fbpx
Connect with us

Featured

മാറുന്ന കാലഘട്ടത്തിന് ഒരു കാതം മുന്‍പേ; ബി.ആര്‍.പി. ഭാസ്കറുമായി അഭിമുഖം

‘ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം നല്‍കുന്നപോലെ’.. ഈ പുസ്തക ദിനത്തില്‍ ‘മലയാളം ഭാരതത്തിനു നല്‍കിയ ‘ബി.ആര്‍.പി.ഭാസ്‌കര്‍ ‘ എന്ന മാധ്യമ മാമരവുമായി’ ഞങ്ങളുടെ പ്രതിനിധി നടത്തിയ അഭിമുഖം ബൂലോകം വായനക്കാരുമായി പങ്കു വെക്കുന്നു.

 80 total views

Published

on

ബി.ആര്‍.പി. ഭാസ്കര്‍

‘ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം നല്‍കുന്നപോലെ’.. ഈ പുസ്തക ദിനത്തില്‍ ‘മലയാളം ഭാരതത്തിനു നല്‍കിയ ‘ബി.ആര്‍.പി.ഭാസ്‌കര്‍’ എന്ന മാധ്യമ മാമരവുമായി’ ബൂലോകം.കോമിന്റെ പ്രതിനിധിയും Hon. Editor ഉം ആയ ഷീബ രാമചന്ദ്രന്‍ നടത്തിയ അഭിമുഖം ബൂലോകം വായനക്കാരുമായി പങ്കു വെക്കുന്നു.

[മാറുന്ന കാലഘട്ടത്തിന് എന്നും ഒരു കാതം മുന്നേ സഞ്ചരിക്കുന്ന, ചിന്തയിലെയും, പ്രവര്‍ത്തിയിലെയും, ദാര്‍ശനികതയിലെയും ഊര്‍ജ്ജ സ്വലത കൊണ്ട് ഒരേ സമയം പത്ര മാധ്യമങ്ങളില്‍ ഒരു പരുന്തിനെ പോലെ പറക്കാനും, ഇന്റര്‍നെറ്റ്/സോഷ്യല്‍ മീഡിയ ലോകത്ത് ഒരു മീനായി നീന്താനും കഴിയുന്ന അപൂര്‍വ പ്രതിഭയാണ് ‘ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍’.

വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കുന്ന ശ്രീ.ബി.ആര്‍.പി. ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉപദേശക സമിതി അംഗം ഉള്‍പെടെ അന്തര്‍ദേശീയ സ്ഥാനങ്ങളും,ദേശീയ മുഖ്യ ധാരാ മാധ്യമങ്ങളിലെ ഉന്നത സ്ഥാനങ്ങളും, സംസ്ഥാന പത്രദൃശ്യമാധ്യമ മേഖലയില്‍ നിരവധി പദവികളും അലങ്കരിക്കുന്നു.

ഇംഗ്ലീഷിലും, മലയാളത്തിലുമായി നിരവധി പുസ്തകങ്ങളുടെ രചയിതാവും, വിവര്‍ത്തകനും കൂടിയായ ബി.ആര്‍.പി.മികച്ച പ്രഭാഷകനുമാണ്.]

Q – ആദരണീയ ബി.ആര്‍.പി, താങ്കള്‍ ഭാരതീയ സമൂഹത്തിന്റെ അഭിരുചികളെയും, ഭാവിയേയും നിര്‍ണ്ണയിക്കുന്നതില്‍ ഓണ്‍ലൈന്‍ മാഗസിനുകളുടെ സാധ്യതയെ എത്രത്തോളമാണ് നോക്കിക്കാണുന്നത്? ഓണ്‍ലൈന്‍ മാഗസിനുകളുടെ അതിപ്രസരം അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പിനു എത്ര മാത്രം ഭീഷണി ഉണ്ടാക്കുന്നുണ്ട്?

