മാര്‍ക്കറ്റിങ്ങ് ജോലി ഒരു കീറാമുട്ടിയോ?

367

marketing

മാര്‍ക്കറ്റിങ്ങ് ജോലികള്‍ക്കു പുതിയ തലമുറ മുന്നോട്ട് വരാതിരിക്കുന്നതിനും മാര്‍ക്കറ്റിങ്ങ് ജോലിയിലുള്ളവര്‍ പുതിയ മേഖലകള്‍ അന്വേഷിച്ച് പൊകുന്നതും ഇന്നു നമുക്കു ചുറ്റും കണ്ട്കൊണ്ടിരിക്കുന്ന ഒന്നാണു. മാര്‍ക്കറ്റിങ്ങ് ജോലി ചെയ്യുന്നവര്‍ക്ക് വിവാഹാലോചന കൂടി നടക്കാതിരിക്കത്തക്ക രീതിയില്‍ എന്താണു അടിസ്ഥാന കാരണം?

കമ്മ്യൂണിക്കേഷന്‍, ടെലികോം, എഫ് എം സി ജി തുടങ്ങിയ ചാനല്‍ മാനേജ്മെന്‍റ് ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടുകൂടിയ ആയിരക്കണക്കിനു ഒഴിവുകള്‍ നിലനില്‍ക്കുമ്പോള്‍ പോതുവെ മടിയന്മാരായ പുതിയ തലമുറ ഓഫീസ് ജോലി മാത്രം മതി എന്നു പറഞ്ഞ് വീട്ടില്‍ ഇരിപ്പാണു. കമ്പനികള്‍ക്കെല്ലാം എക്സ്പീരിയന്സുള്ളവരെ മാത്രം മതി എന്നതൊഴിച്ചാല്‍ മാര്‍ക്കറ്റിങ്ങ് , സെയില്‍സ് , ബിസിനസ് ഡവലപ്മെന്‍റ് തുടങ്ങിയ ജോലികള്‍ക്ക് എന്നും കാരിയര്‍ ഗ്രോത്ത് ലഭിച്ചിട്ടെ ഉള്ളു ഇന്നു വരെ.

ടാര്‍ഗറ്റ് എന്ന ഓലപാമ്പിനെ കണ്ട് പേടിച്ചോടുന്ന ഭീരുക്കളെ പറഞ്ഞിട്ടെന്ത് കാര്യം. മാര്‍ക്കറ്റിങ്ങ് എന്നാല്‍ വലിയൊരു ബാഗും തലയിലേറ്റി വീട് വീടാന്തരം കയറിയിറങ്ങലല്ല എന്ന് മനസിലാക്കാന്‍ നമ്മുടെ പാവം പൊതു ജനങ്ങള്‍ക്ക് ഇനിയും സമയം വേണ്ടി വരും. മാര്‍ക്കറ്റിങ്ങിലെ പുതിയ മേഖലകള്‍ മനസിലാക്കാന്‍ ശ്രമിക്കുക, കഷ്ടപെടാന്‍ തയ്യാറുള്ളവര്‍ക്കു ലേഖകനെ നേരിട്ട് സമീപിക്കാവുന്നതാണു.

മാര്‍ക്കറ്റിങ്ങ് ഒരു കീറാമുട്ടിയൊന്നും അല്ല, വ്യക്തമായി മനസിലാക്കി, ക്രിത്യമായ പ്ലാനോട്കൂടി മുന്നോട്ട് പോവുകയാണെങ്കില്‍.