fbpx
Connect with us

മായക്കാഴ്ചകള്

മുറിക്കുള്ളിലെ ഇരുട്ടില്‍ ഭയപ്പാടോടെ ചുറ്റും നോക്കി മലര്‍ന്നു കിടന്നു, പാതിരാവിലെ ഇരുട്ടു നിറഞ്ഞ മുറിയിലെ നിശബ്ദമായ ഉറക്കത്തില്‍ നിന്നും തന്നെ ഉണര്‍ത്തിയ പ്രേരണ എന്താണെന്ന് ചിന്തിക്കുകയായിരുന്നു ഗോപി. ഇരുട്ടില്‍ അകലെ എവിടെ നിന്നോ ചെന്നായ്ക്കള്‍ ഓരിയിടുന്നുണ്ട്, തെക്കേ മുറ്റത്തെ അത്തിമരക്കൊമ്പില്‍ നിന്ന് ഏതോ പക്ഷിയുടെ വേദന നിറഞ്ഞ കുറുകല്‍ കേള്‍ക്കുന്നു. ഇടക്ക് വീശിയ ഒരു കൊച്ചു തെന്നല്‍ തുറന്നിട്ട ജനല്പാളികള്‍ ഇളക്കി ശബ്ദമുണ്ടാക്കി അയാളുടെ ഭയത്തിന് ആക്കം കൂട്ടിയത് മനസിനെ പിന്നിലെ ഓര്‍മ്മകളിലേക്ക് പറിച്ചു നട്ടു.

 67 total views,  2 views today

Published

on

മുറിക്കുള്ളിലെ ഇരുട്ടില്‍ ഭയപ്പാടോടെ ചുറ്റും നോക്കി മലര്‍ന്നു കിടന്നു, പാതിരാവിലെ ഇരുട്ടു നിറഞ്ഞ മുറിയിലെ നിശബ്ദമായ ഉറക്കത്തില്‍ നിന്നും തന്നെ ഉണര്‍ത്തിയ പ്രേരണ എന്താണെന്ന് ചിന്തിക്കുകയായിരുന്നു ഗോപി. ഇരുട്ടില്‍ അകലെ എവിടെ നിന്നോ ചെന്നായ്ക്കള്‍ ഓരിയിടുന്നുണ്ട്, തെക്കേ മുറ്റത്തെ അത്തിമരക്കൊമ്പില്‍ നിന്ന് ഏതോ പക്ഷിയുടെ വേദന നിറഞ്ഞ കുറുകല്‍ കേള്‍ക്കുന്നു. ഇടക്ക് വീശിയ ഒരു കൊച്ചു തെന്നല്‍ തുറന്നിട്ട ജനല്പാളികള്‍ ഇളക്കി ശബ്ദമുണ്ടാക്കി അയാളുടെ ഭയത്തിന് ആക്കം കൂട്ടിയത് മനസിനെ പിന്നിലെ ഓര്‍മ്മകളിലേക്ക് പറിച്ചു നട്ടു.
‘ഗോപിക്കുഞ്ഞ് എങ്ങ്ടാ ഈ നേരത്ത്…’ തുളസിത്തറയില്‍ വിളക്ക് വെച്ച് തിരിഞ്ഞു നിന്ന മീനാക്ഷിയമ്മ കാവിലേക്കുള്ള വഴി നടക്കുന്ന തന്നെ നോക്കി ചോദിക്കുന്നു..

‘ഞാ.. മ്മടെ കുഞ്ഞാരേട്ടനെ ഒന്ന് കാണാന്‍ എറങ്ങ്യേതാ ന്റോപ്പോളമ്മേ.. പെരന്റെ കെയക്കോറം ഇടിഞ്ഞ് നിക്കണ്.. അതൊന്ന് ശര്യാക്കണം.. ഇപ്പ ചെന്നെങ്കിലല്ലെ കുഞ്ഞരേട്ടനെ കാണാനൊക്കുള്ള്..’

