01

നട്ടപ്പാതിരക്ക് തന്റെ ബെഡ് റൂമില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന മുംബൈ ഇന്ത്യന്‍സ് ടീമംഗം കീറോണ്‍ പൊള്ളാര്‍ ജന്മദിന സമ്മാനം ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി നല്‍കാനാണ് ടീമംഗങ്ങള്‍ ക്യാമറ ഓണ്‍ ചെയ്ത് മുറിയിലേക്ക് ചെന്നത്. അവിടെ എത്തിയപ്പോള്‍ ആളെ കാണാനില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ അല്ലെ കക്ഷി പുതപ്പിനുള്ളില്‍ ആണെന്നും ഒരു തലയിണയും കെട്ടിപ്പിടിച്ചാണ് കക്ഷിയുടെ കിടപ്പെന്നും മനസ്സിലായത്.

അട്ടഹാസം കേട്ട് കണ്ണ് തിരുമ്മി നോക്കിയപ്പോള്‍ മുന്നില്‍ പിറന്നാളാശംസയുമായി നില്‍ക്കുന്ന ടീം അംഗങ്ങള്‍. പാതിരാത്രിയിലെ പിറന്നാള്‍ ആശംസകള്‍ കേട്ട് ആദ്യമൊന്ന് അമ്പരന്ന പൊള്ളാര്‍ഡ് വാച്ച് എടുത്ത് സമയം നോക്കി. പിന്നെ ടീം അംഗങ്ങളുടെ കുസൃതിക്ക് കൈ കൊടുത്തു. ക്യാമറയ്ക്ക് നേരെ വേണ്ടെന്നു പറഞ്ഞു കൈ ഉയര്‍ത്തുന്നതും കാണാമായിരുന്നു.

Advertisements