മാനസികപിരിമുറുക്കം കുറക്കാന്‍ ചില എളുപ്പവഴികള്‍..

578

Untitled-1

മാനസികപിരിമുറുക്കങ്ങള്‍ എല്ലാവരിലും സാധാരണമാണ്. എന്നാല്‍ ജീവിത വിജയം കൈവരിച്ച ആളുകളെ നിരീക്ഷിക്കുമ്പോള്‍, മറ്റുള്ളവരില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്ന ചില ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് വൈകാരിക നില. നിങ്ങളുടെ ദേഷ്യവും, സങ്കടവും, സന്തോഷവും, സന്താപവുമെല്ലാം നിങ്ങള്‍ക്ക് തന്നെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങളുടെ മാനസികപിരിമുറുക്കത്തിനെ ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

ജോലിസ്ഥലത്തെ പ്രശ്നങ്ങളും കുടുംബജീവിതത്തിലെ പ്രശ്നങ്ങളും ആണ് ഒരുപരിധി വരെ നമ്മുടെയെല്ലാം മാനസിക പിരിമുറുക്കത്തിന്റെ പ്രധാന കാരണങ്ങള്‍. എന്നാല്‍ ഇത് കുറക്കാന്‍ ചില എളുപ്പവഴികലുണ്ട്. ഇവ നിങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍ മാനസികപിരിമുറുക്കങ്ങള്‍ ഇല്ലാതാക്കി ജീവിതം സന്തോഷപ്രദമായി മുന്നോട്ട് കൊണ്ടുപോകാം.

1. ഒരുകാര്യത്തില്‍ മാത്രമുള്ള ശ്രദ്ധകേന്ദ്രീകരണം.

പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍, നിങ്ങള്‍ മുന്പുള്ളതും ഇനി വരാനിരിക്കുന്നതുമായ ഈ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓര്‍ത്തെടുത്ത് അതില്‍ വ്യാകുലപ്പെടുന്നു. ഇതിനുപകരം, നിങ്ങള്‍ ഇപ്പോള്‍ നേരിടുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും മറ്റുള്ളവയെ ഒഴിവാക്കി നിര്‍ത്തി, ഈ പ്രശ്നം തരണം ചെയ്തശേഷം അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക.

2. പ്രശ്നങ്ങള്‍ മാത്രമാണ് ജീവിതം എന്ന് കരുതാതെ പോസിറ്റിവ് ആയി ചിന്തിക്കുക.

ഒരു മനുഷ്യനും പൂര്‍ണ്ണരല്ല. എല്ലാവര്ക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ സംഭവിക്കാം. അതിനാല്‍ തന്റെ ജീവിതം സങ്കടം മാത്രമാന്നെണ്ണ്‍ ചിന്തിക്കാതെ, ആ പ്രശ്നം തന്റെ ജീവിതത്തില്‍ അനിവാര്യമായതിനാല്‍ വന്നുചേര്‍ന്നു എന്ന് പോസിറ്റിവ് ആയി ചിന്തിക്കുക. നിങ്ങള്‍ ഓരോ കാര്യങ്ങളെയും പോസിറ്റിവ് ആയി നേരിടുമ്പോള്‍ നിങ്ങളില്‍ എനര്‍ജി ലെവല്‍ കൂടും. അതിനാല്‍ തന്നെ പ്രശ്നങ്ങളെ പോസിറ്റിവ് ആയി നേരിടാന്‍ പഠിക്കുക.

3. പ്രശ്നങ്ങളെ ധൈര്യമായി നേരിടുക.

നിങ്ങള്‍ പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം സമീപിക്കുമ്പോള്‍ ആണ് ആ പ്രശ്നത്തിന് നിങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയൂ. അതിനാല്‍ തന്നെ പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കാതെ അതിനെ ധൈര്യമായി നേരിടാന്‍ ശ്രമിക്കുക.

4. ജീവിതത്തെ സന്തോഷംകൊണ്ട് നിറക്കുക.

പ്രശ്നങ്ങള്‍ ജീവിതത്തില്‍ സാധാരണയാണ്. അതിനാല്‍ തന്നെ തന്റെ ജീവിതത്തില്‍ മുഴുവന്‍ പ്രശ്നങ്ങള്‍ ആണെന്ന ചിന്തയില്‍ നിങ്ങള്‍ ഇപ്പോഴും ഇരുന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സ്ഥാനമുണ്ടാകില്ല. അതിനാല്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അല്‍പ്പസമയം ചിലവഴിക്കുക. ഇങ്ങനെ ചിലവഴിക്കുന്ന നിമിഷങ്ങളില്‍ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ അപ്പാടെ അകറ്റി നിര്‍ത്തുക. ജീവിതത്തില്‍ സന്തോഷം നിറയുമ്പോള്‍ പ്രശ്നങ്ങള്‍ താഴെ കുറയും.

5. മതിയായ ഉറക്കം, വ്യായാമം പിന്നെ അല്‍പ്പം യോഗ.

പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍, ഉറക്കം നിങ്ങള്‍ക്ക് നഷ്ട്ടമാകും. അതിനാല്‍ തന്നെ നിങ്ങളില്‍ അലസതയും മടിയും നിറയും. നിത്യേനെയുള്ള വ്യായാമവും (മനസിനും ശരീരത്തിനും) ചെറിയ യോഗകളും നിങ്ങളുടെ മനസിന്‌ കരുത്തേകും. മതിയായ ഉറക്കം നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മറക്കാതിരിക്കുക.