01

കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബാറൈക്യ മുന്നണി മൂന്നില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു! അങ്ങനെ രണ്ടു ദിവസം മാത്രം (വര്‍ക്കിങ്ങ് ഡയ്‌സിലും ഹോളിഡെയ്‌സിലും)കുടിക്കാറുള്ള മാത്തപ്പന്‍ ധനകാര്യ മന്ത്രിയായി ! അദ്ദേഹം മദ്യത്തിനു വേണ്ടി നടത്താന്‍ പോകുന്ന ബൃഹതു പദ്ധതികളെ കുറിച്ചു ഇപ്പോള്‍ ബഡ്ജറ്റ് അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകളിലേക്കു!

‘ബാറിണു മദ്യത്തിനും വേണ്ടിയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നതു !ഈ സര്‍ക്കാര്‍ നടപ്പാന്‍ പോകുന്ന ആദ്യ പരി പാടിയാണ് ‘ലിക്വര്‍ വാപസ്സി’. കുടിനിര്‍ത്തിയ നമ്മുടെ കൂട്ടുകാരെയൊക്കെ തിരിച്ചു കൊണ്ടു വരുന്ന വലിയ ഒരു കാമ്പയന്‍ ആണു ഇതു ഇതിനു സര്‍ക്കര്‍ 100 കോടിയാണ് നീക്കി വച്ചിരിക്കുന്നതു!
കേരളത്തില്‍ 200 കോടി ചിലവില്‍ തൃശ്ശൂരില്‍ ‘ ലിക്വര്‍ യൂണിവേഴ്‌സിറ്റി’ സ്ഥാപിക്കും! ചാലകുടിയില്‍ എല്‍.ഐ.റ്റീ (ലിക്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിക്കും. തിരുവനനതപുരത്തു എല്‍. ഐ.റ്റീ (ലിക്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്).എല്ലാ ജില്ലകളിലും എം .ബി. ബി എസു ( മാസ്റ്റര്‍ ഒഫ് ബ്ലെന്റിങ്ങ് ആന്‍ഡ് ബോട്ട്‌ലിങ്ങ് സെര്‍വീസ്) അവര്‍ക്കു പഠനത്തിനു ശേഷം ബിവറേജസില്‍ നിര്‍ബന്ദിത ഗ്രാമീണ സേവനം നടപ്പിലാക്കും!ഇതിനു പൈസ കണ്ടെത്താന്‍ ‘ ബാറുണ്യ ‘ ലോട്ടറി പുതുതായി ഇറക്കും.

തൃശ്ശൂര്‍ മുതല്‍ ചാലക്കുടി വരെ ‘ ബാര്‍ കോറിഡോര്‍’ ആയി പ്രഖ്യാപിക്കും. മാഹിയിലെ ഉദ്യോഗസ്തരെ കണ്‍സള്‍ട്ടന്‍സിയായി നിയമിക്കും! ബാറിനു പുറമെ ‘ടച്ചിങ്ങ്‌സ്’ വ്യവസായങ്ങളായ അച്ചാര്‍ , കപ്പലണ്ടി,ചിപ്‌സ് തുടങ്ങിയവ കോറിഡോറീല്‍ തുടങ്ങും അതിനു കുടുമ്പ ശ്രിക്കു ലോണ്‍ കൊടുക്കും!

ഗ്യാസ് പൈപ്പു ലൈന്‍ പദ്ധതിക്കു പകരം ലിക്വര്‍ പൈപ്പു ലൈന്‍ സ്ഥാപിക്കും!വീടുകള്‍ക്കു മീറ്റര്‍ വെച്ചു കണക്ഷന്‍ നല്‍കും!കോഴികോടും കൊച്ചിയിലും ലിക്യര്‍ സിറ്റി സ്താപിക്കും!എല്ലാ വിദേശ മദ്യകമ്പനികള്‍ക്കുമ് നികുതിയില്ലാതെ മദ്യ നിര്‍മ്മാണം നടത്താന്‍ ഇവിടെ സാധിക്കും 10നായിരം കുടിയന്‍മാര്‍ പുതുതായി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു!

പാമ്പായി പോകുന്ന കുടിയന്‍ മാരെ വീട്ടിലെത്തിക്കാന്‍ ഡയല്‍ 109 സെര്‍വീസ് ആരംമ്പിക്കും! ഇതു തികച്ചും ഫ്രിയായിരിക്കും കുടിച്ചതായി അഭിനയിച്ചു സേവനം ഉപയോഗിചാല്‍ കനത്ത പിഴ ഈടാക്കും!

ഗൂഗിളുമായി കൈകോര്‍ത്തു ഡ്രവറില്ലാതെ ജി.പി.എസ് വഴി വണ്ടിയോടിക്കനുള്‌ല ടെക്‌നോളജി ഇവിടെ ലഭ്യമാക്കും വെള്ളമടിച്ചു ഒവറായവര്‍ കാറില്‍ കയറി ‘പാമ്പു ബട്ടണ്‍’ പ്രസ്സു ചെയ്യുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം ജി.പി.എസു ഏറ്റെടുക്കും കണ്‍ട്രോള്‍ റൂമില്‍ നിന്നു പോലീസുകാര്‍ കാര് വേന്റ നിര്‍ദ്ദേശങ്ങള്‍ കൊടുക്കും! (മാത്തപ്പനു ദാഹം വരുന്നു അടുത്തുവെച്ചിരിക്കുന്നു ഒരു പെഗ്ഗടിച്ചു കൊണ്ടു ഉഷാറായി ബഡ്ജറ്റ് പ്രസഗം വീണ്ടും തുടര്‍ന്നു)

കമ്പല്‍സറി കോപ്ലിമെന്ററി നിയമം നടപ്പിലാക്കും . അതായതു കോപ്ലിമെന്ററിയായി മദ്യം മാത്രമെ കൊടുക്കാവു! ഉദാഹരണമായി 1000 രൂപയില്‍ താഴെയുല്ല പര്‍ചേസിനു ഷാമ്പൂ പേകറ്റു രൂപത്തിലും ലക്ഷകണക്കിനു രൂപയുടെ പര്‍ചേസ് നടത്തുന്നവര്‍ക്കു ‘കേസ്’ കണക്കിനും മദ്യം കോപ്ലിമെന്റായി കൊടുക്കും! ഈ നയം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലമായി കേരളം മാറും!

ബാര്‍ കലോല്‍സവങ്ങല്‍ സങ്കടിപ്പിക്കും! ‘കുടി’യാട്ടം മുഖ്യ ഇനമാക്കും! ദേശിയ ബാര്‍ ഗയിംസിനു കേരളത്തില്‍ വെച്ചു നടത്തും! എല്ലാ മല്‍സരങ്ങള്‍ക്കും അര മണിക്കൂര്‍ മുമ്പ് 4 പെഗ്ഗു കൊടുത്തിട്ടായിരിക്കും പങ്കെടുപ്പിക്കുക!കേരളത്തിലെ ഏറ്റവും നല്ല നടനായ തൊമ്മന്‍ ചാണ്ടിയുടെ’ചാണ്ടിസം’ എന്ന കലാപരിപാടിയും ഉണ്ടാകും ഇതിനു മാത്രം 2 കോടി രൂപ നീക്കിവെച്ചിട്ടുണ്ടു !ഇത്തരത്തിലുള്ള മല്‍സരങ്ങല്‍ ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും! അതു രേഖപെടുത്താന്‍ ചൈനീസ് സഞ്ചാരികളായ ഫായിയാനെയും ഹുയാന്‍സാങ്ങിനെയും കേരളത്തിലേക്കു ക്ഷണിക്കും!

കേരളത്തിലെ ഗ്രാമങ്ങളിലെ മദ്യ ക്ഷാമം നേരിടാന്‍ ‘മദ്യ ടാങ്കര്‍ സെര്‍വിസ് ‘ തുടങ്ങും. സ്ബ്‌സിഡി കിട്ടണമെങ്കില്‍ ഇനി ബാര് കാര്‍ഡ് നിര്ബന്ദമാക്കും!അതുണ്ടെകില്‍ മാത്രമെ ഇനി റേഷന്‍ ഷാപ്പില്‍ നിനു സാധനം കിട്ടുകയുല്ലൂ! സ്ബ്‌സിഡി നേരിട്ടു ബിവറേജിലെത്തും! അവിടെ നിന്നു കുപ്പിയായി അതു വാങ്ങാം!

വിദ്യാലയങ്ങളില്‍ മദ്യ വിദ്യാഭ്യാസം നിര്‍ബന്ദമാക്കും. ക്വാട്ടരിന്റേയും പൈന്റിന്റേയും വിലയറിയാത്തവരെ പത്തു പാസ്സാക്കില്ല!
ലിക്വര്‍ ടെക്‌നോളജിയില്‍ ഗവേഷണം നടത്തുന്നതിനു ഐ.എല്.ആര്. ഒ. ( ഇന്‍ഡ്യന്‍ ലിക്വര് റിസര്‍ച്ചു ഓര്‍ഗനൈസേഷന്‍ ) തുടങ്ങും!
കഴിവു തെളിയിച്ച് കുടിയന്‍മാരെ ബാര്‍ശ്രി, ബാര്‍വിഭൂഷണ്‍, ബാര്‍ രത്‌ന തുടങ്ങിയ അവാര്‍ഡുകള്‍ കൊടുത്തു ആദരിക്കും! ത്രശ്ശൂരില്‍ മദ്യപിക്കുന്നവര്‍ക്കായി കരള്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കും! ബാര്‍കാര്‍ട്ട് ഓണ്‍ ലൈന്‍ വഴി 24 മണിക്കൂറും മദ്യം ബുക്കു ചെയ്തു വാങ്ങാനുള്ള സൗകര്യമൊരുക്കും!

കേര വൃക്ഷത്തേക്കാല്‍ കേരളത്തില്‍ ബാറുകള്‍ വന്നതോടെ കേരളത്തിന്റെ പേരു മാറ്റി ‘ ബാറളം’എന്നാക്കിമാറ്റണമെന്നു പലകോണുകളില്‍ നിന്നു ആവശ്യമുയര്‍ന്നതു പരിഗണിച്ചു വരികയാണെന്നു …..

ഇതു പറയുന്നതിനടയില്‍ മാത്തപ്പനു ശക്തമായ നെഞ്ചു വേദന! മാത്തപ്പന്‍ കുഴഞ്ഞു വീണു! ഹോസ് പിറ്റലില്‍ എത്തിച്ചു എക്‌സ് റേ എടുത്തു , കിട്ടിയതു ഒരു പ്ലൈയിന്‍ ഷീറ്റ് മാത്രം! രണ്ടു മണിക്കൂറിനു ശേഷം സെക്രറ്റേറിയറ്റീലെ പതാക താഴ്ത്തികെട്ടി! പിറ്റേന്നു ഹര്‍ത്താല്‍, ജനം തുള്ളി ചാടിബിവറേജിനു മുന്നില്‍ വരിയില്‍ നില്‍ക്കാനായി ഓടി! അങ്ങനെ മാത്തപ്പന്റെ ഇ ബ്ഡ്ജറ്റ് അവസാനത്തെ ബഡ്ജറ്റായി!
കേരളത്തിന്റെ ആല്‍മാവിനെ കൊല്ലാന്‍ ആര്‍ക്കും ആവില്ലാ എന്ന ഒരു സന്ദേശം മാത്തപ്പന്‍പരലോകത്തിയപ്പോള്‍ മനസ്സിലാക്കി!

Advertisements