fbpx
Connect with us

മാത്യുവിന്റെ വികൃതികള്‍

ജോലി രാജി വെച്ച് പിരിഞ്ഞു പോക്കിന്റെ പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക്‌ ബസ്സില്‍ മടങ്ങുകയാണ്.. ശിഷ്ടകാലം ഓര്‍മിച്ചു വെയ്ക്കാന്‍ കുറെ ഏറെ നല്ല ഓര്‍മകളും ആയി ആണ് തിരിച്ചു പോക്ക്.. ക്ഷീണത്താല്‍ സൈഡ് സീറ്റ്‌ല്‍ ഇരുന്ന് ചെറുതായൊന്നു മയങ്ങി.. ഇടക്കെപ്പോഴോ ബസ്സില്‍ കയറിയ തൊഴിലാളികള്‍ ആയ ഹിന്ദി ക്കാരുടെ കല പില ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.. അവരുടെ ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നെയും ഉണര്‍ന്നു..

 117 total views

Published

on

ജോലി രാജി വെച്ച് പിരിഞ്ഞു പോക്കിന്റെ പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക്‌ ബസ്സില്‍ മടങ്ങുകയാണ്.. ശിഷ്ടകാലം ഓര്‍മിച്ചു വെയ്ക്കാന്‍ കുറെ ഏറെ നല്ല ഓര്‍മകളും ആയി ആണ് തിരിച്ചു പോക്ക്.. ക്ഷീണത്താല്‍ സൈഡ് സീറ്റ്‌ല്‍ ഇരുന്ന് ചെറുതായൊന്നു മയങ്ങി.. ഇടക്കെപ്പോഴോ ബസ്സില്‍ കയറിയ തൊഴിലാളികള്‍ ആയ ഹിന്ദി ക്കാരുടെ കല പില ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.. അവരുടെ ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നെയും ഉണര്‍ന്നു..
——————————————-
(ഫ്ലാഷ് ബാക്ക് )

എറണാകുളത്തു ജോലിക്ക് വന്ന കാലം.. ആറ്റു നോറ്റിരുന്നു കിട്ടിയ ജോലിയാണ്‌ .. വളരെ സന്തോഷത്തിലാണ് ജോലിക്ക് കയറുന്നത്.. കമ്പനിയുടെ ഹോസ്റ്റല്‍ ല്‍ തന്നെ താമസവും ശരിയായി.. ജോയിന്‍ ചെയ്യാനായി ഓഫിസില്‍ എത്തിയപ്പോള്‍ അതിലേറെ സന്തോഷം.. മുതലാളിയുടെ ആത്മവിശ്വാസം പകരുന്ന രീതിയിലുള്ള ഉപദേശം എന്റെ കണ്ണുകളെ ഈറനണിയിച്ചു.. അതില്‍ തന്നെ ഒരുവാക്ക്.. “നീ രക്ഷപ്പെടണമെന്ന് ഈ ലോകത്തു ആഗ്രഹിക്കുന്ന രണ്ടേ രണ്ടു പേരെ ഉള്ളൂ. ഒന്ന് ഞാനും(അതായത് പുള്ളിക്കാരനും) പിന്നെ നീയും(അതായത് ഞാന്‍)”.,)” അത് പറഞ്ഞ സമയം അതിയാന് മാലാഖമാരെ പോലെ രണ്ടു ചിറകും വിശുദ്ധന്മാരുടെ തലയ്ക്കു മുകളില്‍ കാണുന്ന ഒരു വട്ടവും ഉള്ളതായി ഈറനായ കണ്ണുകളിലൂടെ ഞാന്‍ കണ്ടു.. മുതലാളിക്ക് എന്നോടെന്തോ പ്രത്യേക താല്‍പ്പര്യം ഉള്ളതായി ഞാന്‍ മനസ്സിലാക്കി.. എന്റെ പ്രൊഫൈല്‍ വായിച്ചു നോക്കിയ സ്ഥിതിക്ക് അങ്ങനെ ഒന്ന് ഉണ്ടാകെണ്ടതല്ല.. ഗീവറുഗീസ് പുണ്ണ്യവാളന്റെ മുന്നില്‍ കത്തിച്ചു വെച്ച മെഴുകുതിരി ഫലം തന്നു തുടങ്ങിയതാവാം..

നിര്‍ദിഷ്ട സീറ്റില്‍ വന്നിരുന്ന എന്നെ മറ്റുള്ളവര്‍ തറപ്പിച്ചു നോക്കി.. അവരുടെ നോട്ടത്തിന്റെ അര്‍ഥം മനസിലകാതിരുന്നതിനാല്‍ “ഞാന്‍ രക്ഷപ്പെടണം എന്ന് ആഗ്രഹം ഇല്ലാത്ത”  അവരുടെ നോട്ടത്തെ ഞാന്‍ അര്‍ഹിച്ച അവജ്ഞയോടെ തള്ളിക്കളഞ്ഞു.. ആ ദിവസങ്ങളില്‍ മറ്റുള്ളവരോട് മുതലാളിയുടെ അതി കര്‍ക്കശമായ സമീപനവും എന്നോടുള്ള മൃതു നിലപാടുകളും അതിലുപരി ഞാന്‍ മുതലാളിയുടെ സ്വന്തം ആളാണ്‌ എന്നും ഉള്ള ചിന്തകള്‍ എന്റെ ജീവിതം കുറെ കൂടി നിറമുള്ളത് ആക്കി.. പക്ഷെ പതിയെ പതിയെ കാര്യങ്ങള്‍ മാറി തുടങ്ങി.. കാലത്തു ഒന്‍പതു മണി കഴിഞ്ഞ് അഞ്ചു മിനിട്ട് വൈകി ഓഫീസ് ല്‍ എത്തിയാല്‍ വീട്ടിലിരിക്കുന്ന അച്ഛനെ വരെ തുമ്മിക്കുന്ന രീതിയിലുള്ള ശകാരവും മറ്റും പതിവായിരുന്നു.. രാത്രി റൂമില്‍ പോകുന്ന കാര്യത്തില്‍ മാത്രമായിരുന്നു പുള്ളിക് ഒരു “അയവ്” ഉണ്ടായിരുന്നത്.. നേരത്തെ പോകുന്നതൊഴിച്ചാല്‍ രാത്രി എത്ര ഇരുട്ടി റൂമില്‍ പോയാലും പുള്ളിക്കാരന്‍ ക്ഷമിക്കുമായിരുന്നു.. എത്ര നേരം ഇരുന്നു ജോലി എടുത്താലും പോകാന്‍ നേരം ഒരു ചീത്ത എങ്കിലും വിളിക്കാതെ ആരെയും റൂമില്‍ വിടാറുണ്ടായില്ല.. മാലാഖയുടെ ചിറക് ഞാന്‍ ഇപ്പോള്‍ അയ്യാളില്‍ കാണാറില്ല..  പകരം പിശാചിന്റെ കൂര്‍ത്ത ചെവികളും കൊമ്പുകളും മാത്രമാണ് ഇപ്പോള്‍ കാണാറ്..  പോകെ പോകെ പുറം ലോകവും ആയി ഞങ്ങള്‍ തൊഴിലാളികള്‍ക്ക് യാതൊരു ബന്ധവും ഇല്ലാതായി.. അത് കൊണ്ട് തന്നെ ഞങ്ങള്‍ ജോലിക്കാര്‍ എല്ലാവരും വളരെ പെട്ടന്ന് തന്നെ അടുത്തു.. ആദ്യ ദിവസം എനിക്ക് തന്ന ഉപദേശം അവിടുത്തെ എല്ലാ തൊഴിലാളികളോടും ആദ്യ ദിവസം പുള്ളി വെച്ച് കാച്ചാറുള്ള ഡയലോഗ് ആണെന്നും ഞാന്‍ മനസിലാക്കി.. കൊച്ചു കൊച്ചു വികൃതികളും നന്മ നിറഞ്ഞ ചെറിയ പരസ്പര പാരകളും ആയിരുന്നു ഞങ്ങളുടെ ആകെയുള്ള സന്തോഷം.. അതിലൊരു പ്രധാനി ആയിരുന്നു നമ്മുടെ നായകന്‍ മാത്യു.. മാത്യുവിന്റെ വികൃതികളുടെ ആരാധകരാണ് ഞങ്ങള്‍ എല്ലാവരും..