Advertisementഇന്ത്യയില്‍ 12 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. എന്നാല്‍ ബ്രോഡ്ബാന്‍ഡ് സൌകര്യമുള്ളത് 1.3 കോടി ജനങ്ങള്‍ക്കു മാത്രം. അതായത് രാജ്യത്തെ 121 കോടി ജനങ്ങളില്‍ 1.1 ശതമാനത്തിനാണ് സജീവമായി ഓണ്‍ലൈന്‍ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത്. അവരില്‍ എത്ര പേര്‍ മലയാളികളാണെന്നറിയില്ല. ഉയര്‍ന്ന സാക്ഷരതയും വലിയ തോതില്‍ ലോക സമ്പര്‍ക്കവുമുള്ള ജനതയെന്ന നിലയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കേരളം ദേശീയ ശരാശരിക്കു മുകളിലാണെങ്കില്‍പോലും ഇന്ന് മലയാളി ഓണ്‍ലൈന്‍ സമൂഹത്തിന് കേരളീയ ജീവിതത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ അത് എന്തിനാണ് ഉപയോഗിക്കുന്നതെന്നതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല. ഇന്റര്‍നെറ്റിലുടെ വിജ്ഞാനവും വിനോദവും തേടാനാകും. അര്‍ത്ഥവത്തായ സംവാദത്തിനെന്നപോലെ നിരുത്തരവാദപരമായ അഭിപ്രായപ്രകടനത്തിനും അതുപയോഗിക്കാം. എനിക്ക് മനസിലാക്കാന്‍ കഴിയുന്നിടത്തോളം ഇപ്പോള്‍ ഈ മാധ്യമത്തെ ഗൌരവപൂര്‍വ്വമായി സമീപിക്കുന്നവരുടെ എണ്ണം നന്നെ ചെറുതാണ്. ഇത് ഓണ്‍ലൈന്‍ മാഗസിനുകളുടെ സ്വാധീനം ചുരുക്കുന്നു. അച്ചടിമാധ്യമങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന തലത്തിലേക്കെത്താന്‍ ബഹുദൂരം പോകേണ്ടതുണ്ട്.

Q – ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന് പറയുന്ന ആധുനിക പത്രഭാഷ്യത്തെ എങ്ങനെ നിര്‍വചിക്കുന്നു?

സി.വി. കുഞ്ഞുരാമന്‍ ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന് പറഞ്ഞത് നിരന്തരം നിലപാട് മറ്റുന്നുവെന്ന ആക്ഷേപത്തിനു മറുപടിയായാണ്. പത്രാധിപര്‍ എന്നതിനേക്കാള്‍ ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയിലാണ് അദ്ദേഹത്തിനെതിരെ ആ ആക്ഷേപം ഉയര്‍ന്നത്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെയും, ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിനു മറുപടിയായി മറ്റൊരു പത്രത്തില്‍ മറ്റൊരു പേരില്‍ മറുപടിയെഴുതി ചരിത്ര സൃഷ്ടിച്ചയാളാണ് അദ്ദേഹം. അതിനെ ഒരു ബൌദ്ധിക അഭ്യാസമായി കണ്ടാല്‍ മതി. അതേസമയം പുതിയ വസ്തുതകളുടെയൊ സാഹചര്യങ്ങളുടെയൊ വെളിച്ചത്തില്‍ അഭിപ്രായം പുന:പരിശോധിക്കേണ്ടി വന്നാല്‍ അതു ചെയ്യാന്‍ സത്യസന്ധനായ പത്രവര്‍ത്തകന്‍ തയ്യാറാകണം.

മാധ്യമങ്ങള്‍ ആശയ സംഘട്ടനം നടക്കുന്ന മേഖലയാണ്. അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടമുണ്ട്. മാധ്യമങ്ങളുടെ നിലപാട് നിശ്ചയിക്കുന്നത് ഉടമകളാണ്. ‘എന്നോട് എന്ത് എഴുതണമെന്ന് പത്രമുടമ പറയാറില്ല’ എന്ന് പത്രാധിപന്മാര്‍ പറയുന്നത് നാം കേള്‍ക്കാറുണ്ട്. അത് അസത്യമാകണമെന്നില്ല. പത്രാധിപന്മാരും മറ്റ് പത്രപ്രവര്‍ത്തകരും ഉടമയുടെ താല്പര്യങ്ങളെ കുറിച്ച് അറിവുള്ളവരാണ്. അവ മനസില്‍ സൂക്ഷിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് നിത്യവും വിളിച്ചു പറയേണ്ട ആവശ്യമില്ല. പത്രത്തിന്റെ നിലപാട് നിശ്ചയിക്കാനുള്ള ഉടമയുടെ അവകാശം അംഗീകരിക്കുമ്പോള്‍ തന്നെയും മറ്റ് അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. വ്യക്തിപരമായി, രണ്ട് തത്വങ്ങള്‍ പാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്ന് വസ്തുതകളെ മാനിക്കുക എന്നതാണ്. മറ്റേത് എഴുതുന്നത് പത്രാധിപര്‍ക്കൊ പത്രഉടമക്കൊ വേണ്ടിയല്ല, വായനക്കാരനു വേണ്ടിയാണ് എന്നതാണ്.

AdvertisementQ – വാക്കുകളെ വെടിയുണ്ടയാക്കി പൊരുതി രക്തസാക്ഷികളായ വീരയോദ്ധാക്കളുടെ പൈതൃകം അവകാശപെടാവുന്ന പത്ര മേഖല ഇന്ന് വെറും വ്യവസായമായി വളരുക മാത്രമല്ല ചെയ്തത് വ്യവസായ ശൃംഖലകളുടെ താല്പര്യ സംരക്ഷണത്തിനുള്ള ഉപകരണങ്ങളുമായി മാറിയിരിക്കുന്നു എന്ന് പൊതുവേ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

മാറുന്ന സാഹചര്യങ്ങള്‍ക്കൊത്ത് സ്ഥാപനങ്ങള്‍ക്ക് മാറ്റമുണ്ടാകും. സ്വാതന്ത്ര്യസമര കാലത്തെ സാഹചര്യങ്ങളല്ല ഇന്നുള്ളത്. നിലവിലുള്ള സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് മനസിലാക്കാവുന്നതേയുള്ളു. എന്നാല്‍ മാധ്യമ രംഗത്ത് നാം ഇന്ന് കാണുന്ന പോരായ്മകള്‍ വ്യവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഉണ്ടാകുന്നവയല്ല, പത്രപ്രവര്‍ത്തനമൂല്യങ്ങള്‍ക്ക് വില കല്പിക്കാത്തതുകൊണ്ട് ഉണ്ടാകുന്നവയാണ്.

Q – മാധ്യമങ്ങള്‍ പടിഞ്ഞാറ് നോക്കികളാണ് എന്ന ആക്ഷേപത്തെ എങ്ങനെ നോക്കി കാണുന്നു? ഓണ്‍ലൈന്‍വല്‍ക്കരിക്കപ്പെടുന്ന ഇംഗ്ലീഷ് പത്രപ്രവര്‍ത്തന മേഖലയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം ഇന്നും ഏട്ടില്‍ മാത്രമായി അവശേഷിക്കുകയാണോ?

മാധ്യമങ്ങള്‍ ഉത്ഭവിച്ചത് പാശ്ചാത്യ ലോകത്താണ്. അവിടത്തെ മാധ്യമങ്ങളെയാണ് നാം മാതൃകകളായി കണ്ടിട്ടുള്ളതും. ആ നിലയ്ക്ക് മാധ്യമങ്ങള്‍ ‘പടിഞ്ഞാറു നോക്കികള്‍’ ആണെന്ന് പറയുന്നത് ശരിയാണ്. ഇംഗ്ലീഷിലായാലും മറ്റ് ഭാഷകളിലായാലും വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന, വന്‍പ്രചാരമുള്ള ‘മുഖ്യധാരാ’ മാധ്യമങ്ങളില്‍ നിന്ന് ‘സ്വതന്ത്ര’ പത്രപ്രവര്‍ത്തനം പ്രതീക്ഷിക്കാനാവില്ല. കാരണം അവയ്ക്ക് ഉടമയുടെ താല്പര്യങ്ങള്‍ക്കനുസൃതമായെ പ്രവര്‍ത്തിക്കാനാകൂ. അതേ സമയം ഉടമക്ക് പ്രത്യേക സാമ്പത്തിക സാമൂഹിക രാഷ്ട്രീയ താല്പര്യങ്ങളില്ലെങ്കില്‍ സ്ഥാപനത്തിന് തൊഴില്‍മൂല്യങ്ങളെ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാകും. അത് സമൂഹത്തിന് ഗുണം ചെയ്യും.

AdvertisementQ – പൊതു സമൂഹവുമായി ബന്ധപെടുന്ന വിഷയങ്ങളിലും, കക്ഷി രാഷ്ട്രീയഭാവിയിലും,എന്തിനേറെ പ്രമാദമായ കേസുകളില്‍ പോലും പലപ്പോഴും പത്രദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിച്ച് വാര്‍ത്തകളുടെ ഒരു അയഥാര്‍ത്ഥ തലം തന്നെസൃഷ്ടിച്ച് തന്റേതായ നിലയില്‍ വിധി പറഞ്ഞ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ജൂഡിഷറിയെപോലും വെല്ലു വിളിക്കുന്നു എന്ന് പൊതുവേ വിലയിരുത്തപെടുമ്പോള്‍ ശരാശരിഭാരതീയന്റെ ചിന്താ മണ്ഡലം ഇത്തരം മാധ്യമ ങ്ങളുടെ വെറും പണയ ഉരുപ്പടിയായി മാറുന്നപ്രവണത ഈയിടെ കാണപെടുന്നില്ലേ?

മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പല അപാകതകളുമുണ്ട്. അക്കൂട്ടത്തില്‍ ബോധപൂര്‍വം ഉണ്ടാക്കുന്ന വൈകൃതങ്ങളും അല്ലാതെ സംഭവിക്കുന്ന വൈകൃതങ്ങളും പെടുന്നു. ബോധപൂര്‍വമല്ലാതെയുണ്ടാകുന്ന വൈകൃതങ്ങള്‍ നല്ല തൊഴില്‍ പരിശീലനത്തിലൂടെ തടയാനാകും. ബോധപൂര്‍വം വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നവരെ വിവേകമതികളായ വായനക്കാരും പ്രേക്ഷകരും വര്‍ജ്ജിക്കണം.

സമര വീഥിയില്‍ തളരാതെ

Q – പത്രവിതരണ മേഖലയിലെ പ്രതിസന്ധിയെ വിവിധ വീക്ഷണ കോണിലൂടെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

പത്രവിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സാമ്പത്തികശേഷിയുള്ള വലിയ പത്രങ്ങള്‍ക്ക് ഏജന്റുമാരെ ചൂഷണം ചെയ്യാനാകുന്നു. ചെറിയ പത്രങ്ങളെയും പുതിയ പത്രങ്ങളെയും ഏജന്റുമാര്‍ ചൂഷണം ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഏജന്റും പ്രസാധകനും തമ്മിലുള്ളത് മുതലാളിതൊഴിലാളി ബന്ധമല്ല. ഏജന്റ് സ്വയംതൊഴില്‍ മേഖലയിലാണ്. പത്രവുമായി ഏജന്റിനുള്ളത് കരാര്‍ ബന്ധമാണ്. സാധാരണഗതിയില്‍ എഴുതി ഒപ്പിട്ട കരാറുണ്ടാകും. എഴുതി ഒപ്പിട്ട രേഖയില്ലെങ്കിലും ഏജന്റും പത്രവരിക്കാരനും തമ്മിലും കരാര്‍ ബന്ധമാണുള്ളത്. ഈ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പണിമുടക്ക് പോലുള്ള സമര മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാന്‍ നടത്തുന്ന ശ്രമം ചുമട്ടു തൊഴിലാളി രംഗത്തുണ്ടായതു പോലുള്ള ദുഷ്പ്രവണതകള്‍ക്ക് (അംഗത്വ കാര്‍ഡ് കിട്ടാന്‍ യൂണിയന്‍ നേതാവിന് കൈക്കൂലി കൊടുക്കുന്നതും മകളെ കെട്ടിച്ചയക്കുമ്പോള്‍ കാര്‍ഡ് സ്ത്രീധനമായി നല്‍കുന്നതും ഉദാഹരണങ്ങള്‍) വഴിവെക്കാനിടയുണ്ട്. അതുകൊണ്ട് അതിനോട് എനിക്ക് എതിര്‍പ്പുണ്ട്. ഇപ്പോള്‍ തന്നെ ചിലയ്യിടങ്ങളില്‍ ഏജന്റുമാര്‍ വരിക്കാരില്‍ നിന്ന് അനധികൃതമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.

Q – പത്രങ്ങള്‍ക്ക് സമാന്തരമായി, ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ എഡിഷന്‍ മുതലായവ തുടങ്ങുന്ന പത്ര മുതലാളിമാരുടെ (ഒന്ന് ചീയുന്നത് മറ്റൊന്നിനു വളം എന്ന) പുതിയ പ്രവണതയും, അക്ഷര വിശാരദര്‍ എന്ന നാട്യത്തോടെ പത്ര ഉടമകള്‍ ഒരു പറ്റം രാഷ്ട്രീയക്കാരെയും, അക്കാദമിക യോഗ്യത മാത്രം നോക്കി യുവതീ യുവാക്കളെയും കുത്തി തിരുകി ആ മാധ്യമത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പിനു ഭീഷണി ഉണ്ടാക്കുമ്പോള്‍, വര്‍ഷങ്ങളോളം ജോലി ചെയ്തു താഴെ പടിയില്‍ നിന്നും പരിശീലനം സിദ്ധിച്ചു ഉയര്‍ന്നു വന്ന തൊഴിലാളികളെ വെറും പേന ഉന്തുകാരാക്കി കണ്ട് അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം പോലും ലഭിക്കാതെ അവര്‍ ഡാര്‍ക്ക് റൂമിലേക്ക് പിന്തള്ളപെടുന്നു എന്നത് വെറും പാപരാസികളുടെ പിന്നാമ്പുറ വാര്‍ത്ത മാത്രമാണോ?

Advertisementപത്രപ്രവര്‍ത്തകരുടെ സേവന വേതന വ്യവസ്ഥകള്‍ നിയന്ത്രിക്കുവാനും മെച്ചപ്പെടുത്തുവാനുമായി അര നൂറ്റാണ്ട് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരാജയപ്പെട്ടിരിക്കുന്നു. പത്രപ്രവര്‍ത്തകരുടെ ട്രെയ്ഡ് യൂണിയന്‍ ദുര്‍ബലമായത് ഇതിന്റെ ഒരു കാരണമാണ്. നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പു വരുത്താനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇല്ലെന്നതാണ് മറ്റൊരു കാരണം.

ഷീബ രാമചന്ദ്രന്‍

Q – ഒരു സോഷ്യല്‍ /പൊളിറ്റിക്കല്‍ ഒബ്‌സെര്‍വര്‍ എന്ന നിലയില്‍ ഭാരതത്തിലെ മാധ്യമങ്ങളുടെ മത ചിന്താധാരയിലെ സമത്വ ബോധം എങ്ങനെ നിരീക്ഷിക്കുന്നു? വെള്ളം ചോരാത്ത അറകളായി തിരിച്ച മത ബോധം കൊണ്ടുനടക്കുന്ന മാധ്യമങ്ങള്‍ ഇന്നില്ല എങ്കിലും ദളിത്, കീഴാള, ന്യൂന, സവര്‍ണ്ണ, ഇടത്, പക്ഷ ചിന്താധാര ഒരു വശത്തും കേവല സെകുലര്‍സത്തില്‍ അധിഷ്ഠിതമായ മറുപക്ഷവും ഭാരതത്തിലെ പത്രങ്ങളുടെ മതസമത്വ ബോധത്തിന് മേല്‍ ‘ഒരു ഡമോക്ലസിന്റെ വാള്‍ പോലെ’ എന്ന് വിശേഷിപ്പിക്കാമോ?

സമൂഹത്തിലെ അസമത്വങ്ങള്‍ മാധ്യമലോകത്തും പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. ദലിത് കീഴാള വിഭാഗങ്ങള്‍ക്ക് സ്വന്തം മാധ്യമങ്ങള്‍ ഉണ്ടാക്കാനുള്ള സാമ്പത്തിക ശേഷിയില്ല. മാധ്യമരംഗത്ത് ബഹുസ്വരത ഉണ്ടാകണം. അപ്പോള്‍ മാത്രമെ ഈ പ്രശ്‌നം പരിഹരിക്കപ്പെടൂ.

Q – ഇന്ത്യന്‍ പത്ര പ്രവര്‍ത്തന രംഗത്ത് വേറിട്ട് നില്‍ക്കുന്ന ഈ ബൌദ്ധിക ദ്വീപിന്റെ വിജയത്തിന് പിന്നിലുള്ള കുടുംബത്തെ കൂടി ബൂലോകത്തിന്റെ വായനക്കാര്‍ക്കായി പരിചയപെടുത്താമോ?

Advertisementഭാര്യ രമ. ഗണിതശാസ്ത്രത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദമെടുത്ത വ്യക്തിയാണ്. സ്വന്തം താല്പര്യപ്രകാരം കുടുംബിനിയായി കഴിയുന്നു. നാഷനല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈശ്വര്‍ ചന്ദ്ര വിദ്യാസാഗ്ഗറിന്റെ ജീവചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഒരു മകള്‍, ബിന്ദു ഭാസ്‌കര്‍ ബാലാജി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തശേഷം പത്രപ്രവര്‍ത്തകയായി. ഇക്കണോമിക് ടൈംസ് (ഡല്‍ഹി), ടൈംസ് ഓഫ് ഇന്‍ഡ്യ (ബംഗ്ലൂരു) എന്നീ പതങ്ങളില്‍ സബ്എഡിറ്ററായിരുന്നു. 1990കളുടെ ആദ്യം ഫ്രണ്ട്‌ലൈന്‍ ദൈവാരികയുടെ കേരളത്തിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചെന്നൈയിലെ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തില്‍ പഠിപ്പിക്കുന്നു. ഭര്‍ത്താവ് ഡോ. കെ. എസ്. ബാലാജി. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദാനന്തരബിരുദവും എര്‍വൈനിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്ന് ഡോക്ടറേറ്റും എടുത്തിട്ടുള്ള ബാലാജി അദ്ധ്യാപകനാണ്. ചെന്നൈയില്‍ ഐ.ഐ.ടി. പ്രവേശന പരിശീലന പരിപാടി നടത്തുന്നു.

മകളുടെ മകള്‍ സാവേരി ബാലാജി പ്ലസ് 1ല്‍ പഠിക്കുന്നു.

Q – ഈ മേഖലയിലെ പുതിയ എഴുത്തുകാര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?

Advertisementമാധ്യമ പ്രവര്‍ത്തകര്‍ ആശയവിനിമയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ആശയവിനിമയം ഫലപ്രദമാകണമെങ്കില്‍ വസ്തുതകളും അഭിപ്രായങ്ങളും വ്യക്തമായും സൂക്ഷ്മതയോടെയും അവതരിപ്പിക്കണം. വായനക്കാര്‍ (അല്ലെങ്കില്‍ പ്രേക്ഷകര്‍) ആരാണെന്ന് മനസിലാക്കി അവര്‍ക്ക് എളുപ്പം ഗ്രഹിക്കാനാവുന്ന രീതിയിലാകണം അവതരണം. വിഷയവും സന്ദര്‍ഭവും കണക്കിലെടുത്ത് ഉചിതമായ ഭാഷ ഉപയോഗിക്കുക.

അഭിമുഖം നടത്തിയത്‌:ഷീബ രാമചന്ദ്രന്‍[ബൂലോകം ഹോ.എഡിറ്റര്‍]

 81 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment43 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment43 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement