന്നുകൂടി സഹായിക്കണം, ഇരുന്നൂറ് രൂപ താ.
അതെന്തിനാ അച്ചായ, ഇതിന്റെ പേരിലൊന്നും വിഷം വാങ്ങുന്നതൊന്നും ആലോചിച്ചെന്നെ സുഖിപ്പിക്കരുത്. എല്ലാത്തിലും മായമുള്ള കാലമാ, ഒന്നും ഏല്കില്ല, കാശ് പോകാന്‍ ഓരോ സല്ബുദ്ധികളേ…!
അല്ലടീ, ഇനിക്ക് ഒരു ത്രീജി കണക്ഷനെടുക്കാനാ. അഞ്ഞൂറ് വോട്ടെങ്കിലും ചെയ്യാന്‍ അതുമതി. ഇരുന്നൂട് ഉലുപ കളഞ്ഞാല്‍ ഇരുപത്തയ്യായിരം കിട്ടും!
വേണ്ടച്ചായ, എന്നെക്കാളേറെ ബ്ലോഗിനെ പ്രേമിച്ച നിങ്ങളെ ഈലോകത്തുള്ളവര് പരിഗണിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. അവാര്‍ഡൊന്നും കിട്ടിയില്ലെങ്കിലും വേണ്ട, മാനം മാത്രമെ ഇപ്പൊ പോയിട്ടുള്ളൂ, ഇനി കാശ് കൂടി പോകും. എന്തൂട്ടാ ഇരുന്നൂറ്കൊണ്ട് ചെയ്യാ?
എടീ, വോ!ട്ട് രേഖപെടുത്തുമ്പോള്‍ നെറ്റിന്റെ അഡ്രസ്സും കുക്കിയുമാണ് ഉപയോഗിക്കുന്നത് എന്ന് അവര്‍ തന്നെ പറഞ്ഞതല്ലെ? ത്രീജി റീ കണക്റ്റ് ചെയ്താല്‍ അഡ്രസ്സ് മാറികൊണ്ടിരിക്കും, ബ്രോസറിന്റെ കുക്കി ഡെലീറ്റ് ചെയ്യാന്‍ അതിലേറെ എളുപ്പം! ത്രീജി കണക്ഷനുണ്ടെങ്കില് എത്ര വോട്ടും ആര്‍ക്കും ചെയ്യാം.
തന്നെയോ! ചേട്ടന്റെ കിഡ്നി പ്രവര്‍ത്തികുന്നുണ്ട്. അത്യാവശ്യമുള്ളപ്പോ അത് പണിമുടക്കും. ഞാന്‍ അന്നെ പറഞ്ഞു, സോഷ്യല്‍ നെറ്റില്‍ കുറേ ‘മ’ ഗ്രൂപ്പുകളുണ്ട്, അതിലൊക്കെ കേറി ഹായ് കൂയ് എന്നൊക്കെ കൂക്കി വിളിച്ചാരുന്നേല്‍ അവരുടെ വോട്ടൊക്കെ കിട്ട്യാരുന്നെ. ഇതിപ്പൊ പ്ലേഗും ബ്ലോഗും തിരിച്ചറിയാത്ത ട്യൂഷന് കൊച്ചുങ്ങളെകൊണ്ട് രണ്ട് ദിവസത്തെ ട്യൂഷന് മാറ്റിവെച്ചാ നെറ്റില്‍ കയറി വോട്ട് ചെയ്യാന്‍ പഠിപ്പിച്ചത്. അതൊന്നും വോട്ടിന് പ്രായപരിധി വെക്കാത്ത ഈലോകത്ത് തെറ്റൊന്നുമല്ല. പക്ഷെ ഐ.പി. മാറ്റികൊണ്ട് ഒരാള്‍ തന്നെ ഒന്നിലധികം വോട്ട് വഞ്ചനയല്ലെ, തറ്റല്ലെ…?
ഓ, അതിലെന്താ തെറ്റ്?
അച്ചായാ, ഈലോകത്തുള്ളവരുടെ കളിപ്പീരിന് വെറുതെ കാശും സമയവും നഷ്ടാക്കേണ്ട, ഐ.പി. മാറ്റിയും കുക്കി ഡെലീറ്റിയും വോട്ട് ചെയ്യുന്നത് കള്ളത്തരമല്ലെ? അങ്ങിനെ ചെയ്തൊന്നും എന്‍’ജോയ്’ക്ക് കുളമടയാകേണ്ട. എന്നാലും ഞാനാലോചിക്കാ, എന്റെ വോട്ടും കുച്ചുമാരുടെ വോട്ടും കൂട്ടി മിനിമം പതിനാറ് വോട്ട് ലഭിച്ച ഞാനിപ്പൊ ഗ്രാഫില്‍ പോയിന്റ് രണ്ടില്‍! ഒരു പുതിയ അവതാരത്തിന് കണ്ടില്ലെ, ഇരുപത്തിനാലിലേക്ക് കുത്തനെ..ചന്ദ്രനിലേക്ക് പോയത് പോലെ.. മൂപ്പര് മുമ്പ് നാസയിലായിരുന്നൊ ബ്ലോഗെഴുതിയിരുന്നത്! എന്നാലും ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങിനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു.
