മാരക രോഗങ്ങളാല്‍ വലയുന്ന കുടുബം, ചികിത്സ സഹായം തേടുന്നു..

0
277

Untitled-2

കോട്ടയം ജില്ലയില്‍ പാല, പ്രാവിത്താനം, മുരിങ്ങയില്‍ എം.ജെ ജോസും കുടുംബവും ചികിത്സ സഹായം തേടുന്നു. കൂലി പണിക്കാരനായ ജോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇളയ കുട്ടിയുണ്ടായി 11 മാസം കഴിഞ്ഞപ്പോള്‍ ന്യുമോണിയ ബാധിക്കുകയും അതിന് ശേഷം ശരീരം മൊത്തം മുഴകള്‍ ഉണ്ടാവുകയും ചെയ്തു. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജില്‍ കാണിക്കുകയും രോഗം കണ്ടുപിടിക്കാന്‍ കഴിയാതെ വെല്ലൂരിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

വെല്ലൂരില്‍ വച്ച് ഏകദേശം ഒന്നര ലക്ഷം രൂപ ചിലവ് വരുന്ന ഓപ്പറേഷന്‍ ചെയ്യണം എന്ന് പറയുകയും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഓപ്പറേഷന്‍ നടത്താന്‍ കഴിയാതെ വരികയും ചെയ്തു. ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ തുടര്‍ ചികിത്സ നടത്തുകയും 1993 മുതല്‍ 2004 വരെ വെല്ലൂരിലെ ചികിത്സ തുടരുകയും ചെയ്തു. വന്‍ സാമ്പത്തിക ബാധ്യത ചികിത്സയ്ക്ക് വേണ്ടി ജോസിന് ഉണ്ടാവുകയും അതിനിടയില്‍ ജോസിന്റെ ഭാര്യ ഒമനയ്ക്ക് നട്ടെല്ല് അകലുന്ന രോഗം പിടിപ്പെടുകയും ചെയ്തു. ഒപ്പം എല്ലുകളുടെ തേയ്മാനം, സന്ധി വാതം എന്നിവയും ഉണ്ടായി.

കൂലിപണിക്കാരനായ ജോസ് തന്റെ തുച്ഛമായ വരുമാനവും പലിശയ്ക്ക് പണമെടുത്തുമാണ് രണ്ട് പേരുടെയും ചികിത്സ തുടരുകയും തുടര്‍ന്ന് വന്‍ സാമ്പത്തിക ബാധ്യതയില്‍ അകപ്പെടുകയും ചെയ്തു. അതിനിടയില്‍ ജോസിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവുകയും കഠിനമായ ജോലികളില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വരികയും ചെയ്തു. എല്ലുകളുടെ തേയ്മാനം മൂലം ഓമനയ്ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.

അതിനിടയില്‍ കഴിഞ്ഞ ദിവസം ഒമാനയ്ക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും അതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കുടുംബം ഇപ്പോള്‍ തുടര്‍ ചികിത്സയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ നല്ലവരായ ബൂലോകം വായനക്കാരുടെ സഹായം തേടുകയാണ്.

ജോസുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

M.J Jose

Muringayil (H)

Pravithanam (PO),

Kottayam

Ph: 9605960881

അക്കൗണ്ട്‌ വിവരങ്ങള്‍

Federal Bank, Kollappalli Branch 

A/c No.  11060100074757

IFSC Code : FDRL0001106