മികച്ച പ്രതികരണങ്ങള്‍ നേടി ബ്രദര്‍സ്

208

new

ഹോളിവുഡില്‍ നിന്ന് ഏത് പടം നമ്മടെ ഭാഷകളില്‍ വന്നാലും ‘ആ സീന്‍ അത്രക്ക് പോരായിരുന്നു, മറ്റേ സീന്‍ പരമ ബോറ്’ തുടങിയ കാര്യങള്‍ ആണല്ലോ കൂടുതല്‍ നമ്മളും ശ്രദ്ധിക്കുക.
അതുകൊണ്ടു തന്നേ ഇത് കാണുന്നതിന് മുന്നേ ‘Warrior’ കാണാതിരുന്നത് നന്നായി. ആയതിനാല്‍ എനിക്ക് ഈ ചിത്രം നന്നായി ആസ്വദിക്കാനുമായി.

ഡേവിഡ്, മോണ്ടി എന്നീ സഹോദരന്മാരുടെ മാനസിക വ്യാപാരങളുടെ കഥയാണ് ‘ബ്രദേഴ്‌സ്’. അച്ഛന്‍ ഒന്നാണെങ്കിലും ഇവര്‍ക്ക് അമ്മമാര്‍ രണ്ടാണ്. ഫൈറ്ററായ അച്ഛന്റെ രണ്ടു മക്കളുടെയും ജീവിതവീം ‘R2F’ എന്ന ഫൈറ്റിങ് ടൂര്‍ണമെന്റിലെ ഇവരുടെ പ്രകടനവുമാണ് ചിത്രം.
വളരെ നന്നായി ഇമോഷണല്‍ സീനുകള്‍ പടത്തില്‍ എടുത്തിട്ടുണ്ട് എന്നത് പറയേണ്ടതാണ്. രണ്ടാം പകുതി മുഴുവന്‍ ഫൈറ്റിങ് ടൂര്‍ണമെന്റും ആണ്.

അക്ഷയ്, സിദ്ധാര്‍ത്ഥ്, ജാക്കി ഷെറോഫ്, ജാക്വിലിന്‍ എന്നീ ലീഡ് കാസ്റ്റ് എല്ലാരും വളരെ നന്നായി ചെയ്തിട്ടുമുണ്ട്. അഗ്‌നിപഥിനു ശേഷം കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം വിജയം തന്നെ ആയിത്തീരട്ടേ.

‘Warrior’ കണ്ടവര്‍ക്ക് വിരുദ്ധാഭിപ്രായങളുണ്ടാകാം. എനിക്ക് പടം ഇഷ്ടായി.

(റിവ്യൂ നന്ദി : ജയരാജ് വി.എന്‍)