മാരുതി 800 ഇനി ഓര്‍മ്മ

0
210

05

ഇന്ത്യയിലെ സാധാരണക്കാരുടെ വാഹന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ മാരുതിയുടെ എക്കാലത്തെയും പ്രശസ്ത മോഡല്‍ 800 ന്റെ ഉത്പാദനം നിര്‍ത്തിയതായി കമ്പനി അറിയിച്ചു. എന്നാല്‍, അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ഉള്ള വാഹനങ്ങള്‍ക്ക് വേണ്ടി സ്പെയര്‍ പാര്‍ട്സ് കമ്പനി നിര്‍മിക്കും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ഹാച്ച്ബാക്ക് സെലെരിയോ പുറത്തിറക്കിയ അവസരത്തിലാണ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി.രാമന്‍ ഇക്കാര്യം അറിയിച്ചത്.

പുതിയ രൂപത്തിലും ഭാവത്തിലും വ്യത്യസ്ത മോഡലുകള്‍ നിരത്ത് കീഴടക്കുമ്പോഴും നമ്മുടെ മനസ്സില്‍ മാരുതി 800 എന്ന ജനകീയ വാഹനത്തിനു സവിശേഷമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. അത് എക്കാലവും അങ്ങനെ തന്നെ നില്‍കുകയും ചെയ്യും. എണ്‍പതുകളില്‍ 50,000 രൂപയ്ക്ക് നിരത്തിലിറങ്ങിയ ഈ മോഡല്‍ അക്കാലത്തെ ഒരു അത്ഭുതം തന്നെയായിരുന്നു. മറ്റു പല വാഹന ഭീമന്മാരും ഉത്പാദനം നിര്ത്തിയപ്പോലും മാരുതിയുടെ ഈ ചെറു കാറിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല.

ഏതായാലും ഇനി സെക്കന്റ്‌ ഹാന്‍ഡ്‌ മാരുതി 800 കാറുകള്‍ക്ക് കുറെ നാള്‍ ആവശ്യക്കാരേറും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

Advertisements