മാമ്പഴ പച്ചടി – അമ്പിളി മനോജിന്റെ അടുക്കള

  289

  അടുത്തതായി നമുക്ക് മാമ്പഴ പച്ചടി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി.

  ആവശ്യമുള്ള സാധനങ്ങള്‍

  1. മാമ്പഴം – നാലെണ്ണം
  2. ചുരണ്ടിയ തേങ്ങ – കാല്‍ കപ്പ്
  3. ജീരകം – ഒരുനുള്ള്
  4. ഉപ്പ് ആവശ്യത്തിനു
  5. കറിവേപ്പില
  6. ശര്‍ക്കര ഒരു കപ്പ്( മാമ്പഴത്തിന്റെ മധുരം പോലെ )
  7. കടുക് ആവശ്യത്തിനു
  8. മുളകുപൊടി
  9. മഞ്ഞള്‍പൊടി
  10. എണ്ണ.

  പാചക രീതി

  മാമ്പഴത്തിന്റെ സൈഡ് വശങ്ങള്‍ പൂളി മുറിച്ചെടുക്കുക. ഒരു പത്രത്തില്‍ ബാക്കി വന്ന മമ്പഴവുമ് പൂളി എടുത്ത കഷങ്ങളും മഞ്ഞള്‍പൊടി,മുളകുപൊടി, ഉപ്പ് എന്നിവ ചേര്ത്തു അടുപ്പില്‍ വെക്കുക. വെന്തു കഴിയുമ്പോള്‍ ശര്‍ക്കര ഇടുക (വെള്ളം കൂടി പോകരുത്). തേങ്ങയും ജീരകവും ചേര്ത്തു നന്നായി അരച്ചെടുക്കുക. ഇത് അടുപ്പില്‍ ഉള്ള മാങ്ങയില്‍ ചേര്ക്കുക. ഒരുപാട് ചാര്‍ ആകേണ്ട അവശ്യം ഇല്ല. ചീന ചട്ടിയില്‍ എണ്ണ ഒഴിചു കടുകിട്ട് പൊടിക്കുക. ( വറ്റല്‍ മുളക് ഉണ്ടെങ്കില്‍ ഇടുന്നത് നല്ലതാണു) കറിവേപ്പിലയും ഇട്ടു കറിയില്‍ ചേര്‍ത്തിളക്കുക. ഇതോടെ മാമ്പഴ പച്ചടി റെഡി.

  പാചകക്കുറിപ്പ് തയ്യാറാക്കിയത് : അമ്പിളി മനോജ്‌