മാതൃത്വം
മഴ ചാഞ്ഞു പെയ്യുകയായിരുന്നു ,മഴനുലുകളെ വേദനിപ്പിക്കാതെ. അവള് എഴുന്നേറ്റു ചുറ്റും നോക്കി, തുണികിടക്കയിലെ ഗാന്ധിതലകള്‍ അവളെ നോക്കി ചിരിക്കുന്നു ഉണ്ടായിരുന്നു, പുല്‍ക്കൊടിയെ നുണയുന്ന അഗ്നിനാമ്പ് പോലെ .അമ്മയുടെ സ്വാന്തനസ്പര്ശതോടെ ആ നോട്ടുകള്‍ പാല്മണമാര്ന്ന കീറതുണിയില്‍ പൊതിഞ്ഞു മാറോടെ അണഞ്ഞു. ശേഷം “കുട്ടിയെ വില്പനക്ക് ” എന്ന ബോര്‍ഡ് തിരിച്ചിട്ടു, അപ്പുറത്ത് താന്‍ മുന്‍പേ എഴുതിയ “പാലുള്ള മുലകള്‍ ” വാടകക്ക് എന്നു തന്നെയന്നു ഉറപ്പുവരുത്തി.
405 total views, 3 views today

Continue Reading