ഒരു യുവതിയുടെ ബാഗില്‍ നിന്ന് കൈക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈ അടുത്ത കാലത്താണ് നമ്മള്‍ കേട്ടത്. താമസിച്ചിരുന്ന ഹോസ്‌റല്‍ ബാത്ത് റൂമില്‍ പ്രസവിച്ച്ചിട്ട കുഞ്ഞു കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നു ബാഗില്‍ കേറ്റിയതാണത്രെ ഈ കലികാല മാതാവ്. ഈ വാര്‍ത്ത കേട്ട് കേരളം ഞെട്ടിത്തരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് കളവാകും. ഇത് പോലെ ഒരു പാട് അമ്മമാരെ മലയാളം ഇതിനു മുന്‍പും എത്ര കണ്ടിരിക്കുന്നു..! ഏതൊരു വാര്‍ത്തയും വായിച്ചു മറക്കുന്ന പോലെ ഇതും പ്രത്യേകിച്ച് തന്നില്‍ ഒരു മാറ്റവും വരുത്താതെ മലയാളി വായിച്ചു തള്ളി. ഇത് പോലുള്ള വാര്‍ത്തകള്‍ ഇനിയും വരുമെന്നിരിക്കെ, ഇതില്‍ എന്തിനിത്ര സമയം കളയാന്‍ എന്ന് പ്രബുദ്ധ കേരളം ചിന്തിച്ചാല്‍ ആരെ തെറ്റ് പറയും ?

മാതൃത്വം എന്നതിനെക്കാളും അഭിമാനത്തിന് വിലയിടുന്നത് കൊണ്ടാവുമോ ഇങ്ങിനെ എന്ന് സ്വാഭാവികമായ ഒരു സംശയം. എങ്കില്‍ അതിന്റെ പേരല്ലേ ദുരഭിമാനം..? അഭിമാനത്തിന്റെ ബലിക്കല്ലില്‍ വെക്കാന്‍ ഉള്ള ഒന്നാണോ മാതൃത്വവും ജനിച്ച വീണ കുഞ്ഞും ? അതോ ഇതൊക്കെ ഒരു പോക്ക്രിയുടെ വെറും സംശയങ്ങള്‍ ആണോ ? The child is the father of the man എന്ന് പണ്ട് വേര്‍ഡ്‌സ് വര്‍ത്ത് പറഞ്ഞത് ദൈവം കേട്ടിരുന്നെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ കൂടെ ഒരു ചാട്ടവാര്‍ കൂടെ ദൈവം കൊടുത്തു വിട്ടേനെ. ഇവിടെ ‘മാന്‍’ എന്ന് പറഞ്ഞത് മനുഷ്യനെ ആണെന്നിരിക്കെ, അവനു നന്നാവാന്‍ ഉള്ള അവസാനത്തെ അവസരം ആയിരുന്നേനെ അത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു അമ്മ ജനിക്കുന്നുവെങ്കിലും തന്‍ അമ്മയാവാന്‍ പോവുന്നുവെന്ന തിരിച്ചറിവ് അവളില്‍ അതിനു മുന്‍പേ ജനിക്കുന്നതാണ്. ഒരമ്മയാവാന്‍ മാനസികമായി തയ്യാറെടുക്കാന്‍ ദൈവം കൊടുത്ത ഒരു അനുഗ്രഹം. ഇതെല്ലം ആണ് ഒരു അമ്മയെ പവിത്രമാക്കുന്നത്. എല്ലാ അമ്മമാരും പവിത്രമാനെന്നുള്ള കാഴ്ചപ്പാടും കലോചിതമായുള്ള മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്. കൈകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുന്നവര്‍, ശ്വാസം മുട്ടിച്ചു കൊന്നു ചാക്കില്‍ കെട്ടുന്നവര്‍, ജീവനോടെ കുഞ്ഞിനെ ചവറ്റു കൊട്ടയില്‍ എറിയുന്നവര്‍, ഇവരും അമ്മമാരോ..?

