ജാലകങ്ങള്‍ക്കപ്പുറം കോരിച്ചൊരിയുന്ന മഴയാണ്. ആര്‍ത്തു പെയ്യുന്ന മഴയുടെ താളം ഹൃദയ താളവുമായി കെട്ടു പിണയുന്നു, കൂടെ ശക്തിയായ തണുത്ത കാറ്റും മിന്നലും. ജനാല തുറന്ന് തണുത്ത കാറ്റിനെ മനസ്സിലേക്ക് ആവാഹിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. കാറ്റിനും മഴക്കും എന്തോ ഒരുപാട് കഥകള്‍ പറയാനുള്ളത് പോലെ തോന്നുന്നു. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ഒരു ചില്ല കാറ്റില്‍ വളഞ്ഞ് തൊട്ടടുത്ത പേര മരത്തില്‍ തൊടുന്നു, എന്നും പരസ്പരം നോക്കി നില്‍ക്കാറുള്ള അവര്‍ക്ക് ഒന്ന് തൊടാന്‍ ഇവര്‍ വരണം.

മുറ്റതെങ്ങും വെള്ളം നിറഞ്ഞു കഴിഞ്ഞു, മഴയിലാര്‍ത്തു ചിരിക്കുന്ന ചെടികളും അല്പം വിഷമിച്ചു നില്‍ക്കുന്ന പൂക്കളും. ഞാന്‍ മുറിവിട്ടിരങ്ങി വരാന്തയിലേക്കിരുന്നു. പലയിടത്ത് നിന്നും പാഞ്ഞിരങ്ങി മുറ്റത്ത് ഒത്തു കൂടി ആര്‍ത്തുല്ലസിച്ചു റോഡിലെക്കോടുകയാണ് മഴ വെള്ളം. ഗേറ്റിനപ്പുറം ആടിയുലയുന്ന ഇല്ലിക്കൂട്ടവും ഇലപ്പടര്‍പ്പുകളും ഉച്ചത്തില്‍ കരയുന്ന ചീവീടുകളും തവളകളും മഴയുമായി സംസാരിക്കുകയാണ്. പ്രകൃതി ഒന്നാവുന്ന മനോഹര നിമിഷതിലേക്ക് ഞാനറിയാതെ തെന്നെ എന്റെ മനസ്സും ഒഴുകിപ്പോയിരിക്കുന്നു.

മഴക്കാഴ്ചയില്‍ മനസ്സ് കുളിര്ത്തിരിക്കുംബോലും ലൈറ്റിനു ചുറ്റും ഇനിയൊരു രാത്രി കൂടി ആയുസ്സില്ലാത്ത നിശാ ശലഭങ്ങളുടെ ജീവിത കാഴ്ചകളിലേക്ക് മിഴി വഴുതി വീഴുന്നു. പ്രകാശം തേടിയുള്ള യാത്രകളില്‍ തലയ്ക്കു മുകളില്‍ മരണം ചിരിക്കുന്നത് അറിയാത്തവര്‍. നിമിഷങ്ങളില്‍ വര്‍ഷങ്ങള്‍ ജീവിക്കുന്നവര്‍.

കുറച്ചു പേര്‍ എന്തിനെയോ ചുമന്നു കൊണ്ട് എന്റെ ജനാലക്കരികിലൂടെ പോകുന്നു. ശവമഞ്ചവുമായി ഒരു ഘോഷയാത്രയാണോ ? മഴയുടെ ആരവങ്ങല്‍ക്കിടയിലും അവരിലെന്റെ കണ്ണുടക്കി. ഒറ്റക്കും കൂട്ടമായും വര്‍ത്തമാനം പറഞ്ഞു നടന്നു നീങ്ങുകയാനവര്‍, മരിച്ചത് എനിക്ക് സുപരിചിതനാണ്. എന്റെ വീട്ടിലെ ഒരു അന്തേവാസി !. ദേഹം ചുമക്കുന്നവരോക്കെയും സന്തോഷവാന്മാരാണ്.!. അടിച്ചമര്‍ത്ത പെട്ടവന്റെ രോഷവും കീഴ്‌പ്പെടുതിയതിന്റെ സന്തോഷവും സംതൃപ്തിയും അവരുടെ മുഖത്ത് നിന്ന് വായിക്കാം.

