മഹാത്മാഗാന്ധിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില രഹസ്യങ്ങള്‍..

    england

    മോഹന്‍ ദാസ്‌ കരംചന്ദ് ഗാന്ധി നമ്മുടെ രാഷ്ട്ര പിതാവാണന്നും രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനു വേണ്ടി നടത്തിയ പോരാട്ടങ്ങളും ഒക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ ഗാന്ധി ജയന്തി ദിനത്തില്‍ പലര്‍ക്കും അറിയാത്ത, ഗാന്ധിജിയെപ്പറ്റിയുള്ള ചില കാര്യങ്ങള്‍…

    1. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗാന്ധിജിയുടെ ചെല്ലപ്പേര് മോനിയ എന്നായിരുന്നു.

    child

    2. 1930 ല്‍ ടൈം മാഗസിന്‍റെ ‘മാന്‍ ഓഫ് ദി ഇയര്‍’ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ആയിരുന്നു.

    time

    3. തന്‍റെ 13 മത്തെ വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ വധുവായ കസ്തൂര്‍ബയ്ക്ക് വയസ്സ് 14 ആയിരുന്നു.

    wedding

    4. ഇംഗ്ലണ്ടില്‍ പഠിക്കുന്ന കാലത്ത് ഗാന്ധിജി നൃത്തവും വയലിനും അഭ്യസിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് തന്‍റെ ലളിത ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഇവയെല്ലാം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

    england

    5. ഗാന്ധിജി ഇംഗ്ലീഷ് സംസാരിച്ചിരുന്നത് ഐറിഷ് ആക്സന്റില്‍ ആയിരുന്നു. കാരണം ആദ്യകാലങ്ങളില്‍ ഗാന്ധിജിയുടെ അദ്ധ്യാപകര്‍ ഒരു ഐറിഷുകാരനയിരുന്നു.

    irish

    6. സൗത്ത് ആഫ്രിക്കയില്‍ ജോലി ചെയ്തിരുന്ന കാലത്ത് പ്രതിവര്‍ഷം 15,000 അമേരിക്കന്‍ ഡോളര്‍ ഗാന്ധിജി സമ്പാദിച്ചിരുന്നു. ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 9 ലക്ഷം രൂപ.

    attorney

    7. ഗുജറാത്തി ഭാഷയിലാണ് തന്‍റെ ആത്മകഥയായ ‘എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ എഴുതുന്നത്‌. പിന്നീട് അദ്ദേഹത്തിന്‍റെ അനുയായി ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു.

    auto

    8. ഗാന്ധിജി ജനിച്ച ദിവസവും കൊല്ലപ്പെട്ട ദിവസവും ഒരു വെള്ളിയാഴ്ച  ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതും ഒരു വെള്ളിയാഴ്ചയിലാണ്.

    friday

    9. വളരെ മോശപ്പെട്ട കൈയ്യക്ഷരം ആയിരുന്നു അദ്ദേഹത്തിന്‍റെ, ഗാന്ധിജി അക്കാര്യത്തില്‍ വളരെയധികം വിഷമിച്ചിരുന്നു.

    handwriting

    10. ഗാന്ധിജി ജനിച്ച ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

    birthday

    11. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു 5 തവണയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എന്നാല്‍ 1948 ല്‍ നോബല്‍ സമ്മാനം വാങ്ങനിരിക്കെയാണ് ജനുവരിയില്‍ ഗാന്ധിജി കൊല്ലപ്പെടുന്നത്.

    nobel

    12. റഷ്യന്‍ നോവലിസ്റ്റായ ലിയോ ടോള്‍സ്റ്റോയിയുമായി കത്തുകളിലൂടെ  നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജി.

    tolstoy

    13. ഗാന്ധിജി എപ്പോളും ഒരു സെറ്റ് വെപ്പുപല്ല് തന്‍റെ കൗപീനത്തില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ആഹാരം കഴിക്കുന്ന സമയത്ത് മാത്രമേ ഇത് ഉപയോഗിച്ചിരുന്നുള്ളു.

    teeth