മാതൃത്വം ബാധ്യതയാവുന്ന ഒരോ നാരീ ജന്മവും മാനവരാശിക്ക് ബാധ്യതയാണ്. കൊടിയുടെ നിറം നോക്കി തലയരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിക്കാരാ..ജനിച്ചു വീഴുമ്പോള്‍ തന്നെ കോന്നൊടുക്കപ്പെടുന്ന ഈ പിഞ്ചു കുഞ്ഞിനു വേണ്ടി ഒരിറ്റു കണ്ണീര്‍ പൊഴിക്കുക.മാനവരാശിയുടെ അന്തകരാവുന്ന, മനസാക്ഷിയില്ലാത്ത ഈ മഹിളാമണികള്‍ ഈ സമൂഹത്തിന്റെ തന്റെ സൃഷ്ടിയാണ്.കപട സദാചാരത്തിന്റെ വന്മതില്‍തീര്‍ത്തു,ഒരാളുടെ ജീവിതത്തിന്റെ സ്‌ക്രീന്‍പ്ലേ ഒരുക്കുംബോഴാണ് ജീവിക്കാന്‍ വേണ്ടി ദുരഭിമാനിയെങ്കിലും ആവേണ്ടി വരുന്നത്. കഴുത്തു ഞെരിക്കപ്പെടുന്ന ശൈശവത്തിനും വലിച്ചെറിയപ്പെടുന്ന മാത്രുത്വതിനും ഞാനും നീയും അടങ്ങുന്ന സമൂഹമാണ് ഉത്തരവാദികള്‍. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത എന്ത് സദാചാരമാണ് ഇവിടെ നടപ്പില്‍ വരുത്തേണ്ടത് എന്നാണ് ഇപ്പോഴും മനസ്സിലാവാത്തതും ഉത്തരും കിട്ടാത്തതും ആയ ചോദ്യം..!

You May Also Like

നിശ്ചലദൃശ്യങ്ങള്‍ – ക്യാമറ സെന്‍സറുകള്‍

ഒരു ക്യാമറയുടെ ഹൃദയഭാഗം ഏതാണെന്ന് ചോദിച്ചാല്‍ നിങ്ങളെന്തുമറുപടി പറയും…? ചെറുതായി ഒന്ന് കുഴക്കുന്ന ചോദ്യമാണല്ലേ..? ഒന്നും സംശയിക്കേണ്ട, ക്യാമറയുടെ ഹൃദയഭാഗം എന്നുപറയുന്നത് ക്യാമറയുടെ സെന്‍സറാണ്. ഇനി എന്താണ് സെന്‍സര്‍ എന്ന് നോക്കാം. നമ്മുടെ നഗ്‌നനേത്രങ്ങള്‍കൊണ്ട് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ദശ ലക്ഷക്കണക്കിന് പിക്‌സലുകള്‍ കൂടി ചേര്‍ന്ന ഒരു യൂണിറ്റിനെയാണ് സെന്‍സര്‍ എന്നുപറയുന്നത്. പിക്‌സല്‍ എന്നതിനെ, വെളിച്ചത്തിനെ സ്വീകരിച്ചുകൊണ്ട് അതിനെ വൈദ്യുതതരംഗങ്ങളാക്കുന്ന ഉപകരണം എന്നുപറയാം.

നിങ്ങളുടെ ഭാര്യയായ ആ സ്ത്രീയിൽ നിന്ന് കിട്ടാത്ത എന്ത് സുഖമാണ് ഞങ്ങളിൽ നിന്ന് കിട്ടുന്നത് ?

ഒരിക്കൽ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് എമിറേറ്റ്സിന്റെ ഒരു കോൺട്രാക്റ്റ് കമ്പനിയുടെ ഫൈനൽ ഇന്റർവ്യൂ ഡൽഹിയിൽ

സിനിമാ പ്രേമികള്‍ക്കായി ഒരു കിടിലന്‍ പാട്ട്

സിനിമയോടുള്ള അഭിനിവേശവും അതോടൊപ്പം തന്നെ റൊമാന്റിക്‌ ഫീലും തരുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത് ആണ്

പുതുവത്സരദിന ചിന്തകള്‍ – അന്‍വര്‍ വടക്കാങ്ങര..

ഓരോരുത്തരും തന്റെ സ്വന്തം അധ്വാനഫലമായി ലഭ്യമാകുന്ന സമ്പത്താണെങ്കിലും അത് സമൂഹ നന്മക്ക് ഉപയുക്തമായ രീതിയില്‍ അതിനെ ചെലവഴിക്കുമ്പോഴേ നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാകുകയും വികസനവും പുരോഗതിയും ഉണ്ടാകുകയുമുള്ളൂ. ധാര്‍മിക, മൂല്യബോധത്തിലും “..സംസ്‌കാരത്തിലും അധിസ്ഥിതമായ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും അതിനുസരിച്ചുകൊണ്ടുള്ള ജീവിത രീതി സ്വീകരിക്കുന്നതോടൊപ്പം അവ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ അവസരമൊരുക്കാനും നാം തയ്യാറാവണം…”