Movie Trailers
മായ : നയന്‍താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം
നയന്‍ താര നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു.
112 total views

തമിഴില്‍ ഇത് ഹൊറര്‍ സിനിമകളുടെ കാലം ആണെന്ന് തോന്നുന്നു. ആദ്യം കാഞ്ചന2, തൊട്ടുപിന്നാലെ മാസ്, ഇപ്പോളിതാ നയന്‍താര നായികയായി എത്തുന്ന ഹൊറര്‍ ചിത്രം ആണ് മായ. എന്നാല്‍, കാഞ്ചനയും മാസും ഹൊറര്‍ കോമഡികള്‍ ആയിരുന്നുവെങ്കില്‍ മായ ഒരു തികഞ്ഞ സീരിയസ് ഹൊറര്‍ ചിത്രം ആണ്. നഗരത്തില്‍ നിന്നും 130 കിലോമീറ്റര്‍ ദൂരെ മായവനം എന്നൊരു കാടുണ്ട്. പണ്ട്, ഇവിടെ ഒരു മാനസികരോഗ ആശുപത്രി ഉണ്ടായിരുന്നു. ഈ സ്ഥലത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. നയന്‍താരയ്ക്ക് ഒപ്പം ആരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ നമ്മുക്കൊന്ന് കണ്ടുനോക്കാം.
113 total views, 1 views today