fbpx
Connect with us

മിസ്‌കാള്‍ ഫ്രം മിസ്സിസ്

അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ ഫോട്ടോ ഉള്ള റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ഒച്ചയുണ്ടാക്കി. ഇതു മറ്റവനാ. മിസ് കാള്‍…, മിസ്‌കോള്‍ കണ്ടു പിടിച്ച മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്‌റൂമിലേക്ക് ഓടി.

 70 total views

Published

on

അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ ഫോട്ടോ ഉള്ള റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ഒച്ചയുണ്ടാക്കി. ഇതു മറ്റവനാ. മിസ് കാള്‍…, മിസ്‌കോള്‍ കണ്ടു പിടിച്ച മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്‌റൂമിലേക്ക് ഓടി.

കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോ മിസ്‌കോളിന്റെ എണ്ണം പിന്നെയും കൂടി. എടുത്തു നോക്കുമ്പോള്‍ പ്രതീക്ഷ തെറ്റിയില്ല. മിസ്‌കോള്‍ മുഴുവനും മിസ്സിസ്സിന്റെയാ. തിരിച്ചു വിളിക്കണോ എന്നു ഒരു നിമിഷം സംശയിച്ചു.

>>ഹെലോ..ഹെലോ
>>ഹെലോ..എത്ര നേരായി വിളിക്കിണ്. ഇങ്ങക്ക് എന്താ അവടെ പണി ?
>>ഞാന്‍ കുറച്ചു റിയാല്‍ കുഴിച്ചെടുക്കാ. എന്താ അനക്ക് വേണോ ?.
>>വേണ്ടി വരും. കുറച്ചു തോനെ കുഴിച്ചോളി.
>>എന്തിനാപ്പോ തോനെ. അന്നെ കെട്ടിക്കാനാ ??
>>ഇന്നെ ഒരു കോന്തന്‍ കേട്ട്യതല്ലേ. ഞമ്മക്ക് ഒരു മോളുണ്ട്. ഓളെ കെട്ടിക്കണ്ടേ ??

>>അതിനാപ്പോ യ്യ് രാവിലെത്തന്നെ പത്തു മിസ്‌കോള്‍ അടിച്ചത് ?
>>അതല്ല വേറെ ഒരു കാര്യം പറയാനുണ്ട്.
>>എന്ത് കാര്യായാലും ശരി. ഇപ്പൊ കേള്‍ക്കാന്‍ നേരല്യ. നേരം ഇപ്പോത്തന്നെ വൈകി.
>>അതേയ്.. കുഞ്ഞമ്മയുടെ മോളെ കല്ല്യാണാ.. എന്തേലും കൊടുക്കണ്ടേ.
>>പിന്നെ..എന്തേലും കൊടുക്കണം.
>>എന്താ കൊടുക്കേണ്ടേ ??
>>ഒരു കിലോ സ്വര്‍ണം കൊടുക്കാം..അതാവുമ്പോള്‍ കൊണ്ട് പോകാന്‍ എളുപ്പമുണ്ട്.

Advertisement



>>ദേ..എന്ത് കാര്യം പറഞ്ഞാലും ഇങ്ങക്ക് ഒരു കളിയാക്കലാ….
>>ആക്കാനില്ലല്ലോ. നീ പറയുന്നതൊക്കെ കളി തന്നെ അല്ലേ ??
>>എന്തേലും കൊടുക്കാഞ്ഞാല്‍ അതിന്റെ മോശം നിങ്ങക്കാട്ടോ..
>>കൊടുക്കെണ്ടാന്നു ആര് പറഞ്ഞു. നാല് പവന്‍ സ്വര്‍ണം കൊടുക്കാം.
>>എന്റെ പടച്ചോനെ….ഞാന്‍ എന്താ ഈ കേക്കണേ. അങ്ങിനെ തന്നെ വേണം. നമ്മള്‍ ഒന്നിനും കുറയാന്‍ പാടില്ല…
>>അതേ പാടില്ല. അതോണ്ട് നിന്റെ കഴുത്തില്‍ ഒരു നാല് പവന്റെ മാലയില്ലേ. അതങ്ങ് കൊടുത്തേക്കൂ..
>>ഓഹോ…അപ്പൊ അതാ ഉദ്ദേശം ല്ലെ ??. അങ്ങിനെ ഇപ്പൊ മാനം നേടണ്ടാ..
>>എന്നാ ഫോണ്‍ വെച്ചിട്ട് പോ..രാവിലെ തന്നെ മൂഡ് ഓഫ് ആക്കാതെ.

>>ഹലോ ഹലോ…ഒരു മിനുട്ട് ..ഫോണ്‍ വെക്കല്ലേ….
>>ഇനി ഒരു മിനുട്ടും ഇല്ല്‌ല. പോയെ….
>>അതേയ് ഒരു 1000 രൂപ തരോ..
>>എന്തിനാ..??
>>500 ടാക്‌സിക്കു..500 ആ കല്യാണ പെണ്ണിന്റെ കയ്യില്‍ കൊടുക്കാന്‍
>>ഇല്ല….
>>എന്നാല്‍ 500 രൂപ താ.. 200 ഓട്ടോ കൂലി. 300 കല്യാണ പെണ്ണിന്റെ കയ്യില്‍ കൊടുക്കാന്‍

>>ഞാന്‍ 300 തരാം…200 ഓട്ടോ കൂലി..100 അവിടെ കൊടുക്കാന്‍…..,…
>>അതേയ്…ഒന്നും കൊടുക്കണ്ടാ…സന്തോഷം….
>>അപ്പൊ നിന്റെ മാനം…??
>>അതു എന്നേ കപ്പല് കേറി….
>>എന്നു ??
>>കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്. ….(ഫോണ്‍ കട്ട് )
…………………………..
……………………………
ഹാവൂ.. ഒരു ബാധ ഒഴിഞ്ഞു കിട്ടിയ സന്തോഷത്തോടെ അയാള്‍ പുറത്തേക്ക് നടന്നു. അപ്പോഴേക്കും കമ്പനിയിലേക്കുള്ള ബസ്സ് ഹോര്‍ന്‍ മുഴക്കാന്‍ തുടങ്ങിയിരുന്നു. പുതിയൊരു പ്രവാസ പകലിന്റെ ആരവത്തിലേക്ക് ചെവിയോര്‍ത്തു അയാള്‍ ബസ്സില്‍ കയറി ഇരുന്നു.

 71 total views,  1 views today

Advertisement



Advertisement
Entertainment32 seconds ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment24 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment24 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement