1

3 വര്‍ഷത്തോളം റഷ്യന്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ഭീകര ജീവി യതിയല്ലെന്നു വ്യക്തമായി. ഡി എന്‍ എ ടെസ്റ്റിലൂടെയാണ് അതി യതിയല്ല എന്നും പകരം വടക്കേ അമേരിക്കയില്‍ മാത്രം കണ്ടു വരുന്ന ഒരു തരാം വലുപ്പം കൂടിയ കരടി മാത്രം ആണെന്നും വ്യക്തമായത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദന്‍ ആണ് പഠനം നടത്തിയത്. ഇതോടെ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞു പരത്തിയ ഭീമന്‍ കാലടികളും മനുഷ്യനെ പോലുള്ള രൂപവും എല്ലാം പഴംകഥ മാത്രമായി.

റഷ്യയിലെ ഷോരിയ പര്‍വ്വത നിരകളില്‍ ഭീമാകാരനായ ജീവിയുണ്ടെന്നും അത് യതി ആണെന്നും എന്നുമൊക്കെ ആയിരുന്നു വാര്‍ത്ത‍ പറഞ്ഞിരുന്നത്. പലരും തങ്ങള്‍ യതിയെ കണ്ടെന്നും പറഞ്ഞു രംഗത്ത്‌ വന്നിരുന്നു. വിവിധ ഭാഗങ്ങളില്‍ മാറി മാറി താമസിക്കുന്നവന്‍ എന്നൊരു പേര് ആദ്യമേ ആരോ യതിയുടെ പേരില്‍ വെച്ച് കെട്ടിയിട്ടുണ്ട്. ഷോരിയയില്‍ കണ്ട നമ്മുടെ കരടിയും ഇത്തരം സ്വഭാവം ഉള്ളവന്‍ ആയിരുന്നുവത്രേ. അത് കൊണ്ട് തന്നെ വിവിധ ഗുഹകളില്‍ ഇതിന്റെ കട്ടി കൂടിയ രോമങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് വെച്ചാണ് ഡി എന്‍ എ ടെസ്റ്റ്‌ നടന്നത്. ടെസ്റ്റിനിടെ കുതിര രോമങ്ങള്‍ വരെ കണ്ടെത്തിയിട്ടുണ്ടെന്നും ഓക്സ്ഫോര്‍ഡിലെ വിദഗ്ദന്‍ പറഞ്ഞു.

ബിഗ്ഫുട്ട് (യതി) ഒരു സാങ്കല്പിക ജീവി അല്ല! 

ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വോള്‍ഫ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബ്രയന്‍ സിക്സ് തനിക്ക്‌ കിട്ടിയ 3 രോമങ്ങളില്‍ ആണ് പഠനം നടത്തിയത്. അതിലൊന്നിന്റെതാണ് അമേരിക്കന്‍ കരടി വംശത്തില്‍ പെട്ട ഉര്‍സുസ് അമേരിക്കാനുസ്‌ എന്ന പേരുള്ള കരടിയുടെതാണ് എന്ന് മനസിലായത്. 7 അടിയോളം നീളമുണ്ടാകും ഉര്‍സുസ് അമേരിക്കാനുസ്‌ എന്ന കരടി വംശത്തിന്.

എന്തായാലും സംഗതി യാതിയുടെത് അല്ലെന്നു ഡോക്ടര്‍ ഉറപ്പിച്ചു പറയുന്നു. അതെ സമയം റഷ്യയില്‍ ഒരു അമേരിക്കന്‍ ബ്ലാക്ക്‌ കരടിയെ കണ്ടെത്തുക എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഏതെന്കിലും മൃഗശാലയില്‍ നിന്നോ സര്‍ക്കസില്‍ നിന്നോ രക്ഷപ്പെട്ടത് ആകാം ഇതെന്നും ഡോക്ടര്‍ പറഞ്ഞു.

Advertisements