മിഷന്‍ ജയലളിതയ്ക്ക് ശേഷം സുബ്രമണ്യസ്വാമി വീണ്ടും വരുന്നു, ഇത്തവണ പണി “തരൂരിന്”

173

tharoor_swamy

വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ജയലളിതയെ കുടുക്കിയ ബിജെപി നേതാവ് വിശ്രമിക്കാന്‍ ഒരുക്കമല്ല. ഇനി കക്ഷിയുടെ ലക്ഷ്യം നമ്മുടെ തിരുവനന്തപുരം എംപി ശശി തരൂരാണ്‌.

തരൂരിന്റെ  ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രഖ്യാപ്പിച്ച് കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള രേഖകളും മറ്റ് തെളിവുകളും ഉള്‍പ്പെടുത്തിയുള്ള ഹര്‍ജി തയ്യാറായി കഴിഞ്ഞു. സിബിഐ, റോ, ഐബി ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നാണ് സുബ്രഹ്മണ്യ സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെടുക എന്നാണറിയുന്നത്.

സ്വാമി രണ്ടും കല്‍പ്പിച്ചാണ്…എന്തെങ്കിലും ഒന്ന് സംഭവിക്കുമെന്ന് ഉറപ്പ്..!!!