പൊളിഞ്ഞു വീഴാറായ ഓടിട്ട മൂന്ന് മുറികള്‍ ഉള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ പതിനാലോളം വരുന്ന(ഒരു ഹിന്ദിക്കാരനും) തൊഴിലാളി വര്‍ഗങ്ങള്‍ താമസിച്ചിരുന്നത്.. അസമയത് ജോലി കഴിഞ്ഞു വന്നു ഉറങ്ങാന്‍ പോലും സമയം ഇല്ലാതിരുന്ന ഞങ്ങള്‍ക്ക് ആ വീടിനെ കുറിച്ചോര്‍ത്തു വ്യാകുലപ്പെടാന്‍ സമയം ഇല്ലാത്തത് കൊണ്ട് ഉള്ള സാഹചര്യത്തില്‍ സന്തോഷമായി കഴിഞ്ഞു പോയിരുന്നു.. ഞങ്ങളുടെ സന്തോഷം മറ്റുള്ള നാട്ടുകാര്‍ (അയല്‍വാസി എല്ലാം ദരിദ്രവാസി) ഒച്ചപ്പാടും ബഹളവും ആയി ആണ് കണ്ടിരുന്നതെന്നു പിന്നീടാണ് മനസ്സിലായത്‌.,. അവരുടെ പരാതികള്‍ നിര്‍ത്താതെ കേട്ട് മടുത്ത ഞങ്ങളുടെ മുതലാളി, ഇനിയൊരു കംപ്ലൈന്റ്റ്‌ ഞങ്ങള്‍ കേള്‍പ്പിക്കാന്‍ ഇടയായാല്‍ ഞങ്ങളെ പുറത്താക്കും എന്ന് വരെ പറഞ്ഞു..

Advertisementമാത്യു വിന്റെ വികൃതികളുടെ അനന്തര ഫലങ്ങള്‍ ആയിരുന്നു അവയില്‍ പലതും.. ഉച്ചത്തില്‍ സംസാരിക്കുന്ന, അല്‍പ്പം കൂനി ആയിട്ടുള്ള, തീരെ വണ്ണം കുറഞ്ഞ, ബ്രാഹ്മണ കുലത്തില്‍ പെട്ട, അല്‍പ്പ പ്രാണി ആയ, അവന്റെ അമ്മയുടെ പുന്നാര ആയ  “കെ കെ” എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാര്‍ ആണ് മാത്യുവിന്റെ വ്ക്രിതികള്‍ക്ക് പലപ്പോഴും പാത്രം ആയിട്ടുള്ളത്..    ഞായറാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ പോകാന്‍ അലാറം വെച്ച് കിടന്ന കെ കെ യുടെ വാച്ചിലെയും മൊബൈല്‍ ലെയും മറ്റു സഹ മുറിയന്മാരുടെ സമയ യന്ത്രങ്ങളിലെ സമയവും നാല് മണിക്കൂര്‍ കൂട്ടി വെയ്ക്കുകയും തന്മൂലം കാലത്ത് അഞ്ചു മണിക്ക് എഴുന്നെല്‍ക്കേണ്ട കെ കെ രാത്രി ഒരുമണിക്ക് തന്നെ എഴുന്നേല്‍ക്കുകയും വൈറ്റില വരെ യുള്ള രണ്ടു കിലോമീറ്റര്‍ ഒറ്റയ്ക്ക് നടക്കുകയും ആറു മണി വരെ ഒരു ചായക്കടയുടെ തിണ്ണയില്‍ കിടന്നു ഉറങ്ങേണ്ടാതായും വന്നത് മാത്യു വിന്റെ ചെറിയ വികൃതി മൂലമാണ് .. 

മറ്റൊരിക്കല്‍…,.. ഒരു പെഗ് മാത്രം ബാക്കി ഉള്ള പൈന്റു കുപ്പിയും ഒരു സിഗരറ്റ്‌ മാത്രം ബാക്കിയുള്ള ഗോള്‍ഡ്‌ ഫ്ലേക്ക് ന്റെ പാക്കറ്റ് ഉം വീട്ടില്‍ പോകുന്ന കെ കെ യുടെ ബാഗില്‍ വെയ്ക്കുകയും ചെയ്തത് മാത്യു ആണ് അതെ സമയം തന്നെ കെ കെ ഡെയിലി എഴുതി പോരാരുള്ളതും വീട്ടില്‍ കര്‍ക്കശക്കാരന്‍ ആയ ബ്രാഹ്മണ കുലത്തില്‍ പെട്ട അച്ഛന്‍ വായിച്ചു നോക്കാറും ഉള്ള, വരവ് ചിലവുകള്‍ എഴുതാറുള്ള ഡയറിയില്‍ സിഗേരറ്റ്‌ ന്റെയും പൈന്റ് ന്റെയും കണക്കുകള്‍ എഴുതി ചേര്‍ക്കുകയും ചെയ്തത് വാഗമണ്‍ സ്വദേശി ആയ അനീഷ്‌ ചെറിയാന്‍ ആണ്.. തന്മൂലം കെ കെ യുടെ വീട്ടില്‍ വെച്ച് അച്ഛനും ആയുണ്ടായ “സൌഹൃദ” സംഭാഷണത്തിന് ശേഷം കെ കെ ക്ക് രണ്ടു മാസത്തോളം വീട്ടില്‍ പോകേണ്ടതായി വന്നിട്ടില്ലാത്തതും ആണ്..

അങ്ങനെ ഇരിക്കെയാണ് അനീഷും, ഞാനും , മാത്യുവും ശ്യാമും എല്ലാം ചേര്‍ന്ന് ഒരു മദ്യപാന പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചത്.. വൈകിട്ട് ഓഫീസ്ല്‍ അടക്കെണ്ടുന്ന ക്യാഷ്‌ എടുത്തു കുപ്പി മേടിച്ച ഞങ്ങള്‍ ആ പണം തിരിച്ചു വെക്കാന്‍ മാറി നിന്ന് പിരിവിടുന്ന സമയത്താണ് കെ കെ യുടെ വരവ്..

“എന്താ ഇവിടെ പരിപാടി”     കെ കെ ഉച്ചത്തില്‍ ചോദിച്ചു..

Advertisement“എന്താ പരിപാടിയെന്നോ.. നിന്നെ വീട്ടില്‍ നിന്നും പുറത്താക്കിയത് മൂലം അച്ഛന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷിക്കാന്‍ പറ്റിയില്ലെന് നീയല്ലേ പറഞ്ഞത്.. അതിന്റെ ആഘോഷ കമ്മിറ്റി ആണ്, സംസാരിച്ചു നില്‍ക്കാതെ വേഗം കുപ്പി മേടിച്ച കാശു താ ”  പെട്ടന്ന് ഈ ഡയലോഗ് തട്ടി വിട്ട അനീഷിന്റെ ബുദ്ധിയില്‍ ഞങ്ങള്‍ അഭിമാനം കൊണ്ടു..

സംഗതി ഏറ്റു..

“ഞാന്‍ 300 രൂപയെ തരുകയോള്ളൂ.. “ കെ കെ പറഞ്ഞു.. എന്നിട്ട് ഒരു 500 ന്റെ നോട്ടു വെച്ച് നീട്ടി.. ബാക്കി തരണം എന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്തു..

