fbpx
Connect with us

മികച്ച നടന്‍

കമലാസണ്ണന്‍, കമലാസനന്‍ അണ്ണന്‍ എന്ന് മുഴുവന്‍ വിളിക്കാന്‍ കഴിയാത്തതിന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചു വിളിച്ചു അങ്ങിനെ ആക്കിയതാണ്. പാരമ്പര്യമായി കല്‍പ്പണി തൊഴിലാക്കിയ ആളൊന്നുമല്ല കമലാസണ്ണന്‍, ഉപജീവനമാര്‍ഗം കല്‍പ്പണി പഠിച്ചു ആ രംഗത്തിരങ്ങിയതാണ്. ആദ്യം വെട്ടു കല്ല് ചെത്താന്‍ പോവുമായിരുന്നു, പിന്നെ വെട്ടു കല്ല് വെച്ച് തറ കെട്ടാനും ഭിത്തി പണിയാനും ഭിത്തി തേക്കാനും ഒക്കെ പഠിച്ചു. അരീക്കരയിലെ പ്രസിദ്ധരായ കിട്ടപ്പണിക്കനോടോ വാസു പണിക്കനോടോ ഒന്നും മത്സരിക്കാന്‍ കമലാസണ്ണന്‍ ആളല്ലായിരുന്നു, അതിനാല്‍ അവരെ കിട്ടാതെ വരുമ്പോള്‍ ആണ് കമലാസണ്ണനെ പണിക്കു വിളിക്കുന്നത്.കോഴിക്കൂട് പണിയാനോ കുമ്മായം അടര്‍ന്നു പോയടം തേക്കാനോ ഒക്കെ കമലാസണ്ണനെ വിളിക്കും.

 103 total views

Published

on

കമലാസണ്ണന്‍, കമലാസനന്‍ അണ്ണന്‍ എന്ന് മുഴുവന്‍ വിളിക്കാന്‍ കഴിയാത്തതിന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചു വിളിച്ചു അങ്ങിനെ ആക്കിയതാണ്. പാരമ്പര്യമായി കല്‍പ്പണി തൊഴിലാക്കിയ ആളൊന്നുമല്ല കമലാസണ്ണന്‍, ഉപജീവനമാര്‍ഗം കല്‍പ്പണി പഠിച്ചു ആ രംഗത്തിരങ്ങിയതാണ്. ആദ്യം വെട്ടു കല്ല് ചെത്താന്‍ പോവുമായിരുന്നു, പിന്നെ വെട്ടു കല്ല് വെച്ച് തറ കെട്ടാനും ഭിത്തി പണിയാനും ഭിത്തി തേക്കാനും ഒക്കെ പഠിച്ചു. അരീക്കരയിലെ പ്രസിദ്ധരായ കിട്ടപ്പണിക്കനോടോ വാസു പണിക്കനോടോ ഒന്നും മത്സരിക്കാന്‍ കമലാസണ്ണന്‍ ആളല്ലായിരുന്നു, അതിനാല്‍ അവരെ കിട്ടാതെ വരുമ്പോള്‍ ആണ് കമലാസണ്ണനെ പണിക്കു വിളിക്കുന്നത്.കോഴിക്കൂട് പണിയാനോ കുമ്മായം അടര്‍ന്നു പോയടം തേക്കാനോ ഒക്കെ കമലാസണ്ണനെ വിളിക്കും.

കമലാസണ്ണന്‍ ആദ്യമായി വീട്ടില്‍ പണിക്കു വന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, വന്ന പാടെ അമ്മയോട്,

‘ഞാന്‍ മുളക്കുഴ പഠിച്ചതാ സാറേ, സാര്‍ എന്നെ എട്ടിലും ഒന്‍പതിലും പഠിപ്പിച്ചതാ’

എന്ന് പറഞ്ഞു പൊട്ടി ചിരിച്ച കമലാസണ്ണനെ എനിക്ക് നന്നായി പിടിച്ചു. അദ്ദേഹം അങ്ങിനെയാണ്, ഒന്ന് പറഞ്ഞു രണ്ടാമതെതിനു ഉറക്കെ ഒരു ചിരിയാണ്, സദാ സന്തോഷമുള്ള ഒരു മുഖം, എനിക്ക് അദ്ദേഹത്തെ ഇത്ര ഇഷ്ടപെടാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു, അദ്ദേഹത്തിന് ആയിടെ സിനിമാ മാസികയില്‍ വന്ന ഗായകന്‍ ബ്രഹ്മാനന്ദന്റെ ഒരു ഫോട്ടോയുമായി നല്ല സാമ്യമുണ്ടായിരുന്നു. മധ്യഭാഗം അല്‍പ്പം ഉയര്‍ന്ന ചുരുണ്ട മുടി, വീതിയുള്ള കൃതാവു, ചതുര വടിവുള്ള മീശ, എന്റെ ഈ കണ്ടു പിടുത്തം അമ്മക്ക് തീരെ പിടിച്ചില്ല,

‘പോ ചെറുക്ക, ഒരു കണ്ടുപിടുത്തം കൊണ്ട് വന്നിരിക്കുന്നു, പണിക്കാരുടെ കീഴില്‍ നിന്നും മാറി വല്ലതും പോയിരുന്നു പടിക്ക് ചെറുക്കാ..’.

ഞാന്‍ സ്‌കൂള്‍ വിട്ടു വന്നാലും കമലാസണ്ണന്‍ വെട്ടു കല്ല് ചെത്തിക്കൊണ്ടേയിരിക്കും. അന്നൊക്കെ ഇരുട്ട് വീഴുന്നത് വരെ പണി ചെയ്യും. നിക്കറു കാണുന്ന രീതിയില്‍ മടക്കിക്കുത്തിയ ഒരു കാവി മുണ്ടും വെളുത്ത കയ്യുള്ള ബനിയനും ചെവിയില്‍ ഒരു ഓലക്കാലും, അതില്‍ ഒന്ന് രണ്ടു വെട്ടുകള്‍ കാണും, കല്ലിന്റെ അളവുകള്‍ ആണ്. ആ ചെറിയ മഴു കൊണ്ട് കല്ലിന്റെ വശങ്ങളും ചെത്തി ഇടയ്ക്കിടെ അളവ് നോക്കുന്നത് ഞാന്‍ നോക്കി നില്‍ക്കും. മുളക്കഴ പഠിപ്പിക്കുന്ന ചില സാറന്മാരുടെ കാര്യം എന്നോട് ചോദിച്ചു ഉറക്കെ പൊട്ടിച്ചിരിക്കും

Advertisement



‘ആ പൂടയാന്‍ ഇപ്പോഴും ഉണ്ടോ അനിയാ..’ ‘ റൌഡി മത്തായി സാറ് എനിക്ക് ഇപ്പോഴും പേടിയാ അനിയാ ,, എത്ര വീക്കാ കിട്ടിയത് ..’

അങ്ങിനെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കും. കമലാസണ്ണന്‍ അങ്ങിനെ എനിക്ക് പ്രിയപ്പെട്ട ആളായി. ഞാന്‍ ചിലപ്പോള്‍ അണ്ണനെ കാണുമ്പോള്‍ ബ്രഹ്മാനന്ദന്റെ ഏതെങ്കിലും ഒരു പഴയ പാട്ടിന്റെ ആദ്യ വരി പാടി കളിയാക്കും

‘താരക രൂപിണി …. ‘

‘ഒന്ന് പോ അനിയാ’

എന്ന് പറഞ്ഞു കമലാസണ്ണന്‍ കല്ല് ചെത്ത് തുടരും.

പല വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ആണ് കമലാസണ്ണന്‍ നല്ല ഒരു നടന്‍ ആയിരുന്നു എന്ന് അറിയുന്നത്. മുളക്കുഴ സ്‌കൂളില്‍ സ്ഥിരം യൂത്ത് ഫെസ്‌റിവലില്‍ നാടകത്തില്‍ നായകന്‍ ആയിരുന്നു. പറയിര്കാല ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനും ക്ലബ്ബിന്റെ വാര്‍ഷികത്തിനും ഒക്കെ നാടകം നടത്തി അതില്‍ നായക വേഷം ആയിരുന്നു. കമലാസണ്ണന്‍ കാണാന്‍ അത്ര യോഗ്യനും ആണ്. നാടകത്തില്‍ മേക്കപ്പിട്ടു വന്നാല്‍ ഒരു സിനിമാ നടനെപ്പോലെ ഉണ്ട്. ഇപ്പൊ കല്യാണം കഴിച്ചു രണ്ടു കുട്ടികള്‍ ആയിട്ടും അരീക്കര എവിടെയെങ്കിലും നാടകം ഉണ്ടെങ്കില്‍ അതില്‍ കാമുക വേഷം കമലാസണ്ണന്‍ ആയിരിക്കും.

Advertisement



‘അണ്ണാ, ഈ സംഭാഷണം മുഴുവന്‍ കാണാതെ പഠിക്കാന്‍ പ്രയാസമാണോ? ‘

‘ഓ അതൊന്നും സാരമില്ല അനിയാ .. രണ്ടു മൂന്നു തവണ വായിച്ചാല്‍ മതി , പിന്നെ പുറകില്‍ നിന്ന് പറഞ്ഞു തരാനും ആളുണ്ട് ‘

അന്ന് ഞങ്ങളുടെ വലിയ വീട് പണിതിട്ടില്ല. പഴയ വീട്ടിന്റെ മുന്‍പില്‍ തറ കെട്ടിയിട്ടു വര്‍ഷങ്ങള്‍ ആയി. അച്ഛന്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നപ്പോള്‍ മുതല്‍ അമ്മ വീട് പണിയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നീണ്ടു നീണ്ടു പോവുകയാണ്. ആ വലിയ വീട് പണിതു കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും വലിയ ആഗ്രഹമായിരുന്നു. കാരണം അതില്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും അതില്‍ പ്രത്യേകം പ്രത്യേകം മുറികള്‍ ഉണ്ട്. അന്നത്തെ നിലയില്‍ നാല് കിടപ്പ് മുറികള്‍ ഉള്ള ആ വലിയ വീട് ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു. കമലാസണ്ണന്‍ ആയിരുന്നു ഈ വീട് പണി ഏറ്റവും അധികം സ്വപ്നം കണ്ട ആള്‍. തനിക്കു പൂര്‍ണമായി കോണ്ട്രാക്റ്റ് കിട്ടുന്ന ആദ്യത്തെ പണിയായി അദ്ദേഹം അത് എപ്പോഴും അച്ഛനോട് പറയുമായിരുന്നു

‘അണ്ണാ .. ഈ വീട് ഞാന്‍ പണിയും, അണ്ണന്‍ ഇത് മറ്റാര്‍ക്കും കൊടുക്കരുത്.

അച്ഛന്‍ അന്നെങ്കില്‍

‘അതിനു നീ ഇതിനു മുന്‍പ് സ്വന്തമായി ഇങ്ങനെ ഒരു പണി ചെയ്തിട്ടുണ്ടോ .. ആ അന്നേരം നോക്കട്ടെ .. ലോണ്‍ ഒക്കെ ശരിയായി വരട്ടെ ..’

എന്നൊരു ഒഴുക്കന്‍ മറുപടി പറയും.

Advertisement



അങ്ങിനെ അച്ഛന്‍ സര്‍വീസില്‍ നിന്ന് കിട്ടിയ തുകയും ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് ലോണും ഒക്കെ ചേര്‍ത്ത് വീടിന്റെ പണി തുടങ്ങാന്‍ തീരുമാനിച്ചു. പ്ലാന്‍ വരച്ച എഞ്ചിനീയര്‍ അച്ഛനോട് നല്ല പണിക്കാരന്‍ വേണമെന്ന് പറയുകയും ചെയ്തു. അച്ഛന്‍ കിട്ടപ്പണിക്കനെ വീട് പണി എല്പ്പിക്കുനതാണ് നല്ലത് എന്ന തീരുമാനത്തില്‍ എത്തി. കാരണം വാര്‍ക്കലും കമ്പി കെട്ടലും മോസൈക്കും ഒക്കെ ചേര്‍ന്ന പത്ത് മുറികള്‍ ഉള്ള വീട് ഉണ്ടാക്കാന്‍ കിട്ടപ്പണി ക്കനെ അന്ന് അന്നാട്ടില്‍ പരിചയമുള്ളൂ. കമലാസണ്ണന്‍ എന്നും വൈകിട്ട് ഒരു ടോര്‍ച്ചും അടിച്ചു വീട്ടില്‍ വരും. ആ കെട്ടിയിട്ടിരിക്കുന്ന തറയുടെ മുകളില്‍ നിന്ന് അച്ഛനോട്

‘അണ്ണാ എന്നാ അണ്ണാ ലോണ്‍ കിട്ടുന്നത്. പണി എനിക്ക് തന്നെ തരണേ അണ്ണാ ..

