മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തേങ്ങലോടെ സാനിയ….

22

പാക്കിസ്ഥാന്‍ പൌരനെ വിവാഹം ചെയ്ത് എന്ന ഒറ്റക്കുറ്റത്തിനാല്‍, തന്റെ സ്വന്തം ദേശീയതയെക്കുറിച്ചും, പൌരത്വത്തെകുറിച്ചും വിവാദമുയര്‍ന്ന ടെന്നീസ് താരം സാനിയ മിര്‍സ, മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനയായി. താന്‍ കളിച്ചതും, തന്റെ നേട്ടങ്ങളെല്ലാം നല്കിയതും ഇന്ത്യ എന്ന തന്റെ സ്വന്തം മാതൃരാജ്യത്തിനായിട്ട് പോലും, തന്നോടെന്താണ് ഇതത്രയും വംശീയമായി പെരുമാറുന്നതെന്ന് മനസിലാകുന്നില്ലയെന്ന് സാനിയ തേങ്ങലോടെ പറയുന്നു.

പാക്കിസ്ഥാന്‍ പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന്‍ വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യാക്കാരിയാണെന്ന് ഓരോ സന്ദര്‍ഭങ്ങളിലും തെളിയിക്കേണ്ടി വരുന്നത് താന്‍ സ്ത്രീയായതു കൊണ്ടാണോയെന്നും സാനിയ ചോദിച്ചു.