ടച്ചിങ്ങ്സ് അടക്കം ആകെ 400 ഉറുപ്പികയെ ചിലാവിയിട്ടോള്ളൂ.. ഞങ്ങള്‍ സന്തോഷ ഭരിതരായി..

Advertisementപാര്‍ട്ടി തുടങ്ങി.. വര്‍ത്തമാനം ആയി ചര്‍ച്ചകള്‍ ആയി.. പൊട്ടി ചിരികള്‍ ആയി.. പക്ഷെ കെ കെ യുടെ കാര്യം മാത്രം പരുങ്ങലില്‍ ആയി..  ഒരു പെഗ് അടിച്ച ഉടനെ ഉള്ള ബോധം കൂടെ നഷ്ടപ്പെട്ട കെ കെ ഇരുന്ന് ആടാന്‍ തുടങ്ങി.. പാതി ബോധത്തില്‍ പാര്‍ട്ടി അവസാനിപ്പിക്കാന്‍ തീരുമാനിച്ച കെ കെ, പരിപാടിയുടെ വരവ് ചെലവ് നടത്തിപ്പ് കാരന്‍ ആയ അനൂപിനോട് ബാക്കി അവനു കൊടുക്കാനുള്ള 200 രൂപ ആവശ്യപ്പെട്ടു.. സ്വതവേ തമാശ ലൈന്‍ ല്‍ ഉള്ള അനൂപ്‌ അല്‍പ്പം കടുപ്പത്തില്‍ വിഷമ ഭാവം മുഖത്ത് വരുത്തി കെ കെ യോട് പറഞ്ഞു..

“നിന്റെ അച്ഛന്റെ അറുപതാം പിറന്നാള്‍ നിനക്ക് വേണ്ടി ആഘോഷിച്ച ഞങ്ങളോട് നീ കണക്ക് പറഞ്ഞല്ലേ, ഞങ്ങളുടെ സ്നേഹത്തിന് നീ വില പറഞ്ഞല്ലേ “ കോളേജ് ല്‍ പഠിക്കുന്ന കാലത്ത് നാടക അഭിനയത്തില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുള്ള അനൂപിന്റെ ശബ്ദം ഇടയ്ക്കു ഗദ്ഗതം കൊണ്ട് പതറിയോ എന്ന് വരെ ഞങ്ങളെല്ലാം സംശയിച്ചു പോയി..

