മഴയിലേയ്ക്ക് തുറക്കുന്ന എന്റെ ജാലക കാഴ്ചകളിലെയ്ക്ക്..
കുട ചൂടി ..മഴ നനഞ്ഞു …ആര്‍പ്പുവിളികളും ആരവങ്ങളും ആഘോഷമാക്കിയ..കുട്ടികാലത്തിന്റെകൌതുകങ്ങള് ….ഓര്‍മകളില്‍ …ഒഴുകി നീങ്ങുമ്പോള്‍ ..വെരുതെയാനെന്നറിഞ്ഞു കൊണ്ട് തന്നെ വീണ്ടുമൊരു ബാല്യം കൊതിക്കുന്ന നീതികരനമില്ലാത്ത ചിന്തകള്‍………. ……
75 total views, 1 views today

ബാല്യം
കുട ചൂടി ..മഴ നനഞ്ഞു …ആര്‍പ്പുവിളികളും ആരവങ്ങളും ആഘോഷമാക്കിയ കുട്ടികാലത്തിന്റെകൌതുകങ്ങള് ഓര്‍മകളില്‍ ഒഴുകി നീങ്ങുമ്പോള്‍ വെരുതെയാനെന്നറിഞ്ഞു കൊണ്ട് തന്നെ വീണ്ടുമൊരു ബാല്യം കൊതിക്കുന്ന നീതികരനമില്ലാത്ത ചിന്തകള്‍………. ……
കൌമാരം
ജീവിതം ഒരു ലഹരിയായി മാറിയ കാലം..കൂട്ടിനു പുസ്തകങ്ങളും ..സംഗീതവും….എന്നോ ഒരിക്കല്‍….മരം പെയ്യുന്ന ഏതോ ഒരു രാത്രിയിലാണ്…നിന്റെ കണ്ണുകള്‍ ആദ്യമായി എന്നെ അസ്വസ്ഥനാക്കിയത്…….ആ അസ്വസ്ഥയുടെ കാരണങ്ങളും ഉത്തരങ്ങളും തേടിയുള്ള …എന്റെ യാത്രകള്‍ക്കൊടുവില്‍… ഒരു ജൂണ്‍ മാസ രാവിലെ നക്ഷത്രങ്ങളെ പോലെ..നീ മാഞ്ഞു പോയപ്പോള്‍…ബാക്കി ആയതു……..ഒരു പിടി പൂക്കളും..പിന്നെ നുരയുന്ന ഈ പാന പാത്രവും .
യൌവനം
….കുത്തി നോവിക്കുന്ന കുറെ ഓര്‍മ്മകള്‍ ക്കപ്പുറം …പൊള്ളുന്ന ജീവിത സത്യങ്ങള്‍ .. …ഉത്തരമില്ലാത്ത സമസ്യകള്‍..വിരസമായ ദിന രാത്രങ്ങള്‍ ..ഒരു പുഴ പോലെ ഒഴുകുന്ന ജീവിതം….ചിലപ്പോള്‍ ചിരിച്ചും ..ചിലപ്പോള്‍ കരഞ്ഞും…..ആ ഓളങ്ങളില്‍ ഞാനിന്നും കാണാറുണ്ട് ..ഇനിയും മരിക്കാത്ത കുറെ സ്വപ്നങ്ങള്‍….പുറത്തെ മഴയുടെ ശക്തി കുറഞ്ഞു വരുന്നു….ജാലക പാളികള്‍ മെല്ലെ ചേര്‍ത്തടച്ചു….മെല്ലെ കണ്ണുകളടച്ചു….ഉള്ളില്‍ അപ്പോഴും ഓര്‍മകളുടെ ഇടവപാതി.
ഇന്ന്
ജീവിതം ഒരു മഹാത്ഭുതം പോലെ ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ….വഴികളിലൂടെ എന്നെ കൈ പിടിച്ചു നടത്തുമ്പോള്‍…..എന്റെ വേദനകള്‍..നിന്റെ ചിരിയില്‍ മാഞ്ഞു പോകുമ്പോള്‍.. …എന്റെ ലോകം നിന്റെ…കണ്ണുകളില്‍ അലിഞ്ഞു ചേരുമ്പോള്‍……അറിയാതെ ഈ ജീവിതത്തെ സ്നേഹിച്ചു പോകുന്നു.
76 total views, 2 views today
