മഴ പെയ്യുമോ ഇല്ലയോയെന്നു ഇനി മൈക്രോസോഫ്റ്റ് പറയും…

400

Untitled-1

‘മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്’ പറയുന്നത് നമ്മുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളാണ്. ഒന്നുകില്‍ പെയ്യും എന്ന് പറയണം, അലെങ്കില്‍ പെയ്യില്ലയെന്നു പറയണം. പക്ഷെ ഇവര്‍ ഇതു രണ്ടും പറയില്ല, മറിച്ചു എല്ലാം കൂടി കൂട്ടിയിണക്കി ‘മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്’ എന്ന് പറഞ്ഞു തടിതപ്പും..!!!

ഇനി ഈ ഡയലോഗ് പറയാന്‍ പോകുന്നത് സാക്ഷാല്‍ ‘മൈക്രോസോഫ്റ്റ് ആണ് . കാലാവസ്ഥ വിവരങ്ങളറിയാന്‍ അവര്‍ വിപണിയില്‍ എത്തിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ക്ലൈമറ്റോളജി, ഉടന്‍ പറഞ്ഞു തുടങ്ങും, ‘ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്’..!!!

ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളിലേക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ആപ്പ്, സാധാരണ കാലാവസ്ഥ പ്രവചനങ്ങള്‍ക്കും താപനില അറിയിക്കുന്നതിനും പകരമായി വ്യത്യസ്ത പ്രദേശങ്ങളിലെ കാലാവസ്ഥകള്‍ ഒന്നിച്ച് ഉപഭോക്താവിനെ അറിയിക്കും. ലോകത്ത് എവിടെയുമുള്ള കാലാവസ്ഥയും ക്ലൈമറ്റോളജിയില്‍ കാണാം.

ആന്‍ഡ്രോയിഡ് 2.3.3, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1എന്നി ഫോണുകളില്‍ മാത്രമേ ഈ അപ്പ് ലഭ്യമാവുകയുള്ളൂ.