Featured
മഴനാരുകള്‍
നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണോ മഴ….അവ തമ്മിലുള്ള ദൂരം ജലം കൊണ്ട് നികത്തുന്ന മഴ….അവയെ അധ്വൈതമാക്കുന്ന മഴ….
ഒരു ആകാശഗംഗയായി മഴ ഭൂമിയിലേക്ക് പെയ്തിറങ്ങുമ്പോള്‍ ഓരോ മഴത്തുള്ളിയുടെയും ലക്ഷ്യം എന്തായിരിക്കും…..
103 total views

നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണോ മഴ….അവ തമ്മിലുള്ള ദൂരം ജലം കൊണ്ട് നികത്തുന്ന മഴ….അവയെ അധ്വൈതമാക്കുന്ന മഴ….
ഒരു ആകാശഗംഗയായി മഴ ഭൂമിയിലേക്ക് പെയ്തിറങ്ങുമ്പോള്‍ ഓരോ മഴത്തുള്ളിയുടെയും ലക്ഷ്യം എന്തായിരിക്കും…..
സര്‍ഗാത്മകത എന്നൊന്നുണ്ടെന്നു സ്വയം അവകാശപ്പെടുന്നില്ല ഞാന്‍…എങ്കിലും അങ്ങനെയൊന്നുണ്ടെങ്കില്‍ അവയെ ഉണര്‍ത്തിയത് കഴിഞ്ഞ മെയ്മാസത്തില്‍ എന്നെ ആകര്‍ഷിച്ച ഗുല്‍മോഹര്‍ പൂക്കളെ കുറിച്ചുള്ള ഓര്മകളാണെന്നു ഞാന്‍ വിശ്വസിച്ചു…എന്നാല്‍ അവിടെയും നിറസാന്നിധ്യമായിരുന്ന മഴയുടെ പങ്ക് ഞാന്‍ കാണാതെ പോയോ….
മഴയെ കുറിച്ചെഴുതാന്‍ മടിയായിരുന്നു….മഴ….അതിനെ കുറിചെഴുതിയവര് വളരെ ഏറെയാണ്…മഴയെ കുറിച്ചുള്ള ഗാനങ്ങളും കവിതകളും കേട്ടു മറന്ന കഥകളിലെ കുളിരുള്ള വരികളുമെല്ലാം ഹൃദയച്ചെപ്പില്‍ മായാതെ നില്ക്കുമ്പോള് ഞാനറിയാതെതന്നെ അന്യന്റെ ഭാവനകള്‍ എന്റെ തൂലികയിലൂടെ പുനര്ജനിക്കുമോയെന്നു ഞാന്‍ ഭയന്നിരുന്നു….
മനസ്സിലും ശരീരത്തിലും മഴ പെയ്തിറങ്ങുമ്പോള്‍ നാം എല്ലാം മറക്കുന്നു…നമുക്ക് ചുറ്റും ഒരു ലോകമുണ്ടെന്ന് പോലും….
നനഞ്ഞമണ്ണിന്റെ സുഗന്തവും പേറി വെള്ളിനൂലിഴകളെപോലെ ജനലരികില്‍ ചിണുങ്ങി നില്കുന്ന മഴ…ജൂണില്‍ കൊഴിഞ്ഞു വീണ ഗുല്‍മോഹര്‍ പുഷ്പങ്ങളുടെ ഓര്‍മകളും തേടി മഴയുടെ കണ്ണെത്താ ദൂരത്തെ ആഴങ്ങളിലേക്ക് കണ്ണും നാട്ടിരിക്കവേ മഴയൊരു പ്രണയസ്പര്ശമായി എന്നിലേക്കിറങ്ങി…..എപ്പോഴോ ഞാനതില്‍ ലയിച്ചു പോയി….
കണ്ണെത്താ ദൂരത്തു നിന്നും യാത്ര തുടങ്ങി കണ്മുന്നില് പതിച്ചു വീഴുന്ന ഓരോ മഴത്തുള്ളികളും….അവയ്ക്കൊരു താളമുണ്ട്….സഹയാത്രികനായ കാറ്റിന്റെ തലോടലാല്‍ അവയ്ക്കൊരു രാഗമുണ്ട്…..മഴയുടെ സംഗീതം അത് പെയ്തു തോരും വരെ ആസ്വദിച്ചു നിന്നിരുന്ന ബാല്യം….ഓര്‍മകളില്‍ ചിതലരിച്ചു തുടങ്ങിയ ബാല്യത്തിന്റെ ഇന്നലെകള്‍ കുസൃതികളായി കടന്നുവന്നു…..
ഇടിച്ചുകുത്തി പെയ്യുന്ന മഴയില്‍ കളിക്കൂട്ടുകാര്‍ക്കൊപ്പം പാടവരമ്പത്തൂടെ ഓടിക്കളിച്ചതും….ചെളിയില്‍ വീണു വഴക്കുണ്ടാക്കിയതും….സൈക്കിളെടുത്ത് എല്ലാരും കൂടി തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതും…അതി രാവിലെ മദ്രസയില്‍ നിന്ന് തിരിച്ച് ഓടി വരുമ്പോള്‍ തലയില്‍ കെട്ടി വെച്ചിരുന്ന നിറപ്പകിട്ടാര്‍ന്ന പോളിത്തീന്‍ കവറുകളും….
ഗ്രൗണ്ടില്‍ ക്രിക്കറ്റുകളിക്കുമ്പോള്‍ കളി മുടക്കാന്‍ പെയ്ത അസൂയക്കരനോടുള്ള പ്രതിഷേധമായി ഫുട്ബോള്‍ എടുത്ത് കളിച്ചതും…. “ ഹേ മഴയേ , നിന്നെ ഞങ്ങള്‍ക്ക് പേടിയില്ല…ഞങ്ങളെ തോല്പിക്കാന് നിനക്കാവില്ല ” എന്ന് അങ്കം കുറിച്ചതും….എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞുപോയ കുട്ടിത്തരങ്ങളായി മനസ്സില്‍ തെളിഞ്ഞു…..
പിന്നീട് പക്വത കൂട്ടിനെത്തിയ യൗവനത്തിന്റെ മഴ നനഞ്ഞ ഓര്‍മ്മകള്‍…..
കട്ടിയുള്ള ശൂസുമിട്ട് നീലക്കോട്ടുമായി ഇലക്ട്രിക്കല്‍ വര്ക്ക്ശോപ്പിലേക്കോടുമ്പോള് വഴിമദ്ധ്യേ പെയ്ത മഴ…അത് തോരും വരെ ആസ്വദിക്കാനുള്ള കൊതിയില്‍ ക്ലാസ് കട്ടടിച്ച് കൂട്ടുകാരനുമൊത്ത് അവന്റെ പള്‍സറുമായി കറങ്ങിയ കണക്കില്ലാത്ത എത്രയോ ഹവറുകള്‍……..ലക്ഷ്യസ്ഥാനങ്ങളൊന്നുമില്ലാതെ……ഓരോ ഊടുവഴികളും തുറന്നു നോക്കിക്കൊണ്ട്……മുത്തുചിപ്പിയില്‍ പ്രകൃതി ഒരുക്കി വെച്ച വിസ്മയക്കാഴ്ചകള്‍ തേടി.
ഈ മഴയെന്നെ കൊണ്ട് പോകുന്നതെങ്ങോട്ടാണ്…..എങ്ങോ പാടി മറന്ന പാട്ടിലെ വരികള്‍ പോലെ സുന്ദരമായ ഒര്മകളിലേക്കോ…അതിപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ…..കലാലയജീവിതത്തിലെ കുളിരുള്ള ഓര്‍മ്മകള്‍ മഴ എന്നെ കാണിക്കേണ്ടതുണ്ടോ….
മഴയത്തുനടക്കാനാണെനിക്കിഷ്ടം എന്ന് സമര്‍ഥിച്ച ,ലോകം നെഞ്ചിലേറ്റിയ കോമാളിയുടെ വാക്കുകള്‍ അറിയാതെ സ്മരിച്ചുപോയി….ചിന്തകളിലൂടെ ലോകത്തെ അമ്പരപ്പിച്ച വിജ്ഞാനിയായ ആ എഴുത്തുകാരന്റെ വാക്കുകള്‍….
മാനത്ത് പെയ്തുതുടങ്ങിയ മഴ…..ആകാശത്തേ വെള്ളിമേഘങ്ങളില്‍ നിന്ന്…അതെന്റെ മനസ്സിലും മഴ പെയ്യിച്ചു…..ഞാന്‍ ആഗ്രഹിക്കാതെ തന്നെ എന്നെ ഓര്‍മകളുടെ തേരിലേറ്റി…. “ ഇനിയും എന്ത് വേണം നിനക്ക്…..എന്റെ നയനങ്ങളിലും മഴ പെയ്യിക്കണോ…..കഴിയില്ല……നിന്നെ എനിക്ക് പേടിയില്ല….എന്നെ തോല്പിക്കാന് നിനക്കാവുകയുമില്ല…..”
പതിനഞ്ചു വര്‍ഷം മുന്‍പ് മഴയോട് അങ്കം കുറിച്ച ആ ബാലന് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു…..ഇടിച്ചുകുത്തി പെയ്യുന്ന മഴയുടെ ആഴങ്ങളിലേക്ക് കുടയില്ലാതെ അവന് ഇറങ്ങി നടന്നു…..ലക്ഷ്യസ്ഥാനങ്ങളൊന്നും തന്നെയില്ലാതെ……മുത്തുചിപ്പിയില്‍ പ്രകൃതി ഒരുക്കി വെച്ച വിസ്മയക്കാഴ്ചകള്‍ തേടി…..
104 total views, 1 views today