‘ചില മരണങ്ങള്‍ ആഘോഷിക്കപ്പെടുന്നു ‘
മറ്റുള്ളവര്‍ക്ക് പ്രയോജനമുണ്ടാക്കുന്നു ..
വേട്ടയാടി ഭക്ഷിക്കുന്നവന്‍ ഓര്‍ക്കുന്നില്ല , താനും വേട്ടയാടപ്പെടുമെന്നും മറ്റു ചിലര്‍ക്ക് ഭക്ഷണമാകുമെന്നും.
ആ നഗ്‌ന ശരീരം കുറെ മഴ ദിവസങ്ങളിലേക്കുള്ള ആഹാരമാകാന്‍ പോകുന്നു.

പുറത്തു മഴയ്ക്ക് കട്ടി കുറഞ്ഞു നേര്‍ത്തിരിക്കുന്നു. എപ്പോളോ ഉറക്കം എന്റെ കണ്ണുകളെ തഴുകി കടന്നു പോയിട്ടുണ്ട്. ആഘോഷയാത്ര കാണുന്നില്ല. ഞാന്‍ ചുറ്റുമൊന്നു പരതി. ഇല്ല, അധിക ദൂരം എത്തിയിട്ടില്ല. വരാന്തയിലെ കൈവരികല്‍ക്കിടയിലൂടെ ചത്ത പല്ലിയേയും കൊണ്ട് ഉറുമ്പ് കൂട്ടം പതുക്കെ നടന്നു നീങ്ങുകയാണ്.

പുറത്തു നിശബ്ദതയാണ്. മഴയാരവങ്ങള്‍ തീര്‍ന്നിരിക്കുന്നു. മൂവാണ്ടന്‍ മാവിന്റെ ഇലകള്‍ മാത്രം ഇടക്ക് കാറ്റില്‍ മഴ പൊഴിക്കുന്നു.

You May Also Like

പെട്രോൾ പമ്പിൽ നടപ്പാക്കാൻ പോകുന്ന ഫാസ്റ്റ്ലെയൻ എന്ന സംവിധാനം എന്ത് ?

പെട്രോൾ പമ്പിൽ നടപ്പാക്കാൻ പോകുന്ന ഫാസ്റ്റ്ലെയൻ എന്ന സംവിധാനം എന്ത് ? അറിവ് തേടുന്ന പാവം…

ആടുകളുടെ മായാജാലം – വീഡിയോ

ഈ ചിത്രത്തില്‍ നിന്ന്നും ആടുകളെ കണ്ട് പിടിക്കാന്‍ കഴിയുമോ? എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല അല്ലേ.

ലിംഗമാറ്റം

പത്മദളാക്ഷന്‍ നൈസര്‍ഗിക സാഹിത്യവാസനയുള്ള ഒരു ശുദ്ധാത്മാവായിരുന്നു. സാമാന്യം തെറ്റില്ലാതെ എഴുതിയിരുന്ന അയാള്‍ തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു കാണാന്‍ അതിയായി ആശിച്ചിരുന്നു. അങ്ങനെയാണ് അയാള്‍ ബ്ലോഗെഴുത്തിനെക്കുറിച്ച് അറിഞ്ഞതും അതാരംഭിച്ചതും. ഓരോ സൃഷ്ടിയും പോസ്റ്റ്‌ ചെയ്യുമ്പോള്‍, പാവം, ഒരുപാട് ലൈക്‌ പ്രതീക്ഷിച്ചിരുന്നു.പക്ഷെ അയാളുടെ കൃതികള്‍ക്ക് യാതൊരു പരിഗണനയും കിട്ടിയിരുന്നില്ല. ഒടുവില്‍ പത്മദളാക്ഷന്‍ ഒരു തൂലികാനാമം സ്വീകരിച്ചു…പത്മം. പ്രൊഫൈലിലും ചില്ലറ മാറ്റങ്ങള്‍ വരുത്തി. തുടര്‍ന്ന് ബ്ലോഗന്മാരുടെ ഇടയില്‍ ഒരു തരംഗമായി പത്മം മാറി. പത്മത്തിന്റെ കൃതികള്‍ക്ക് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ആരാധകന്മാര്‍ ബഹുമതികള്‍ വാരിക്കോരി ചൊരിഞ്ഞു.

ദുഃഖസാന്ദ്രം എന്നതിലുപരി തിരിച്ചറിവും മുന്നറിയിപ്പും കൂടിയാകുന്നു ‘കണ്ണിമാങ്ങ’

പറങ്ങോടൻ എന്ന ഷോർട്ട് മൂവിക്കു ശേഷം മധു കണ്ണൻചിറ രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം…