സ്വന്തം മുഖം തുളച്ചു ഓട്ടയാക്കി അതിലൂടെ കൂര്‍ത്ത മുനയുള്ള ആയുധങ്ങള്‍ കയറ്റുന്ന ആചാരങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും മറ്റുമാണ് ഇത്തരം ആചാരങ്ങള്‍ കണ്ടു വരുന്നത്. കവിള് തുളച്ച് കമ്പികളും മറ്റും കയറ്റുന്നവരും നാവ് തുളച്ച് അതിലൂടെ കത്തി കയറ്റുന്നവരും ഇത്തരത്തില്‍ ചിലര്‍ മാത്രം.