‘ഇന്നിപ്പങ്ങ്ട് പോണ്ട, വെള്ള്യായ്ച ആ വഴി അത്രക്കങ്ങ്ട് ശര്യല്ല, കാവിന്റുമ്പില് നിക്കണ ആ പാലമരത്ര ശരില്യാ..’ ഓപ്പോളമ്മ ചുണ്ടുകള്‍ കൊണ്ട് പറഞ്ഞതിനും വളരെയേറെ കണ്ണുകള്‍ കൊണ്ട് പറഞ്ഞു..

‘അതൊക്കീപ്പോ നോക്ക്യാ ശര്യാവോ… മഴ പെയ്യണത് നിര്‍ത്താനും തേടീട്ട് ഒരു പട കുടീല് വെഷമിക്കണത് കണ്ടാ ……….’

Advertisementവാക്കുകള്‍ മുഴുമിപ്പിക്കും മുന്‍പേ ഓപ്പോളമ്മ ഇടക്ക് കയറി…

‘വേണ്ട, ഇന്നങ്ങ്ട് പോണ്ടാന്നല്ലെ പറേണത്… തിരിച്ച് പൊക്കെന്റെ ചെക്കാ..’

അന്ത്യശാസനം നല്‍കി ഓപ്പോളമ്മ അകത്തേക്ക് നടന്നു..

വന്നവഴി തിരിച്ചു നടക്കാനൊരുങ്ങവേ തണുത്ത കാറ്റ് വീശി, ഓപ്പോളമ്മ വെച്ച തിരി വെട്ടമണഞ്ഞുകൊണ്ട് തുളസിത്തറിയില്‍ നിന്നും ഒരു കുഞ്ഞു പുകച്ചുരുളുയര്‍ന്നു. വന്ന വഴി തിരിച്ചു നടക്കുമ്പോള്‍ മനസിലെ വേലിയേറ്റം ശക്തമായിരുന്നു………………

Advertisementഓര്‍മ്മകളെ മനപ്പൂര്‍വ്വം മുറിക്കാന്‍ ശ്രമിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു ഗോപി. യക്ഷിപ്പേടി മനസിന്റെ ഒളിസങ്കേതങ്ങളിലെവിടെയോ ഒളിപ്പിച്ചതിനൊപ്പം നിദ്രയും പോയൊളിച്ചു.

കനത്ത ഇരുട്ടു നിറഞ്ഞ മുറിയില്‍ മുളം കട്ടിലില്‍ വെറുതെ എഴുന്നേറ്റിരുന്നു, ജനലിന്റെ കുഞ്ഞു മരക്കഷ്ണത്തില്‍ വെച്ച തീപ്പെട്ടി തിരഞ്ഞെടുത്ത് കത്തിച്ച് വിളക്ക് പരതുന്നതിനിടെ കാല്‍ തട്ടി വിളക്ക് മറിഞ്ഞു. തറയിലൊച്ച മണ്ണെണ്ണയുടെ മണം അസ്വസ്ഥത നിറച്ചു.

വിളക്ക് കത്തിച്ച് മുളങ്കട്ടിലിനടിയില്‍ നിന്നും പഴയ ഇരുമ്പു പെട്ടി വലിച്ചെടുത്തു കാരണമില്ലാതെ തുറന്നു. നിറഞ്ഞു കിടന്ന കടലാസു തുണ്ടുകള്‍ കൈകളാല്‍ പരതി എന്തൊക്കെയോ തിരഞ്ഞു. മനസറിയാതെ യാന്ത്രികമായ പ്രവര്‍ത്തി. കൈ പിന്‍ വലിച്ചു ചിന്തിച്ചു.
എന്താണ് തിരയുന്നത്..? ഉത്തരം കിട്ടിയില്ല, പിന്നെയും എന്തോ കടലാസുകള്‍ക്കിടയില്‍ കൈകള്‍ ചലിച്ചു നടന്നു. ഓരോ കടലാസു തുണ്ടുകളും എടുത്തു മറിച്ചു നോക്കി, തലക്കെട്ടുകള്‍ വായിച്ചു നോക്കി തിരികെ വെച്ചു.