പിന്നെ എന്നെ നോക്കി ടോര്‍ച് ആ തറയിലേക്കു അടിക്കും

‘അനിയന്റെ മുറി ഞാന്‍ ഏറ്റവും നന്നായി പണിയും, ഭിത്തി അലമാരി ഞാന്‍ ഇവിടെ പണിയും പണിയും, ബുക്കും പോസ്തകോം ഒക്കെ വെക്കാന്‍ . പഠിക്കാനുള്ള മേശ ഇവിടെ ഇടും.’

പക്ഷെ അച്ഛന്‍ അവസാനം പരിചയ സമ്പന്നനായ കിട്ടപ്പണിക്കന് തന്നെ വീട് പണി കോണ്ട്രാക്റ്റ് കൊടുത്തു. അന്ന് വൈകിട്ട് ടോര്‍ച്ചും അടിച്ചു വീട്ടില്‍ എത്തിയ കമലാസണ്ണന്‍ വിവരം അറിഞ്ഞു

എന്നാലും അണ്ണന്‍ ഇത് എന്നോട് ഇങ്ങനെ ചെയ്തല്ലോ അണ്ണാ .. ‘

എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. എപ്പോഴും പൊട്ടിച്ചിരിച്ചു മാത്രം ഞാന്‍ കണ്ടിട്ടുള്ള കമലാസണ്ണന്‍ അങ്ങിനെ കരയുന്നത് കണ്ടു ഞാനും വല്ലാതെ സങ്കടപ്പെട്ടു. നല്ല നടനായിരുന്ന കമലാസന്‍ അണ്ണന്റെ ആ കരച്ചില്‍ അഭിനയം അല്ലായിരുന്നു എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ജീവിതത്തിലെ ഒരു സ്വപ്നം തകര്‍ന്നു പോയത് അറിഞ്ഞു ഉള്ളു നൊന്തു കരഞ്ഞാതാണ്. പാവം !

Advertisement



അന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയ കമലാസണ്ണന്‍ പിന്നെ വര്‍ഷങ്ങള്‍ ഓളം വീട്ടില്‍ കയറിയില്ല. അച്ഛനെ കണ്ടാല്‍ മിണ്ടില്ല, എന്നെ വഴിയില്‍ വെച്ച് കണ്ടാല്‍ ഒന്ന് രണ്ടു വാക്ക് പറയുമെങ്കിലും ആ വിഷമം മുഖത്ത് മറയ്ക്കാന്‍ പാട് പെടും.

താമസിയാതെ കമലാസണ്ണന്‍ ഗള്‍ഫിന് പോയി. വര്‍ഷങ്ങളോളം പിന്നെ കണ്ടിട്ടില്ല. ഒരു മകള്‍ കരിങ്ങാടിലെ രാജന്‍ അണ്ണന്‍ കല്യാണം കഴിക്കാന്‍ ഒക്കെ തീരുമാനിച്ചതായിട്ടും അവസാന നിമിഷം വേറൊരു ഗള്‍ഫ് കാരന് കല്യാണം കഴിച്ചു കൊടുത്തു. അങ്ങിനെ ഞാന്‍ മുംബൈയില്‍ പഠിക്കാന്‍ പോയതിനു ശേഷം ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ വഴിയില്‍ വെച്ച് കണ്ടു., കൊഴിഞ്ഞ മുടി മറയ്ക്കാന്‍ വിഗ് വെച്ചിരിക്കുന്നു., ബ്രൂട്ട് പൂശിയതിന്റെ മണം, അന്നത്തെ ബ്രഹ്മാനന്ദന്‍ ലുക്ക് ഒക്കെ മാറിയിരിക്കുന്നു

‘അനിയോ എത്ര നാളായി കണ്ടിട്ട്.. ഞാന്‍ വൈകിട്ട് അങ്ങോട്ട് വരുന്നുണ്ട്.. ഗള്‍ഫ് ഒക്കെ മടുത്തു അനിയാ, ഇനി പോന്നില്ല’ .

അങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം കമലാസണ്ണന്‍ ഞങ്ങളുടെ പുതിയ വീട്ടില്‍ കാലു കുത്തി, വീട് ഒക്കെ കയറി കണ്ടു, പഴയ സൗഹൃദം, പഴയ പൊട്ടി ചിരി, സൌദിയിലെ ചൂടിനെപ്പറ്റിയും കഫീലിന്റെ ദ്രോഹങ്ങളെപ്പറ്റിയും ഒക്കെ വാ തോരാതെ സംസാരിച്ചു.

കമലാസണ്ണന്‍ നാട്ടില്‍ ചെറിയ കൃഷിയും പശുവിനെ വളര്‍ത്തലും പാല് വില്‍പ്പനയും ഒക്കെ ആയി ജീവിതം മുന്നോട്ടു നീക്കി. വീട്ടില്‍ കഷ്ടപ്പാടുകള്‍ പലവിധം, മകന് ജോലി ഒന്നും ആയില്ല, മരുമകന്‍ ഗള്‍ഫു വിട്ടു നാട്ടില്‍ കള്ള് കുടിയും സദാ വഴക്കുമായി കഴിയുന്നു. എനിക്ക് മുംബൈയില്‍ ജോലി ആയതേ ഉള്ളൂ, മകന്‍ ലവന് മുംബയില്‍ എന്തെങ്കിലും ജോലിയും താമസവും ഒക്കെ ശരിയാക്കനെമെന്നു പറഞ്ഞു എനിക്ക് കത്തെഴുതിയതിന് പിന്നാലെ മകനുമായി മുംബയ്ക്ക് തിരിച്ചു. അന്ന് വളരെ പ്രയാസപ്പെട്ടു ഞാന്‍ മകന് ഒരു തമാശ സൌകര്യം അന്ധേരിയില്‍ ശരിയാക്കി കൊടുത്തു, മകന് ചെറിയ ഒരു പണി കിട്ടി. പിന്നെ അയാള്‍ ഡല്‍ഹിയില്‍ ഒരു നേഴ്‌സ് നെ കല്യാണം കഴിച്ചു എങ്ങോട്ട് മാറി.

Advertisement



ഞാന്‍ ഗള്‍ഫില്‍ പോയി അവധിക്കു വന്നപ്പോഴേക്കും കമലാസണ്ണന്‍ വീണ്ടും വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിക്കഴിഞ്ഞിരുന്നു. അച്ഛനുമായി ചേര്‍ന്ന് താഴെ ചില കൂട്ട് കൃഷികള്‍ നടത്തുന്നു. വേദനയുള്ള ഒരു കാലിന്നു വാതമാന്നെനു പറഞ്ഞു മുറക്ക് ചികിത്സ നടത്തുന്നു. വീട്ടിലെ സാമ്പത്തിക പരാധീനതകള്‍ കാരണം അദ്ദേഹം ഒരു വൃദ്ധനായി മാറിക്കഴിഞ്ഞിരുന്നു. പക്ഷെ സദാ അദ്ധ്വാനി!

എന്നോട് വളരെ മടിച്ചു മടിച്ചു സ്വന്തം കടങ്ങളെപ്പറ്റി പറഞ്ഞു. കൊച്ചു മകന്‍ ഒരു ബസ് അപകടത്തില്‍ പെട്ട് സീരിയസ് ആയി ചികിത്സയില്‍, മരുമകന്‍ ശരിയല്ല, മകന്‍ ഡല്‍ഹിയില്‍, പക്ഷെ ഒരു സഹായവും ചെയ്യില്ല.

ഞാന്‍ അനിയനോട് ഒരു സഹായം ചോദിച്ചാല്‍ ഒന്നും വിചാരിക്കരുത്, വേറെ ഒരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടാ’

ഞാന്‍ പാലാരിവട്ടത്ത് വീടും മറ്റും വാങ്ങിയ സമയം ആണ്, എടുപിടി എന്ന് ചോദിച്ചാല്‍ എടുത്തു കൊടുക്കാവുന്ന സമയം ആയിരുന്നില്ല അത്, പക്ഷെ ഒരിക്കല്‍ അച്ഛന്‍ നിരാശപ്പെടുത്തി അയച്ച കമലാസണ്ണന്റെ മുഖം എനിക്ക് ഓര്മ വന്നു. ഞാന്‍ അന്ന് ആരും അറിയാതെ ചോദിച്ച തുക കമലാസന്‍ അണ്ണന്റെ കയ്യില്‍ പിറ്റേന്ന് തന്നെ ഏല്‍പ്പിച്ചു, ‘അനിയാ കൊക്കിനു ജീവനുണ്ടെങ്കില്‍ ഇത് ഞാന്‍ തിരിച്ചു തരും’, അനിയന്‍ പാലാരിവട്ടത്ത് വീട് വാങ്ങാന്‍ ലോണ്‍ ഒക്കെ എടുത്തു നിക്കുവാന്നു എന്ന് അണ്ണന്‍ പറഞ്ഞു’

പിന്നെ ഞാന്‍ വരുമ്പോള്‍ കമലാസണ്ണന്‍ കിടപ്പായിക്കഴിഞ്ഞു, അച്ഛന്നാണ് പറഞ്ഞത് ‘ബോണ്‍ ക്യാന്‍സര്‍ ആണ്, ശരീരം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ മൂത്രം ട്യൂബ് ഒക്കെ ഇട്ടു കിടക്കുകയാണ്. അസ്ഥി മാത്രം ഉള്ള ആ രൂപത്തെ നോക്കാന്‍ തന്നെ എനിക്ക് പ്രയാസമായിരുന്നു. ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ആ പഴയ ‘ബ്രഹ്മാനന്ദന്‍ ലുക്ക് ‘ ഉള്ള ഫോട്ടോ കണ്ടാല്‍ ആരും പറയില്ല ആ രൂപമാണ് ഇതെന്ന്. ഓരോ തവണ ഞാന്‍ വന്നു പോകുമ്പോഴും പോകാന്‍ നേരത്ത് എന്റെ കൈ പിടിച്ചു

Advertisement



‘അനിയാ ഞാന്‍ ആ പൈസ അങ്ങ് തരാം.. അനിയന് അറിയാമോ അന്ന് ആ പൈസ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിഷം കുടിച്ചു മരിച്ചേനെ, അവളോട് പറഞ്ഞിട്ടുണ്ട് .

ഇത് പല തവണ ആയപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ സാധിച്ചില്ല,

‘കമലാസണ്ണാ.. ഞാന്‍ അണ്ണന്റെ മകനാണെങ്കില്‍ എന്നോട് എങ്ങിനെ പറയുമോ? ഞാന്‍ തന്നത് കടമായിട്ടല്ല, മകനായിട്ടാ എന്ന് വിചാരിച്ചാ മതി.. ഇത് ഇനി എന്നോടെന്നല്ല ആരോടും പറയരുത് ‘ അവിടുത്തെ ഭിത്തി അലമാരയില്‍ ഒരു ക്ലാവ് പിടിച്ച ചെറിയ ട്രോഫിയിലേക്ക് ഞാന്‍ നോക്കി, അതില്‍ താഴെ ‘ബെസ്റ്റ് ആക്ടര്‍’ എന്ന് എഴുതിയത് അപ്പോഴും വായിക്കാം !

ആ വീടിന്റെ റോഡിലേക്കുള്ള പടികള്‍ താഴേക്കു ഇറങ്ങി വന്നപ്പോഴേക്കും അണ്ണന്റെ ഭാര്യ എന്നോട് പറഞ്ഞു ‘അനിയാ എത്രയും പെട്ടന്ന് അണ്ണന്‍ മരിക്കണേ എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നെ.. എന്തിനാ ഇങ്ങനെ ജീവിക്കുന്നെ ..?’

കമലാസണ്ണന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ ജീവിതത്തില്‍ അഭിനയം മറന്നു പോയ ആ മുഖത്തിന് എന്റെ ഓര്‍മകളില്‍ ഒരിക്കലും മരണമില്ല!

Advertisement



 104 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement