മാളിലെ അക്വേറിയത്തില്‍ സ്രാവിന്റെ ആക്രമണം; 50 പേര്‍ക്ക് പരിക്ക് [വീഡിയോ]

168

1

ഷോപ്പിംഗ്‌ മാളില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയവര്‍ക്കെതിരെ വമ്പന്‍ സ്രാവിന്റെ ആക്രമണം. കേട്ടിട്ട് ഞെട്ടിയോ? സംഗതി ചൈനയില്‍ ആണ് സംഭവിച്ചത്. മാളില്‍ ഷോപ്പിങ്ങിന് എത്തിയവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ആണ് സമീപത്തെ കൂറ്റന്‍ അക്വേറിയം പണി കൊടുത്തത്. അതില്‍ സ്രാവ് അക്വേറിയത്തിനെ സ്പീഡില്‍ വന്ന് ഇടിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ അക്വേറിയത്തിന്റെ ചുമര്‍ തകരുകയും ചെയ്തു. വന്‍ പ്രവാഹത്തോടെ വെള്ളവും അക്വേറിയത്തിലെ മറ്റു സാധനങ്ങളും പുറത്തേക്കു പ്രവഹിച്ചു. ഇതിലാണ് അമ്പതോളം പേര്‍ക്ക് പരിക്കേറ്റത്.

ഷാങ്ങ്ഹായി ഓറിയന്റ് ഷോപ്പിംഗ്‌ സെന്ററില്‍ ആയിരുന്നു സംഭവം. 33.5 ടണ്ണിന്റെ കൂറ്റന്‍ അക്വേറിയം ആണ് തകര്‍ന്നത്. 12 മുതല്‍ 15 വരെ ഇഞ്ചുകള്‍ നീളമുണ്ടായിരുന്ന 3 ശ്രവുകളും ചത്തു. സംഭവത്തിന്റെ വീഡിയോ ഫൂട്ടേജ് ആരോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതോടെ വാര്‍ത്ത‍ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും പരക്കുകയും ചെയ്തു.അക്രിലിക് ഗ്ലാസ്‌ ഉപയോഗിച്ചാണ്‌ ഈ അക്വേറിയം ഉണ്ടാക്കിയത്.

കഴിഞ്ഞ ജൂണില്‍ ഇതേ അക്വേറിയത്തില്‍ വാട്ടര്‍ പൈപ്പ് പൊട്ടിയത് കാരണം 2 സ്രാവുകള്‍ ചത്തിരുന്നു. തങ്ങളിനി മേലാല്‍ ഒരു അക്വേറിയം ഉണ്ടാക്കില്ലെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.