‘എന്താ ദൈവേ.. ഞാനീ തെരയണേ…’ ഗോപി സ്വയം ചോദിച്ചു. ഉത്തരം കിട്ടിയതേയില്ല.

Advertisementഇടക്കൊരു തുണ്ട് കടലാസ് കയ്യില്‍ തടഞ്ഞു.. മടക്കിയ കടലാസു കയ്യിലെടുത്തു. കടലാസിലേക്ക് കണ്ണുകള്‍ നീണ്ടു, വായിക്കാനാവുന്നില്ല, വെളുക്കിനു നേരെ അടുത്തു പിടിച്ചു. കണ്ണില്‍ നനവു പടര്‍ന്നത് തുടച്ചെടുത്തപ്പോള്‍ അക്ഷരങ്ങള്‍ വ്യക്തമായി തെളിഞ്ഞു വന്നു..വെളുത്ത കടലാസു കഷ്ണത്തിലെ കറുത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ തുടങ്ങി..

‘കാര്‍ത്തീടെ കോവ്യേട്ടന്…’

ആദ്യാക്ഷരങ്ങള്‍ വായിച്ചെടുത്ത കണ്ണില്‍ നനവു പടര്‍ന്നു. കണ്ണില്‍ നീരു പടരുന്നതിനൊപ്പം കയ്യില്‍ വിറ പടര്‍ന്നു..വായിച്ചു മുഴുമിക്കാനാവില്ല.. കടലാസു നാലാക്കി മടക്കി പെട്ടിയില്‍ വെച്ചു..
ചമ്രം പടിഞ്ഞ് തറയിലിരുന്ന് താടിക്ക് കൈകൊടുത്ത് ചിന്തയിലാണ്ടു.. എന്തെന്നോ ഏതെന്നോ അറിയാത്ത ഏതോ ചിന്തയില്‍ വെറുതെ ഇരുന്നു.

അല്പനേരം കഴിഞ്ഞു, തറയില്‍ നിന്നെഴുന്നേറ്റു, വിളക്ക് കയ്യിലെടുത്ത് ഊതിക്കെടുത്തി മുളം കട്ടിലിനടിലേക്ക് നീക്കി വെച്ചു.

Advertisementഅത്തിമരത്തിലെ രാക്കിളിയുടെ രോദനം നിലച്ചിരുന്നു, ചെന്നായ്ക്കളുടെ ഓരിയിടല്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല, കട്ടിലില്‍ കയറി കിടന്നു.. മലര്‍ന്നു കിടന്നു, കമിഴ്ന്നു കിടന്നു, വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടന്നു. പോയ്മറഞ്ഞ നിദ്രയെ തിരികെയെത്തിക്കാന്‍ കഴിഞ്ഞില്ല. കണ്ണുകളച്ചു, ഇറുകെയടച്ചു. ഉറക്കം വന്നതേയില്ല, കണ്ണുകള്‍ക്ക് മുന്‍പില്‍ വീണ്ടും മായക്കാഴ്ചകള്‍ നിറയുന്നു.

‘ഇതെപ്പളാ കോവ്യേട്ടാ പൂക്കണത്…’

ചുവന്ന പനിനീര്‍ച്ചെടിയുടെ കൊമ്പ് നടുമ്പോള്‍ കാര്‍ത്തിക അരികില്‍ നിന്ന് ചോദിക്കുന്നു…

‘വേരു പൊട്ടട്ടെ, കിളിര്‍ക്കട്ടെ, എന്നിട്ടല്ലെ പൂവിടണത്…’

Advertisement‘ഈ ചെടീന്റെ ആദ്യണ്ടാവണ പൂ എനിക്ക് നേര്‍ന്നാ വേം പൂവിട്ടോളും…’ പറഞ്ഞുകൊണ്ട് അവള്‍ ഒളികണ്ണിട്ട് നോക്കുന്നു..

നിന്റെ തിളങ്ങുന്ന കണ്ണുകളില് ആയിരം പൂക്കളുള്ളപ്പോള്‍ എന്തിനാ പെണ്ണെ ഇനിയൊരു പൂ എന്ന് പറയാന്‍ നാവു കൊതിച്ചു.

അകത്ത് റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നു… സുന്ദരമായ ചലചിത്രഗാനം കാറ്റിലൂടെ മുറ്റത്തേക്കൊഴുകി വീണു.

‘നെറ്റിയില്പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ. നീ പാടാത്തതെന്തേ…..’

Advertisement‘കണ്ടിട്ട്ണ്ടാ അതിനെ..’ കാര്‍ത്തികയുടെ ചോദ്യം..

‘എന്തിനെ..’

‘ആ പക്ഷീനന്നെ… അല്ലാണ്ടെന്താ….’

‘അറീല്യ…’

Advertisement‘അതെന്താ അറീ്‌ല്യാത്തെ…’

‘അറീല്യ അത്രന്നെ…’

‘എഴാം സ്വര്‍ഗ്ഗത്തിന്റെ വാതിലിന്റെ തുന്നാരത്ത് കൂട് കൂട്ടണ പക്ഷ്യാത്രെ അത്, സ്വര്‍ഗ്ഗവാതില്പക്ഷി, അതിനെക്കണ്ടാ ഐശ്വര്യം വരൂത്രെ,’

തുറന്നിട്ട ജനല്പാളികള്‍ക്കുള്ളിലൂടെ ചിറകിട്ടു പറന്നു കയറിയ വവ്വാല്‍കുഞ്ഞ് മനസിലെ മായക്കാഴ്ചകള്‍ക്ക് വിരാമമിട്ടു. തിരിഞ്ഞും മറിഞ്ഞും എപ്പോളോ നിദ്രയുടെ കയത്തിലേക്ക് ഊളിയിട്ടു.

Advertisementപുലര്‍ച്ചെ എഴുന്നേറ്റു, പല്ലുതേക്കാതെ മുഖം കഴുകാതെ സൂര്യനുദിച്ചുണരും മുന്‍പേ നടന്നു.. നിയന്ത്രണം നഷ്ടമായ മനസ് ആരുടെയോ ചൊല്പടി അനുസരിക്കുന്നു. നേരെ നടന്നു, പള്ളിക്കാടിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ മീസാന്‍ കല്ലുകള്‍ക്ക് മുകളില്‍ ആരൊക്കെയോ നിന്ന് ചിരിക്കുന്നു. ആരാണെന്നറിയില്ല, തിരിച്ചും ചിരിച്ചു കൊട്ത്തു.

‘വരണില്ലേ…’ മീസാന്‍ കല്ലുകള്‍ക്കിടയില്‍ നിന്ന് ചോദ്യം…

‘വരാം…’ മനസറിയാതെ ചുണ്ടുകള്‍ മറുപടി നല്‍കി..

ആരൊക്കെയോ വീണ്ടും ചിരിച്ചു. സൌഹൃദം ചോദിക്കുന്ന പുഞ്ചിരിയോ പരിഹാസ ചിരിയോ, ഒന്നും അറിഞ്ഞില്ല, മനസിലാക്കാന്‍ ശ്രമിച്ചതുമില്ല.

Advertisementപള്ളിക്കാട് കടന്ന് കാലുകള്‍ വീണ്ടും ചലിച്ചു. കാവും അമ്പലവും പള്ളിയും ഒന്നും രണ്ടും മൂന്നും പിന്നിലാക്കി നടന്നു..

ദൂരം താണ്ടി പുഴക്കരയെത്തി, മുന്നിലെ വെള്ളത്തിലേക്ക് കാല്‍ വെച്ചു. ചുട്ടുപൊള്ളുന്നു കാലുകള്‍..
പുഴയിലെ വെള്ളത്തിന് അടുപ്പത്ത് തിളക്കുന്ന വെള്ളത്തിന്റെ ചൂട്… കാലു പൊള്ളിയോ…
വെള്ളത്തില്‍ വെച്ച കാല്‍ പിന്‍ വലിച്ചു. വന്ന വഴിയിലേക്ക് തിരിഞ്ഞു. തിരിച്ചു നടന്നു, വീണ്ടും പള്ളിക്കാടുകള്‍, കാവുകള്‍ അമ്പലങ്ങള്‍, ഒന്ന്, രണ്ട്, മൂന്ന്…. ആദ്യ യാത്രയില്‍ കണ്ട അവസാനക്കാഴ്ചകള്‍ മടക്കയാത്രയില്‍ ആദ്യക്കാഴ്ചകളായി..

തൊണ്ട വരണ്ടു, മഞ്ഞപ്പഴ്ക്കുല കെട്ടിത്തൂക്കിയ ചായക്കടക്ക് മുന്‍പില്‍ കാലുകള്‍ നിന്നു..

‘ഒരിറ്റ് വെള്ളം ത…ര്വോ…..’

Advertisementവെള്ളം കിട്ടി, വെള്ളപ്പാത്രം ചുണ്ടില്‍ തട്ടിയപ്പോള്‍ ചുണ്ട് പൊള്ളിയോ… എന്തൊരു ചൂട്… ഊതി ഊതി ആറ്റാന്‍ തുടങ്ങി…

‘പച്ചവെള്ളാ.. കുടിച്ചോ…. ചൂടാറ്റണെന്തിനാ…’ അനുകമ്പയോടെ കടക്കാരന്‍ പറഞ്ഞു

പച്ചവെള്ളമോ, വിരലു കൊണ്ട് തൊട്ട് നോക്കി, അല്ല, തിളച്ചവെള്ളം തന്നെ, ചുണ്ടിനും നാവിനും ഒരുപോലെ തെറ്റ്പറ്റില്ല…

‘വിശക്കണുണ്ടോ… എന്തെങ്കിലും തിന്നണോ…’ കടക്കാരന്‍.

Advertisement‘ഉം…പൈസയില്ല…’

ബെഞ്ചിലിരുന്നു, ഡസ്‌കില്‍ പുട്ടും കടലയും കൊണ്ടു വച്ചു തന്നു..

പാത്രത്തിലെ പുട്ട് മെല്ലെ അകത്താക്കി, കടലക്കറി തൊടാന്‍ തോന്നിയില്ല, ആട്ടുങ്കാട്ടം പോലെ ..
കടക്കാരനെ നോക്കി ചിരിച്ചു. ഇറങ്ങി നടന്നു…

‘പ്രാന്തന്‍ കോവ്യേ’…’പ്രാന്തന്‍ കോവ്യേ..’ തെരുവിലെ കുട്ടികള്‍ അട്ടഹസിച്ചു ചിരിച്ചു..
അവരെ നോക്കി ചിരിച്ചു.. മുന്നിലെ വഴിയിലൂടെ കാലുകള്‍ ചലിച്ചു.

Advertisementമുറ്റത്തെ പഴയ പനിനീര്‍ച്ചെടിയുടെ പുതു തലമുറയിലെ ഒന്നില്‍ വിടര്‍ന്ന് നിന്ന ചുവന്ന റോസാ പൂ മോഷണം പോയിരിക്കുന്നു..

മനസു നൊന്തു, എന്നിട്ടും കരഞ്ഞില്ല, തുറന്ന് കിടന്ന വാതില്‍ കടന്ന് അകത്തെ മുറിയിലേക്ക് നടന്നു
മുളങ്കട്ടിലിന്റെ അടിയിലെ ഇരുമ്പുപെട്ടി വലിച്ചെടുത്തു… ഞെട്ടിപ്പോയി..

പെട്ടിക്കുമുകളില്‍ ഒരു ചുവന്ന റോസാ പൂവിനൊപ്പം ചേര്‍ത്തു വെച്ച വര്‍ണ്ണക്കടലാസ് നിവര്‍ത്തി വായിച്ചു..

‘കാര്‍ത്തീടെ കോവിയേട്ടന്…..’

Advertisement 68 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
controversy3 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment5 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment17 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health21 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology39 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement