മഹാത്മാ ഗാന്ധിയുടെ കാലം തൊട്ടേ ഇന്ത്യന്‍ സിനിമയില്‍ പിന്തുടര്‍ന്ന് വരുന്ന “ഡ്രസ്സ്‌ കോഡ്”

0
447

NMNM

ഇന്ത്യന്‍ സിനിമയില്‍ എല്ലാവര്‍ക്കും ഇല്ലെങ്കിലും ചിലര്‍ക്ക് ഒക്കെ ചില യുണിഫോമുകള്‍ ഉണ്ട്. അതിപ്പോള്‍ ഹിന്ദി സിനിമയായാലും ശരി നമ്മുടെ മലയാള ചിത്രമായാലും ശരി ഡ്രസ്സ്‌ കോഡില്‍ മാറ്റാം ഒന്നും വരില്ല. ഇന്ത്യന്‍ സിനിമ ഉണ്ടായ നാള് തൊട്ടു, അല്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം തൊട്ട് പിന്തുടര്‍ന്ന് വരുന്ന ഇന്ത്യന്‍ സിനിമ ഡ്രസ്സ്‌ കോഡിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ’…

1. പ്രേതങ്ങളും നഴ്‌സുമാരും എന്നും വെള്ള സാരി ഉടുക്കും, കാര്യസ്ഥന്മാര്‍ക്ക് പൊതുവേ ഷര്‍ട്ട് വേണമെന്നില്ല.വേലക്കാരി മുണ്ടും ബ്ലൗസും മാത്രമേ ധരിക്കുകയുള്ളു.മെഗാസ്റ്റാര്‍ നായകന്‍ ആണെങ്കില്‍ കൂളിങ്ങ് ഗ്ലാസ് നിര്‍ബന്ധം.

2. ഡ്രൈവറന്മാര്‍ ആണെങ്കില്‍ വെള്ളയോ കാക്കിയോ മസ്റ്റാണ്. ധനികന്റെ ഡ്രൈവറാണെങ്കില്‍ ഒരു വെളുത്ത തൊപ്പിയുമാകാം.

3. വനിതാ ക്ലബ്ബില്‍ പോകുന്ന മിക്ക സ്ത്രീകളും പട്ടുസാരി,സ്വര്‍ണ്ണവജ്രാഭരണ വിഭൂഷിതരായവര്‍,ലിപ്സ്റ്റിക്ക് കമ്പനിയുള്ളവര്‍, പൊമറേനിയന്‍ പട്ടി എന്നിവ സ്വന്തമായുള്ളവരായിരിക്കണം. മിസ്സിസ് കെ കെ നായര്‍, ഷീല ജോസഫ് പുന്നക്കാടന്‍ എന്നൊക്കെയുള്ള പേരുകളിലാവാം അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുക.

4. വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല.എന്നാല്‍ കളക്റ്റര്‍,വക്കീല്‍, ഐഎഎസ്സുദ്യോഗസ്ഥരായ സ്ത്രീകള്‍ വീട്ടിലാണെങ്കില്‍പ്പോലും ധരിക്കുന്ന ബ്ലൗസിനു ഫുള്‍ക്കൈയ്യും പുറം മുഴുവന്‍ മൂടിയതുമാണ്.

5. നായിക ടീച്ചറാണെങ്കില്‍ കയ്യില്‍ 2 മടക്കുള്ള കുട,ഏതെങ്കിലും പുസ്തകം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചത്,പിന്നെ ഹാന്‍ഡ് ബാഗ്,ഒരു കണ്ണട എന്നിവയാവാം.

6. നായിക പത്രപ്രവര്‍ത്തകയാണെങ്കില്‍ കണ്ണടയും ഖദര്‍ കുര്‍ത്തയും നിര്‍ബന്ധം.

7. നായിക ടി വി ജേര്‍ണലിസ്റ്റ് ആണെങ്കില്‍ ജീന്‍സും കുര്‍ത്തയുമായിരിക്കണം. ഇനി ഡ്രസ് കോഡ് എങ്ങിനെയായാലും സാമൂഹ്യപ്രതിബദ്ധത,ചാരിറ്റി,നന്മ എന്നിവ നിര്‍ബന്ധമായിരിക്കും.എത്ര പുരോഗമന ചിന്താഗതി ഉണ്ടായാലും ഒടുവില്‍ നായകനെ വിവാഹം കഴിക്കാനും നായകന്റെ നെഞ്ചത്ത് കിടക്കാനും സ്വപ്നം കാണുന്നവളായിരിക്കണം നായിക.

8. നായികയോ സഹസ്ത്രീ കഥാപാത്രങ്ങളോ എത്ര ദരിദ്രരായിരുന്നാലും വിലകൂടിയ ഡിസൈനര്‍ ചുരിദാറുകളോ സാരികളോ ധരിക്കണം. വീടിനകത്തോ അടുക്കളയിലോ ആയാലും ചുരിദാറിന്റെ ഷാളടക്കം ഫുള്‍ മേക്കപ്പിലായിരിക്കും.