മാഗിയിലെ ‘ഈയവും അജിനോമോട്ടയും’ മനുഷ്യനെ കൊല്ലും !

  211

  Maggi-of-different-types

  വയറു വിശന്നു കയറി വരുന്ന കുട്ടികള്‍ക്ക് പെട്ടന്ന് രണ്ടു മിനിറ്റ് കൊണ്ട് അമ്മമ്മാര്‍ ഉണ്ടാക്കി കൊടുക്കുന്ന സാധനം, അതാണ്‌ മാഗി നൂഡില്‍സ്..!

  പക്ഷെ ഈ മാഗി നൂഡില്‍സ് നമ്മുടെ ശരീരത്തിന് എത്രത്തോളം നല്ലതാണ്?

  ലഖ്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗിയില്‍  ഈയത്തിന്റേയും (ലെഡ്) അജിനോമോട്ടോയുടേയും(എംഎസ്ജി മോണേ സോഡിയം ഗ്ലൂട്ടാമേറ്റ്) അളവ് കൂടുതലാണെന്നാണ് കണ്ടെത്തല്‍.

  മാഗി നൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

  ഇക്കാര്യങ്ങളെല്ലാം മാഗി അധികൃതര്‍ നിഷേധിച്ചിരിയ്ക്കുകയാണ്. ഈയത്തിന്റെ അംശം അനുവദിനീയമായതിനേക്കാള്‍ കൂടുതലാണെന്ന റിപ്പോര്‍ട്ട് തങ്ങളെ ഞെട്ടിച്ചുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.