മാര്‍വല്‍ കോമിക്സിന് ഇനി മുതല്‍ ഒരു മുസ്‌ലിം വനിതാ സൂപ്പര്‍ ഹീറോയും !

133

1

അയേണ്‍ മാന്‍, സ്പൈഡര്‍ മാന്‍ ഉള്‍പ്പടെ ലോകത്തെ ഒന്നാം നിര സൂപ്പര്‍ ഹീറോകളെ എല്ലാം നമുക്ക് മുന്നില്‍ അവതരിപ്പിച്ച എന്റര്‍ടെയിന്റ്റ്മെന്റ് കമ്പനി മാര്‍വല്‍ കോമിക്സ് കാലത്തിനൊത്ത കോലവുമായി രംഗത്ത്. കമല ഖാന്‍ എന്ന പേരില്‍ ഒരു മുസ്‌ലിം വനിതാ സൂപ്പര്‍ ഹീറോയെ രംഗത്തിറക്കിയാണ് മാര്‍വല്‍ കോമിക്സ് മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. മിസിസ്സ് മാര്‍വല്‍ എന്നാകും കമല ഖാന്‍ അറിയപ്പെടുക.

16 വയസ്സുള്ള കമല ഖാന്‍ ഒരു പാക്കിസ്ഥാനി – അമേരിക്കന്‍ മുസ്‌ലിം പെണ്‍കുട്ടിയാണ്. ജേഴ്സി സിറ്റിയില്‍ താമസിക്കുന്ന ഈ സൂപ്പര്‍ ഹീറോയ്ക്ക് രൂപം മാറുവാനുള്ള കഴിവുണ്ട്. മോശം സ്വഭാവങ്ങള്‍ വെച്ച് പുലര്‍ത്തുന്ന യുവാക്കളുമായിട്ടായിരിക്കും ഈ സൂപ്പര്‍ഹീറോ തന്റെ പോരാട്ടം നടത്തുക. അമേരിക്കയില്‍ വളരുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ പ്രശ്നങ്ങളും മറ്റും ഈ പെണ്‍കുട്ടിയിലൂടെ മാര്‍വല്‍ വരച്ചു കാണിക്കും.

മാര്‍വല്‍ എഡിറ്റര്‍മാരായ സന അമാനത്ത്, സ്റ്റീവ് വാക്കര്‍, എഴുത്തുകാരനും മതം മാറിയ ആളുമായ ജി വില്ലോ വില്‍‌സണ്‍ തുടങ്ങിയവരാണ് ഈ സൂപ്പര്‍ഹീറോയുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കമലയുടെ കുടുംബത്തിലും കമലയുടെ ഇപ്പോഴത്തെ ചെയ്തികള്‍ക്കെതിരെയുടെ നിലപാടുകള്‍ ശക്തമാണ്. അവളുടെ സഹോദരന്‍ തീവ്രമായി ചിന്തിക്കുന്ന ഒരാളാണത്രേ. അമ്മക്കാണെങ്കില്‍ അവളെതെങ്കില്‍ ചെക്കന്മാരുടെ വലയില്‍ ഗര്‍ഭിണി ആകുമോ എന്ന പേടിയാണ് ഉള്ളത്. അച്ഛനാണെങ്കില്‍ അവള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ഡോക്ടര്‍ ആയി കാണുവാനാണ് ആഗ്രഹിക്കുന്നത്.

2014 ഫെബ്രുവരിയിലായിരിക്കും ഈ പുതിയ സൂപ്പര്‍ ഹീറോയുടെ വരവ്. നിങ്ങള്‍ ഈ പുതിയ അവതാരത്തെ കുറിച്ച് എന്ത് കരുതുന്നു?