Featured
മാങ്ങാത്തൊലി
ഒരു കഥയോ കവിതയോ എഴുതണം.. എന്റെ പേരിലും എന്തെങ്കിലുമൊക്കെ കോളേജ് മാഗസിനിലും വരണം. ചെറിയൊരു ആഗ്രഹം. എന്താ, എനിക്കും ആഗ്രഹിച്ച്കൂടെ? എങ്കില്‍ എഴുതിയിട്ട് തന്നെ ബാക്കി കാര്യം. പഴയ മാഗസിനുകള്‍ എടുത്ത് മറിച്ച് നോക്കി. പ്രണയം, ആഗോളവല്കരണം, ആഗോളതാപനം…
മാങ്ങാത്തൊലി…
96 total views, 1 views today

ഒരു കഥയോ കവിതയോ എഴുതണം.. എന്റെ പേരിലും എന്തെങ്കിലുമൊക്കെ കോളേജ് മാഗസിനിലും വരണം. ചെറിയൊരു ആഗ്രഹം. എന്താ, എനിക്കും ആഗ്രഹിച്ച്കൂടെ? എങ്കില്‍ എഴുതിയിട്ട് തന്നെ ബാക്കി കാര്യം. പഴയ മാഗസിനുകള്‍ എടുത്ത് മറിച്ച് നോക്കി. പ്രണയം, ആഗോളവല്കരണം, ആഗോളതാപനം…
മാങ്ങാത്തൊലി…
ഇവര്‍ക്ക് ഇത് മാത്രമേ എഴുതാനുള്ളൂ? സകല കോളേജ് മാഗസിനും ഒരു പോലെയാണല്ലോ…
മാങ്ങാത്തൊലി ..
പേജുകള്‍ മറിച്ച് കൊണ്ടിരുന്നു.. കഥ കവിത വിഭാഗം…. ആര്‍ക്കും മനസിലാകരുത് എന്ന് കരുതിയാണോ ഈ കഥകള്‍ എഴുതുന്നത്? കുറെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ വിതറിയാല്‍ കവിതയാകുമോ? പോട്ടെ പുല്ല്..
അവന്മാരുടെയും അവളുമാരുടെയും ഒരു കഥയും കവിതയും…
മാങ്ങാത്തൊലി…
അടുത്ത പേജ് നോക്കാം… ആഹാ …. നല്ല കളര്‍ പേജില്‍ ദാ കിടക്കുന്നു ഉശിരനൊരു ടെക്നിക്കല്‍ ആര്ടിക്കില്… വായിച്ചു തുടങ്ങി… കൊള്ളാം … ഗോവിന്ദന് വൈദ്യരുടെ കഷായം കുടിച്ച പ്രതീതി… പാഠപുസ്തകം പോലെയൊക്കെ തന്നെയുണ്ട്… ഒന്നും മനസിലാകുന്നില്ല…!
മാങ്ങാത്തൊലി…
ഇംഗ്ലീഷ് കഥകളും കവിതകളും മോശമല്ല… പ്രണയം, വിരഹം ഒക്കെ തന്നെ. ആഹ്.. പ്രായം ഇതല്ലേ… എന്തോ വലിയ കാര്യം എഴുതി എന്ന്! വരുത്താന്‍ ചെയ്തിരിക്കുന്നത് പോലെ തോന്നി.. എന്നാലും എന്നെ പോലെ പാവപ്പെട്ട പിള്ളേര്‍ക്ക് മനസിലാകും പോലെ ലളിതമായ വാക്കുകളില്‍ ഇവന്മാര്ക്കും ഇവളുമാര്‍ക്കും എഴുതിയാലെന്താ…? ആകാശം ഇടിഞ്ഞു വീഴുമോ..? അല്ല പിന്നെ… കഥ, കവിത , ലേഖനം…
മാങ്ങാത്തൊലി…
ആത്മകഥയോ, രസകരമായ കഥയോ കവിതയോ മറ്റോ ആണെന്ന്! കരുതി ഇത് ഇത്രയും വായിച്ച പ്രിയ വായനക്കാരാ… ഈ കഥ ഇവിടെ തീരുന്നു… ഇത് ഇത്രയും നേരം വായിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളും പറയും മാങ്ങാത്തൊലി… അതെ.. മാങ്ങാത്തൊലി… !!!
പിന്കുറിപ്പ്: കോളേജ് മാഗസിനിലേക്ക് എഴുതാന്‍ ആഗ്രഹിച്ച, കൊടുത്ത ലേഖനങ്ങള്‍ അച്ചടിച്ച് വരാതെ നിരാശരായ കേരളത്തിലെ എല്ലാ വിദ്യാര്തികള്ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു…!!!
97 total views, 2 views today