അതെ കോളേജില്‍ അനൂപിനോടൊപ്പം തന്നെ നാടകം കളിച്ചു നടന്നതും ജീവിതത്തില്‍ തന്നെ ഒരുപാട് നാടകത്തില്‍ അഭിനയിചിട്ടുള്ളവനും ആയ അനീഷ്‌ സംഭവത്തില്‍ കെ കെ യുടെ കൂടെ കക്ഷി ചേര്‍ന്നു .. അനൂപ്‌ ഇപ്പോള്‍ പറയുന്നത് അപലപനീയം ആണെന്ന് അനീഷ്‌ പറഞ്ഞു കളഞ്ഞു.. കണ്ടു നിന്ന മാത്യുവും മറ്റു ചില സഹ മുറിയന്മാരും അനൂപിന്റെ കൂടെ കൂടി വാഗ്വാതം നടത്തുകയും ബാക്കി ഉള്ളവരും ഞാനും കെ കെ യുടെയും അനീഷിന്റെയും കൂടെ കൂടുകയും ചെയ്തു..(കെ കെ ഒഴികെ ഉള്ള എല്ലാവരും അഭിനയം തന്നെ.. ഒരു പെഗ് അടിച്ചു ഫിറ്റ്‌ ആയ കെ കെ ക്ക് അതൊട്ട്‌ മനസിലായതും ഇല്ല..) രംഗം പ്രക്ഷുബ്ധമായി.. സംഗതി കെ കെ യുടെ പിടി വിട്ടു പോയി.. “അംഗക്കലി പൂണ്ട” മാത്യു വും അനൂപും ഞങ്ങളും ആയി സംഘടനം നടത്തുന്നു.. കെ കെ യുടെ ഉടുമുണ്ട് വരെ വലിച്ചെറിഞ്ഞു അട്ടഹാസത്തോടെ “ശത്രു പട” താണ്ടവം ആടുന്നു.. ഉള്ളില്‍ ചിരിയും ആയി ഞങ്ങളുടെ പട കെ കെ യെ രക്ഷിക്കാനെന്ന വ്യാജേനെ വിഫല ശ്രമങ്ങള്‍ നടത്തുന്നു.. അതിനിടയില്‍സംഭവങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ കിടന്നു ഉറങ്ങുകയായിരുന്ന ഹിന്ദിക്കാരനെ മാത്യുവും ഞങ്ങളും അടങ്ങുന്ന മൊത്തം പട ചുമ്മാ എടുത്തിട്ട് “ചാംമ്പി..” എന്താണെന്ന് അറിയില്ല നല്ല രസം.. ഞാനും അത്യാവശ്യം ആരോഗ്യമുള്ള ആ ഹിന്ദി ക്കാരനെ ഗ്യാപ്പില്‍ നല്ല ചാമ്പ് ചാമ്പി.. അതിനു ശേഷം വീണ്ടും ഞങ്ങള്‍ രണ്ടു സെറ്റ്‌ ആയി പിരിഞ്ഞു.. കെ കെ ക്ക് നേരെ തിരിയുകയും ചെയ്തു.. കാര്യങ്ങള്‍ മനസിലാകാതിരുന്ന കെ കെ, മാത്യുവിനെ അടി വയറിനു ചവിട്ടുകയും, കയ്യില്‍ കിട്ടിയ വടി വെച്ച് തലയ്ക്കു അടിക്കുകയും ചെയ്തു.. ഞങ്ങളെല്ലാം ഞെട്ടി.. “ശത്രു പട” ആ “റൂം” വിട്ടു ഓടി..  രംഗം ശാന്തം.. എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ നെഞ്ചിടിപ്പോടെ കാത്തിരുന്ന ഞങ്ങളുടെ മുന്നില്‍ അല്‍പ്പനേരത്തിനുള്ളില്‍ കുന്ഗുമവും ചുവന്ന പേസ്റ്റ് ഉം കൂട്ടി കുഴച്ചു ഉണ്ടാക്കിയ മിശ്രിതവും മുഖത്ത് പുരട്ടി മാത്യു പ്രത്യക്ഷനായി.. ചോര കണ്ടാല്‍ ബോധം കേടുന്നവനായ കെ കെ അവനെ കണ്ട പാടെ “ഡിം”.. ദെ കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ അവശേഷിച്ച ബോധവും പോയി നിലത്ത്.. സമയം രാത്രി 2 മണി.. രംഗം പിന്നെയും ശാന്തം..

കാലത്ത് കൃത്യ സമയത്ത് തന്നെ കെ കെ അടക്കം ഞങ്ങളെല്ലാം ജോലിക്ക് എത്തി.. എന്നാല്‍ ഹിന്ദിക്കാരന്റെ മാത്രം അഭാവം അവിടെ പ്രകടം ആയിരുന്നു.. ഇന്നലത്തെ ക്ഷീണം മുഖത്ത് കാണിക്കാതെ എല്ലാവരും ജോലിയില്‍ വ്യാപൃതരായി.. കാരണം ക്ഷീണം മുഖത്ത് കാണിച്ചാല്‍ ചിലപ്പോള്‍ ഇന്നലത്തെ സംഭവങ്ങള്‍ മുതലാളി അറിയും.. പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാകിയതിന്റെ പേരില്‍ പണിയും കിട്ടും..   ഒരു പതിനൊന്നു മണിയോടെ ഹിന്ദി ക്കാരന്‍ പയ്യെ മുടന്തി മുടന്തി ഓഫീസില്‍ കയറി വന്നു.. ആ കാലങ്ങളില്‍ എനിക്ക് “ഓര്‍ക്കുട്ട്” ന്റെ അസ്കിത ഉണ്ടായിരുന്നത് കൊണ്ട് എന്റെ മോണിറ്റര്‍ കാണത്തക്ക രീതിയില്‍ എന്റെ ബാക്കില്‍ ആയിരുന്നു മുതലാളിയുടെ കസേര.. ഹിന്ദിക്കരാന്‍ നേരെ എന്റെ മുന്നിലായി വന്നു നിന്ന് മുതലാളിയോടായി പറഞ്ഞു..

Advertisement“സാര്‍, കല്‍ രാത്ത് ഹോസ്റ്റല്‍ മേം ബഹുത് ഷോര്‍ താ.. മുജെ സാബ്‌ ലോഗോം മേം ഹാംലാ കിയാ..   മേരാ പൈര്‍ ടൂട്ട് ഗയാ..   ഇസ്ലിയെ മേം കുച്ച് ദിനോം കേലിയെ കാം സേ ചുട്ടി ചാഹ്താ ഹൂ..” ഏതാണ്ട് ഇങ്ങനെയൊക്കെ ആണ് ഹിന്ദിക്കാരന്‍ പറഞ്ഞത്.. (എന്റെ ഹിന്ദി മനസിലാകാത്തവര്‍ക്കായി തര്‍ജിമ : ” സാര്‍ , ഇന്നലെ രാത്രി ഹോസ്റ്റല്‍ ല്‍ പൊരിഞ്ഞ അടിയായിരുന്നു.. എന്നെ അവറ്റകള് എടുത്തിട്ട് ചാമ്പി . എന്റെ കാല്‍ ഒടിഞ്ഞു , എനിക്ക് കുറച്ചു ദിവസം അവധി വേണം” )

“രംഗം” നിശ്ചലമായി.. ഹിന്ദിക്കാരന്റെ വാക്കുകള്‍ കേട്ട ഞാനും എന്റെ സുഹൃത്തുക്കളും വിറക്കാന്‍ തുടങ്ങി.. ഞങ്ങളില്‍ കുറച്ചു പേരുടെയെങ്കിലും ജോലി നഷ്ടപ്പെടാന്‍ പോവുകയാനെന്നുള്ള സത്യം ഞാന്‍ മനസ്സിലാക്കി.. ജോലി കിട്ടിയ സമയത്ത് കത്തിച്ചു വെച്ച മഴുക് തിരികളുടെ മുന്നിലുള്ള ഗീവറുഗീസ് പുണ്ണ്യവാളന്റെ മുഖം ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.. ജോലി കിട്ടിയതിനു ശേഷം ആ വഴിക്ക് പോകാത്തത് കൊണ്ട് മനസ്സില്‍ മാഞ്ഞു തുടങ്ങിയ ആ ചിത്രം പൊടി തട്ടി എടുക്കാന്‍ എനിക്കൊരുപാട് കഷ്ടപ്പെടേണ്ടി വന്നു.. പുറകോട്ടു തിരിഞ്ഞു നോക്കാന്‍ വരെ ഭയമായിരുന്ന എനിക്ക് മുതലാളിയുടെ മുഖത്തെ ഭാവം മനസ്സിലാക്കാന്‍ സാധിച്ചില്ല… കെ കെ യുടെ അവസ്ഥ അതിലും കഷ്ടം ആയിരുന്നു.. തലേന്ന് പാര്‍ട്ടി നടത്തിയത് അവനാനെന്നു പുള്ളി എങ്ങാനും അറിഞ്ഞാല്‍ ആദ്യം കെ കെ പുറത്താവും.. കുറച്ചു മുന്നേ മാത്രം തിരിച്ചു കിട്ടിയിരുന്ന അവന്റെ ഉള്ള ബോധം പിന്നെയും നഷ്ടമായ അവന്‍ അടിച്ചു വാരാന്‍ വരുന്ന ആലീസ് ചേച്ചിയുടെ മേത്ത് കൃത്യമായി ചാരി നിന്നു..

പൊടുന്നനെ എന്റെ പിന്നില്‍ നിന്നും എന്നോടായി മുതലാളിയുടെ ഒരു ചോദ്യം..

“എന്തോന്നടെയ്‌ ഇവനീ പറയുന്നത്..”

Advertisementമുതലാളിക്ക് ഹിന്ദി അറിയാന്‍ പാടില്ലെന്ന സത്യം എന്നേക്കാള്‍ മുന്നേ മനസ്സിലാക്കിയ മാത്യു വെള്ളം കുടിക്കാന്‍ പോകുന്നു എന്ന വ്യാജേന വന്നു “രംഗ”ത്തില്‍ നിന്നു..

ഹിന്ദി ക്കാരനെ നോക്കി ഒന്ന് പല്ലിറുമി കൊണ്ട് മാത്യു മുതലാളിയോടായി അല്പം ഭവ്യതയോടെ പറഞ്ഞു..

“സാര്‍, ഈ നശിച്ച കമ്പനിയില്‍ പണിയെടുത്തു പണിയെടുത്തു അവന്റെ എല്ലൊടിയാറായി.. കൂടുതല്‍ പണി എടുക്കുന്നത് കാരണം ഇപ്പൊ നടക്കാന്‍ കൂടെ വയ്യാതായി എന്നാണ് ഇവന്‍ പറയുന്നത് സാര്‍..,.” 

നീളം കൂടിയ ചെവികളും കൊമ്പുകളും നീളം കൂടിയ ധ്രംഷ്ടകളും ആയി മുതലാളി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റു.. ആ ശക്തിയില്‍ എന്റെ കയ്യില്‍ ഇരുന്ന കമ്പ്യൂട്ടര്‍ ന്റെ മൗസ് ഭയന്ന് താഴെ വീണു..

Advertisement “ഇറങ്ങി പോടാ നായിന്റെ മോനെ എന്റെ മുന്നില്‍ നിന്നും” മുതലാളി ഹിന്ദി ക്കാരനോടായി അലറി വിളിച്ചു പറഞ്ഞു..

ഞങ്ങളുടെ ജോലി കളയാന്‍ വന്നു ഞങ്ങളുടെ ജോലിക്ക് വേണ്ടി മാത്യുവിന്റെ ഹുടായിപ്പുകള്‍ക്ക് മുന്നില്‍ “രക്ത സാക്ഷി” ആവേണ്ടി വന്ന ആ ഹിന്ദി കാരനെ ഞാന്‍ ഇന്നും കുറ്റബോധത്തോടെ ഓര്‍ക്കുന്നു..
—————————
ഫ്ലാഷ്ബാക്ക് ഓര്‍ത്തു കൊണ്ട് ഞാന്‍ ചുറ്റും കണ്ണോടിച്ചു..

“ദൈവമേ ഈ ഹിന്ദിക്കാരുടെ കൂട്ടത്തില്‍ അവന്‍ ഉണ്ടാകരുതേ..” (ഉണ്ടെങ്കില്‍!!,..!! ബുദ്ധിയില്ലാത്ത ചെറുക്കാനാണെ.. വിവരമില്ലാതെ വല്ലതും എന്നെ ചെയ്തു പോയാല്‍..,..!! പുണ്ണ്യവാളാ കാത്തോളണെ..)ഞാന്‍ തല താഴ്ത്തി മുന്നോട്ടാഞ്ഞു ഒന്ന് കൂടി മയങ്ങാന്‍ ശ്രമിച്ചു ബസ്സില്‍ ഇരുന്നു..

ഈ മാത്യു വിന്റെ ഓരോ വികൃതികളെ..!!! 

Advertisement 118 total views,  1 views today

Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement