മാധവിക്കുട്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ സുപ്രസിദ്ധ കഥാകാരിയായ ഗ്രേസി ബൂലോകം വായനക്കാര്‍ക്കായി എഴുതിയ അനുസ്മരണക്കുറിപ്പ്.

നാലപ്പാട്ടെ കമല എങ്ങനെയാണു ഇത്രയും ധൈര്യശാലിയായ ഒരെഴുത്തുകാരിയായിത്തീര്‍ന്നത്. പറഞ്ഞുവരുമ്പോള്‍ നാലാപ്പാട്ട് നാരായണമേനോന്റെയും അനന്തരവള്‍ ബാലാമണിയമ്മയുടെയും പിന്‍ബലം. ക്ഷേത്രങ്ങളില്‍ പോലും രതിചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന ഒരു സംസ്‌കൃതിയുടെ തുണ. ലൈംഗികതയില്‍ മറ്റേതു സമുദായത്തിലെ സ്ത്രീകളെക്കാളും നായര്‍ സ്ത്രീകള്‍ക്കുള്ള തുറവി. കപടസദാചാരികളുടെ നാടായ കേരളത്തിന് വെളിയിലുള്ള ജീവിതം. ഇതൊക്കെയുണ്ടായാലും മറ്റൊരെഴുത്തുകാരിക്ക് ഇത്രമേല്‍ ധൈര്യവതി ആകാനാവുമോ?ഇല്ലതന്നെ. മാധവിക്കുട്ടിയുടെത് ഒരു അപൂര്‍വജന്മമായിരുന്നു.

ഒട്ടേറെ ചെറുപ്പക്കാരെ വിഭ്രമിപ്പിച്ച ‘എന്റെ കഥ’ കപട സദാചാരക്കാരെ നടുക്കിക്കളഞ്ഞു. കഥ എന്നാല്‍ ചിപ്പിക്കുള്ളിലെ കരടുപോലൊരു സത്യത്തെ പൊതിയുന്ന ഭാവനയാണെന്നു അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കുവേണ്ടിയാവണം താന്‍ ജീവിച്ച ജീവിതമല്ല ജീവിക്കാന്‍ ആഗ്രഹിച്ച ജീവിതമാണ് അത് എന്നൊരടിക്കുറിപ്പ് പില്‍ക്കാലത്ത് മാധവിക്കുട്ടി കൂട്ടിച്ചേര്‍ത്തത്. മാധവിക്കുട്ടി മാത്രമല്ല ഏതു സ്ത്രീയും ജീവിക്കാന്‍ ആഗ്രഹിച്ച ജീവിതം തന്നെ ആയിരുന്നു അത്. എന്നിട്ടും ഏതെങ്കിലും എഴുത്തുകാരിക്ക് മാധവിക്കുട്ടിയുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ കഴിഞ്ഞുവോ? അവരാരും എന്റെ കഥ എഴുതിയില്ല. പകരം സ്വന്തം ഹൃദയ നിഗൂഡതകളുടെ ഭാരം കഥാപാത്രങ്ങളുടെ ചുമലുകളില്‍ ഇറക്കിവെച്ചു. വിദേശത്ത് ചെന്ന് തന്റെ വലിയ മുലകളെക്കുറിച്ചുള്ള അഭിമാനത്തോടെ അവയില്‍ സിലിക്കോണ്‍ ഉണ്ട കയറ്റിയിട്ടില്ലെന്നും വേണമെങ്കില്‍ തൊട്ടുനോക്കി ഉറപ്പുവരുത്താവുന്നതാണെന്നും പറഞ്ഞു സദസ്സിന്റെ വീര്‍പ്പടക്കിയെന്നു കേട്ട് കോരിത്തരിക്കാന്‍ പലര്‍ക്കും കഴിഞ്ഞേക്കും. എന്നാല്‍ സ്വന്തം മുലകളെ ഇങ്ങനെ പരസ്യപ്പെടുത്താന്‍ മറ്റാര്‍ക്കും ഉണ്ടാവില്ല ധൈര്യം.

ഏറ്റവും ഉയരത്തില്‍ എത്തിയവരുടെ പതനം ഏറ്റവും അഗാധമായിരിക്കും എന്ന പ്രകൃതിതത്വത്തിന്റെ ഇരയായി ഒടുവില്‍ മാധവിക്കുട്ടിയും. കമലാ സുരയ്യ സാഹിത്യത്തിനു ഒന്നുംതന്നെ സംഭാവന ചെയ്തില്ല. പുരുഷന്റെ ഹൃദയത്തിലേക്കുള്ള വഴി അരക്കെട്ടിലൂടെയാണെന്ന് കണ്ടെത്തിയ ഈ പ്രണയ സഞ്ചാരിക്ക് തന്റെ വൃദ്ധശരീരം കൊണ്ട് എന്തെങ്കിലും സൌഭാഗ്യം അനുഭവിക്കാന്‍ കഴിഞ്ഞുവെന്നു ഞാന്‍ കരുതുന്നുമില്ല.

ബൂലോകം മാധവിക്കുട്ടി സ്‌പെഷ്യല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍.

You May Also Like

നായകന്മാർ മാത്രം അരങ്ങു തകർക്കുന്ന ഇന്ത്യൻ സിനിമയിൽ കുറെ നാളുകൾക്കു ശേഷം ഒരു നായികയെ കണ്ടു മുട്ടി

Mithra Neelima പറിച്ചെറിഞ്ഞിട്ടും വിട്ടു പോകാൻ കൂട്ടാക്കാതെ നിൽക്കുന്ന ചിലരെയങ്ങു കൊണ്ട് വന്നിട്ടു തരും ചില…

പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ് – സുനില്‍ എം എസ്

കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന്‍ പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന്‍ പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയില്‍ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.

ഒരു പ്രവാസിയുടെ അനുഭവ കഥ

ഈ എഴുത്ത് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ ഞാനീ ലോകത്ത് ഉണ്ടാവില്ല. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍ നഗരങ്ങളിലും തിരക്ക് പിടിച്ച ജോലി ചെയിതു ജീവിക്കുന്ന എന്‍റെ സഹോദരങ്ങളായ മലയാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ എന്‍റെ അനുഭവകഥ എഴുതുന്നത്‌.

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ വിശേഷങ്ങള്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെക്കുറിച്ച് അറിയുവാന്‍ 10 കാര്യങ്ങള്‍