മാഗി കൊണ്ട് ഇപ്പോള്‍ സിമന്‍റ് ഉണ്ടാക്കുന്നു : വീഡിയോ

151

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിയ്ക്കാത്തിതിന്റെ പേരില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് രാജ്യവ്യാപകമായി മാഗി നൂഡില്‍സ് നിരോധിച്ചത്.

വിപണിയില്‍ നിന്നും ലക്ഷക്കണക്കിന് പായ്ക്കറ്റ് നൂഡില്‍സാണ് പിന്‍വലിച്ചത്. ഈ പിന്‍വലിക്കപ്പെട്ട നൂഡില്‍സ് വെറുതെ എടുത്ത് കുഴിച്ചു മൂടാന്‍ അധികൃതര്‍ തയ്യാറായില്ല, മറിച്ച് എസിസി സിമന്റിന്റെ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുകയാണ്.

സിമന്റ് നിര്‍മ്മിയ്ക്കുന്ന ബോയിലറുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടിയുള്ള ഇന്ധനമായി ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത് മാഗിയാണ്. മറ്റ് മാലിന്യങ്ങളില്‍ നിന്നും (ചോറ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍) ബോയിലര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്ധനമുണ്ടാക്കുന്നിതനൊപ്പം മാഗിയും പൊടിച്ച് ചേര്‍ക്കുന്നു.

കര്‍ണാടകയിലെ കാലബുരഗിയിലുള്ള എസിസി സിമന്റ് ഫാക്ടറിയിലാണ് മാഗി സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്നത്. നെസ്ലേയും എസിസി സിമന്റും തമ്മിലുള്ള സ്വകാര്യ ധാരണയുടെ പേരിലാണ് മാഗി ഇന്ധനമായി ഉപയോഗിയ്ക്കുന്നത്.

ദ ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.