ഹോ… മഴ…
നിര്‍വൃതിയുടെ എവറസ്റ്റാകുന്നു മഴ..
ഉള്ളിലെ ഉല്‍ക്കകളെ കെടുത്താന്‍ പോന്ന കുളിര്‍മയുടെ കൂക്ക്് വിളിയാകുന്നു മഴ….

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു..
മഴയെത്തും മുമ്പേ(വീടെത്തണം ., അല്ലേല്‍ പനി പിടിക്കുംന്നേ)

ചന്നം പിന്നം മഴപെയ്യമ്പോള്‍ എന്നിലെ കവി കവിതയെഴുതുന്നു..
കവിതയെ എഴുതുന്നു..(അതാരാണെന്ന് ചോദിക്കരുത് ., പ്ലീസ്)
എന്നിലെ കഥാകൃത്ത് കഥകളെ കൃത്തിക്കുന്നു..
എന്നിലെ ലേഖനിസ്റ്റ് ലേഖനം വിളമ്പുന്നു..
(ബട്ട് എല്ലാം അണ്‍സഹിക്കബ്ള്‍)

പൊന്നാരമഴയേ വായോ വായോ..
എന്നോടൊന്ന് മിണ്ടാന്‍ വായോ..
എന്നോടൊപ്പം ഡാന്‍സാന്‍ വായോ..
(മഴപെയ്യുമ്പോള്‍ വെയിറ്റിംഗ് ഷെഡില്‍ കയറിക്കൂടുന്നവനാണ് ഗമണ്ടന്‍ പാട്ടിറക്കുന്നത്)

ചിലര്‍ക്ക് പ്രണയമാണ് മഴ..
മഴപെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും…

ഓര്‍മ്മയുണ്ടോ സഖീ..
ആ .. മഴക്കാലം…
അന്ന് നിനക്ക് തരാനായി ഞാന്‍ കരുതി വെച്ച ആ ലൗ ലെറ്റര്‍ ചാറ്റല്‍മഴയേറ്റ് നനഞ്ഞ് കുതിര്‍ന്ന് ജീവനറ്റ് ….
പാടവരമ്പില്‍ കിടപ്പുണ്ടാകുമോ സഖീ ഇപ്പോഴും ആ ലൗ ലെറ്റര്‍..
ലൗ ലെറ്റര്‍ ഇല്ലേലും അതിന്റെ ആത്മാവ് ഉണ്ടാകും .. തീര്‍ച്ച…
ഞാന്‍ അതിനരികെ ഇരുന്ന് ഒന്ന് ചിന്നം വിളിക്കട്ടെ..
പ്രിയ സഖീ ഒരു ഡൗട്ട് കൂടെ ചോദിക്കട്ടെ.. എന്ത് കൊണ്ടാണ് മഴപെയ്യുമ്പോള്‍ നമ്മളിങ്ങനെ നനയുന്നത്..
(ഇറങ്ങുമ്പോഴേ പറഞ്ഞതാ കുട കൂടെ കരുതാന്‍.. കേട്ടില്ല
എന്നിട്ടിപ്പോ നനയുന്നു പോലും.. ബ്ലഡി കാമുകന്‍)

ചില എഴുത്തുകള്‍ അല്‍പം കൂടി തീവ്രമാണ്.. ദാ കേട്ടോളൂ..
(ഇത് നടന്‍ ജഗതിച്ചേട്ടന്റെ വകയാണ്)

ആ പെരും മഴയത്ത്്..
അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ അവന്‍ നടന്നകന്നു..
ഭീമനും യുധിഷ്ഠിരനും ബീഡിവലിച്ചു..
പാറിവന്ന മഴതട്ടി ആ ബീഡി കെട്ടുപോയി…
സീതയുടെ മാറ്പിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍..
മഴപെയ്തിട്ടാണെന്ന് തോന്നുന്നു
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്..
അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍
തെളിയുന്ന സന്ധ്യയില്‍ അവനവളോട് ചോദിച്ചു…..
ഇനിയും നീ ഇതിലേ വരുമോ..
ആനയേയും തെളിച്ച് കൊണ്ട്….
ആനക്ക് പനി പിടിക്കാതിരിക്കാന്‍ പോപ്പിക്കുടയും കരുതണം….
……………………………………………………………

You May Also Like

കൊച്ചുപയ്യന് ഹൈ-ഫൈ കൊടുക്കുന്ന പൂച്ചയുടെ വിഡിയോ യുട്യുബില്‍ ഹിറ്റ്‌..!!!

സന്തോഷം പങ്കു വയ്ക്കുന്ന ന്യൂ ജനറേഷന്‍ രീതിയാണ് ഹൈ-ഫൈ. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പരസ്പരം അടിക്കുന്ന രീതിയെയാണ് ഹൈ-ഫൈ എന്നു പറയുന്നത്. മനുഷ്യര്‍ പരസ്പരം ചെയ്യുന്ന ഈ ഹൈ ഫൈ വിദ്യ ഒരു പൂച്ചയും കൊച്ചു പയ്യനും തമ്മില്‍ ആയല്ലോ??? സൈക്കിള്‍ ഓടിച്ചു വരുന്ന ഒരു പയ്യനു ബാലക്കണിയില്‍ ഇരുന്ന പൂച്ച ഹൈ-ഫൈ കൊടുത്തു. വിഡിയോ യു ട്യുബില്‍ വന്നപ്പോള്‍ സംഗതി മെഗാ ഹിറ്റ്‌..!!!

ന്റമ്മോ !!! ഈ ചെങ്ങായിയല്ലേ മിമിക്രി ലോകത്തെ ഫെർഫെക്റ്റ് അത്ഭുതം

അനുകരണ കലകൊണ്ട് വിസ്മയിപ്പിച്ചവർ ഒട്ടേറെ പേരുണ്ട് ,ആലപ്പി അഷറഫ് മുതൽ കോട്ടയം നസീർ വരെ അനുകരണ കലയിൽ അത്ഭുതം തീർത്തവരാണ് .പ്രസ്തുത ശ്രേണിയിൽ

അവനവന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്ന എം ടിയുടെ തൂലികയിലെ എക്കാലെത്തെയും മികച്ച ചലച്ചിത്രകാവ്യം

ഡോ ജേക്കബ് മെമ്മോറിയൽ എൻഡോമെൻറുമായി, കോൺവൊക്കേഷൻ സെറിമണിയിൽ നിന്നിറങ്ങി വരുന്ന ശ്രീദേവിയെ (പാർവ്വതി), നിറഞ്ഞ കണ്ണുകളും പതിയ പുഞ്ചിരിയുമായി നോക്കിയിരിക്കുന്നിടം

ഈ സിനിമയുടെ വിജയത്തിന് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോളം വിലയുണ്ട്, പ്രിവ്യു കണ്ട പ്രിയദർശൻ ലാലേട്ടനെ വിളിച്ചു പറഞ്ഞു,”ഡാ, മമ്മൂട്ടി തിരിച്ചു വരാൻ പോവുന്നു”

Ajai K Joseph 36 Years Of New Delhi മമ്മൂട്ടി – ജോഷി –…