ബ്ലോഗുകാരെ പ്രോത്സാഹിപ്പിക്കാനൊ? അതിന് ആ ആര്‍ത്തി മൂത്ത മൂര്‍ത്തിക്ക് ബ്ലോഗില്ലെന്നല്ലെ കാണുന്നത്. അതിയാന് ഇന്നലെ ഈലോകത്തെ പ്രശസ്തനായ പുതിയ അവതാരമാണ് പോലും. ഇതുവരെ ഈലോകത്ത് ഞാനീ എഞ്ചോയ് കുളമാക്കിയവനെ ശ്രദ്ധിച്ചിട്ടില്ല. എന്നാലും ഇത്രേം വേണ്ടിരുന്നില്ല.
അതെ അച്ചായാ, ബ്ലോഗറ് മാരെ പ്രോത്സാഹിപ്പിക്കാനല്ലെ ഈ പേവാര്ഡൊക്കെ നല്‍കുന്നത്? ഇതിയാന് പ്രിന്റ് മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നു, അതിന് വേണ്ടി വരച്ച ചിത്രം നാലാളെ കാണിക്കാന്‍ ഈലോകത്തിലേക്ക് വെക്കുന്നു എന്നല്ലാതെ..??
ഇതൊക്കെ ഈലോകത്തിന് ഹിറ്റുകൂട്ടാനുള്ള തന്ത്രങ്ങളാ. എത്ര പേര് അവിടെ നരനായാട്ട് നടത്തി, ഹിറ്റ് കൂടുന്നതിന് അനുസരിച്ച് ആഡ് വാല്ല്യൂം കൂടും. അങ്ങിനെയൊക്കെയല്ലെ പേവാര്‍ഡിനുള്ള കാശുണ്ടാക്കുന്നത്. ഞാനാലോചിക്കാ, ഈലോകത്തെ പോലെ പൂലോകം എന്നപേരില്‍ ഒന്ന് തുടങ്ങിയാലോ? എന്നീട്ട് നിന്റെ അച്ചാ!യനെ പൂലോകം സൂപ്പര്‍ ബ്ലോഗറായി തിരഞ്ഞെടുക്കുക, കാശ് പുറത്തേക്ക് പോവുകയുമില്ല.
അച്ചായാ, മല്ലൂസിന്റെ തനി സ്വഭാവം! ഞണ്ടുകളെ പോലെ ഒന്ന് കുടത്തില്‍ നിന്നും രക്ഷപെടാന്‍ നോക്കുമ്പോള്‍ പുറകില്‍ നിന്നും വേറെ വലിച്ച് താഴെയിടും. ഈലോകം നടന്നോട്ടെ, നമ്മളായി പാരയാവേണ്ട. ശമ്പളം കിട്ടിയാല്‍ അച്ചായന് ഞാനൊരൂ ട്രോഫി വാങ്ങി തരാം അവാര്‍ഡായി, കുടുംബ ബ്ലോഗര്‍ക്കുള്ള അവര്‍ഡ്, പക്ഷെ ഒരു ഡിമാന്റുണ്ട്, അടുത്ത പോസ്റ്റിലെങ്കിലും എന്നൊ ഒന്ന് പൊക്കി എഴുതണം.
ആയ്യോ, അതെന്നെകൊണ്ടാവില്ല, അല്ലെങ്കിലെ എന്റെ അസൂയയും വിദ്വേശവും കാരണം പെണ്ബ്ലോഗറെന്നാ എന്നെ കുറിച്ചറിയുന്നവര്‍ പറയുന്നത്, നിന്നെ കൂടി എഴുതിയാല്‍..! എനിക്ക് ട്രോഫിയെന്നും വേണ്ട, ഒരു നൂറ് രൂപ തന്നാല്‍ മതി. ഹോ! മറിമായമേ… വിഷമദ്യത്തിന് പോലും എത്രയാ കാശ്! ഇക്കാലത്ത് ചാവാന്‍ കിഡ്നി വിറ്റാല്‍ പോലും കഴിയില്ല.
അയ്യോ.. അങ്ങിനെയൊന്നും നല്ല വാക്ക് പറഞ്ഞു കൊതിപ്പിക്കാതെ അച്ചായാ.., കിഡ്നി എന്നൊ ഔട്ടോഫ് ഓര്‍ഡറാ. എന്തോര് ഇന്‍വെസ്റ്റ്മെന്റായിരുന്നു! അതൊക്കെ കുടിച്ചു കുടിച്ചു നശിപ്പിച്ചു, അതിനൊന്നും ഇനി അഞ്ചുപൈസ കിട്ടില്ല. വെറുതെ അത്യാഗ്രഹിയാകാതെ..
110 total views, 2 views today